1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

ബ്രിട്ടനില്‍ പഠനത്തിനായുള്ള വിസയില്‍ വന്ന് തന്നേക്കാള്‍ 22 വയസ്സ് കൂടുതലുള്ള സ്ത്രീയുമായി സ്ഥിരതാമസത്തിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള വ്യാജ വിവാഹ ബന്ധത്തിന് ശ്രമിച്ചതിനും കൂടുതല്‍ ആളുകളെ ഇതിനായി പ്രേരിപ്പിച്ചതിനും ബംഗ്ലാദേശ് സ്വദേശിയും ഭാര്യയും അറസ്റ്റില്‍.

ബംഗ്ലാദേശ് സ്വദേശിയായ 25കാരനായ മൊഹമ്മദ് ടെനിനും 45കാരിയായ മരിയ മാര്‍ക്വുസുമാണ് പോലീസ് കസ്റ്റഡിയിലായത്. ബ്രിട്ടനില്‍ വിദ്യാഭ്യാസ വിസയില്‍ എത്തിയ മൊഹമ്മദ് ടെനിസ് വിസാ കാലാവധി അവസാനിക്കാറായപ്പോള്‍ എളുപ്പ വഴിയില്‍ വിസ പുതുക്കുന്നതിനും ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിനുമാണ് മരിയ മാര്‍ക്വുസിനെ വിവാഹം കഴിച്ചത്.

2003ല്‍ വി്ദ്യാഭ്യാസ വിസയിലാണ് മൊഹമ്മദ് ബ്രിട്ടനിലെത്തിയത്. 2009ല്‍ തന്റെ വിസാ കാലാവധി അവസാനിക്കാന്‍ മൂന്നു മാസം ബാക്കിനില്‍ക്കെയാണ് തന്നെക്കാള്‍ പ്രായക്കൂടുതലുള്ള മരിയ മാര്‍ക്വുസിനെ വിവാഹം കഴിക്കാന്‍ മൊഹമ്മദ് തീരുമാനിക്കുന്നത്. അവരുമായി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതിനുള്ള ആഗ്രഹമല്ല മറിച്ച് ബ്രിട്ടീഷ് വംശജയായ മരിയയെ വിവാഹം കഴിച്ചാല്‍ തനിക്ക് ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട സ്ഥലങ്ങളിലും സ്ഥിരതാമസത്തിനുള്ള പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ എളുപ്പമാണെന്നതാണ് മൊഹമ്മദിനെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്‌നെയേഴ്‌സ് ബ്രൂക്കിലെ ക്രൗണ്‍ കോടതി വൃത്തങ്ങള്‍ അറിയിച്ചു.

തന്റെ വിവാഹം കൂടാതെ തന്റെ നാലു സുഹൃത്തുക്കള്‍ക്കുകൂടി ഇങ്ങനെ വിവാഹം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ പോയതാണ് മൊഹമ്മദ് അറസ്റ്റിലാവാന്‍ കാരണം. പോര്‍ച്ചുഗീസ് സ്വദേശികളായ ഈ യുവതികളെ ഒരാള്‍ക്ക് 2000യൂറോ വരെ നല്‍കി സ്വന്തം ചിലവില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തി നല്‍കിയാണ് മൊഹമ്മദ് വിവാഹത്തിനായി കൊണ്ടുവന്നത്.

ഇവരില്‍ ഒരാളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് മൊഹമ്മദ് 800 ഡോളര്‍ ചിലവാക്കി എന്നും ഇവരെ എത്തിക്കുന്നതിനായി മാര്‍ക്വുസ് നേരിട്ട് ചെന്നിരുന്നുവെന്നും കോടതി വെളിപ്പെടുത്തുന്നു, ഈ വിവാഹങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ത്തിയായെങ്കിലും ഒരു വിവാഹവും നടന്നില്ലയെന്ന് കേസ് കോടതിയില്‍ വാദിക്കുന്ന പോള്‍ റോണ്ടിസ് അറിയിച്ചു.

വിവാഹാവശ്യത്തിനായി നല്‍കേണ്ട അപേക്ഷകള്‍ പൂരിപ്പിച്ചതും അവയ്ക്കാവശ്യമാ രേഖകള്‍ നല്‍കിയതും മൊഹമ്മദും മരിയയും ചേര്‍ന്നായിരുന്നു. ഇതു കൂടാതെ വിവാഹത്തിനായി കൊണ്ടുവന്ന പെണ്‍കുട്ടികള്‍ എത്രനാള്‍ ഇവിടെ ഉണ്ടാകുമെന്ന ചോദ്യത്തിനും തെറ്റായ ഉത്തരമാണ് നല്‍കിയതെന്ന് തെളിഞ്ഞതായും മൂന്ന് അപേക്ഷകള്‍ ഒരേ സമയം നല്‍കിയത് ഇത് വ്യാജ വിവാഹമാണ് എന്ന് സംശയിക്കാന്‍ ഇടയാക്കിയെന്നും റോണ്ടിസ് കൂട്ടിചേര്‍ത്തു.ഇത്തരം വിവാഹങ്ങള്‍ കൂടിയ രീതിയില്‍ നടത്തുന്നതിന് മൊഹമ്മദ് ശ്രമങ്ങള്‍ ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.