1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2011

തെലുങ്ക് റീമേക്ക് ചിത്രങ്ങളിലൂടെ മാത്രം മലയാളികള്‍ക്ക് പരിചയമുള്ള അല്ലു അര്‍ജുനാണ് യുവാക്കളുടെ ഹീറോ. അല്ലുവിനെപ്പോലെ യുവാക്കളുടെ ഹരമാകാന്‍ മറ്റൊരു നടന്‍ കൂടി മലയാളത്തിലെത്തുകയാണ്. അല്ലുവിനെപ്പോലെ റീമേക്കിലല്ല, മലയാളസിനിമയില്‍ തന്നെയാണ്. ആള് മറ്റാരുമല്ല സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ തന്നെ!

അതെ സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയിലൂടെ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കൗശിക ബാബുവാണ് മലയാളി സിനിമയില്‍ ഭാഗ്യ പരീക്ഷണം നടത്താനെത്തുന്നത്.

ബിജു ലാല്‍ സംവിധാനം ചെയ്യുന്ന ‘നാദബ്രഹ്മം’ എന്ന ചിത്രത്തിലാണ് കൗശിക് ബാബു നായകനാകുന്നത്. ആദ്യ മലയാള ചിത്രത്തില്‍ തന്നെ നായകവേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് കൗശിക്കിപ്പോള്‍. ഇതിനു പുറമേ ചിത്രത്തില്‍ കൗശിക്കിന്റേത് ഇരട്ടവേഷവുമാണ്.

ബാല, കൃഷ്ണ എന്നീ കഥാപാത്രങ്ങളെയാണ് കൗശിക് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുത്തന്‍ തലമുറയുടെ എല്ലാ ഭാവങ്ങളും പ്രകടിപ്പികന്ന ബാല, ഒരു സോഫ്റ്റ് വെയര്‍ കമ്പനിയുടെ ഹെഡാണ്. കൃഷ്ണയാവട്ടെ പഴയ തലമുറയിലുള്ള യുവാക്കളെ ഓര്‍മ്മിക്കുന്ന ഒരാളും. ഒരു മൃദംഗ വിദ്വാന്‍ കൂടിയാണ് കൃഷ്ണ.

റോള്‍ എന്തായാലും ആരാധകര്‍ കഥാപാത്രത്തെയാണ് കാണുന്നത്, അല്ലാതെ അഭിനയിക്കുന്നയാളെയല്ലെന്നാണ് കൗശിക് പറയുന്നത്. യഥാര്‍ത്ഥ അഭിനയം സിനിമയില്‍ കൊണ്ടുവരുന്നകാര്യത്തില്‍ മലയാള സിനിമാ സംവിധായകന്‍ ഏറെ ശ്രദ്ധിക്കാറുണ്ടെന്നും നടന്‍ പറയുന്നു.

ഒരു സിനിമാപ്രവര്‍ത്തകന്റെ ശിപാര്‍ശയോ, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പഠനത്തിന്റെ പിന്‍ബലമോ ഇല്ലാതെയാണ് കൗശിക അഭിനയരംഗത്തേക്ക് എത്തിയത്. അഭിനയത്തോടുള്ള അതിയായ താല്‍പര്യമാണ് തന്നെ ഈ നിലയിലെത്താന്‍ സഹായിച്ചതെന്നും നടന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.