1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2017

സ്വന്തം ലേഖകന്‍: ഇ ഫയലിംഗിലെ പിഴവ്, ആധാര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. ഇഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം ആധാര്‍ ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് നിരവധി പ്രവാസികള്‍ക്കാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സെസിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇഫയലിംഗ് ചെയ്യുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാതെ ടാക്സ്റ്റ് റിട്ടേണ്‍ സമര്‍പ്പിക്കാനാകില്ലെന്ന് സന്ദേശം ലഭിച്ചതായി പല പ്രവാസികളും പരാതിപ്പെടുന്നു. പ്രവാസികളില്‍ പലരെയും ഡാറ്റാബേ സില്‍ ഇന്ത്യന്‍ പൗരന്‍ എന്ന് രേഖപ്പെടുത്തിയതാണ് ഇതിനു ഒരു കാരണം. പാന്‍ കാര്‍ഡ് എടുക്കുന്ന സമയത്ത് നല്‍കിയ വിവരത്തിലെ കാര്യങ്ങളും സമാനരീതിയീല്‍ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ തടസ്സമാകുന്നുണ്ട്.

പ്രവാസികള്‍ വിദേശ അക്കൗണ്ട് വിവരങ്ങള്‍ ടാക്‌സ് ഫയല്‍ ചെയ്യാല്‍ ലഭ്യമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും സോഫ്‌റ്റ്വെയറിലെ തകരാര്‍ മൂലം ചില പ്രവാസികളോട് വിദേശ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2016 17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ അടുത്ത വര്‍ഷം മുതല്‍ 10,000 രൂപവരെ പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.