1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2022

രാജു വേളാംകാല (ബര്‍മിങ്ങ്ഹാം): ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രിൽ 9- ↄo തീയതി ശനിയാഴ്ച മുതല്‍ ഏപ്രിൽ 16 – ↄo തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവാരം ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA)

ഏപ്രിൽ 9 – ↄo തീയതി ശനിയാഴ്ച 10.30 മണിക്കു ഓശാന

പ്രഭാത നമസ്കാരവും , ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവൻ വാഴ്ത്തപ്പെട്ടവനകുന്നു, സ്വർഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന” എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, യേശു തമ്പുരാൻറെ യെരുശലേമിലേക്കുള്ള രാജകിയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ടുള്ള ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും, കുരുത്തോല വിതരണ വും തുടര്‍ന്നു
റവ:ഫാദര്‍. സജൻ മാത്യു വിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും.

ഏപ്രിൽ13- ↄo തീയതി ബുധനാഴ്ച വൈകുന്നേരം 5 ന്‌ “പെസഹ”

ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഏപ്രിൽ 13- ↄo തീയതി ബുധനാഴ്ച വൈകുന്നേരം 5 . മുതല്‍ ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA) 5 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രിൽ 15- ↄo തീയതി വെള്ളിയാഴ്ച രാവിലെ 9.30ന്‌
“ദു:ഖ വെള്ളിയാഴ്ച”

രക്ഷാകരമായ പീഡാനുഭാവത്തിന്‍റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്‍റെ കുരിശു മരണത്തിന്‍റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രിൽ 15- ↄo തീയതി രാവിലെ 9.30 മണിക്കു പ്രഭാത നമസ്കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.

16- ↄo ഏപ്രിൽതീയതി ശനിയാഴ്ച വൈകുന്നേരം 5 ന്‌ -“ഉയര്‍പ്പുപെരുന്നാൾ”

നമ്മുടെ കര്‍ത്താവിന്‍റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍
ഏപ്രിൽ16- ↄo തീയതി വൈകുന്നേരം 5 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു “നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു.എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്‍റെ
പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം,
സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്‍റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു
അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാ മിലും
പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയുംകതൃനാമത്തില്‍ക്ഷണിച്ചുകൊള്ളുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്,
വികാരി -: റവ: ഫാദര്‍. സാജൻ മാത്യു – 07442008903

സെക്രട്ടറി സാജു വർഗീസ്: 079832021220

ട്രസ്റ്റി സിബിൻ ഏലിയാസ്: 07730065207

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.