1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2012

ഗോര്‍ഡണ്‍ ബ്രൗണ്‍ ഗവണ്‍മെന്റിന്റെ കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ യുകെബിഎ വീഴ്ച വരുത്തിയത് മൂലം 50,000ത്തിലധികം വ്യാജവിദ്യാര്‍ത്ഥികള്‍ രാജ്യത്ത് എത്തിയതായി റിപ്പോര്‍ട്ട്. ബ്രൗണ്‍ നേതൃത്വം നല്‍കിയ ലേബര്‍ ഗവണ്‍മെന്റിന്റെ കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ യുകെബിഎയ്ക്ക് പറ്റിയ പിശകാണ് ഇത്രയധികം വ്യാജ വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് എത്താന്‍ കാരണമായതെനനാണ് എംപിമാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബ്രൗണ്‍ സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്കുളള പരിശോധ നിയമം നടപ്പിലാക്കുന്നതിനും ഒരു മാസം മുന്‍പേ യുകെബിഎ നിര്‍ത്തിവയ്ക്കുക ഉണ്ടായി. ഈ അവസരത്തിലാണ് ഇത്രയധികം വ്യാജ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് എത്തിയത്.

കോമണ്‍സ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് യുകെബിഎയുടെ പിശകിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. യുകെബിഎയുടെ തെറ്റായ തീരുമാനം രാജ്യത്തെ ഒരു ദുരന്തത്തിലേക്കാണ് തളളിവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ മുന്‍ ലേബര്‍ മന്ത്രിയും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍ വുമണുമായ മാര്‍ഗരറ്റ് ഹോഡ്ജ് ചൂണ്ടിക്കാണിക്കുന്നു. നിയമം നടപ്പിലാക്കുന്നതിന് ഒരു മാസം മുന്‍പേ നിലവിലുളള പരിശോധനകള്‍ നിര്‍ത്തിവച്ചത് കാരണം ധാരാളം ആളുകള്‍ പുതിയ നിയമം ദുരുപയോഗം ചെയ്യാന്‍ കാരണായി. ഒപ്പം വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാനും ഇത് കാരണമായി. 2009 ല്‍ മാത്രം വിദ്യാര്‍ത്ഥിവിസ ദുരുപയോഗം ചെയ്തുകൊണ്ട് യുകെയില്‍ ജോലി ചെയ്യാനായി എത്തിയത് 40,000 മുതല്‍ 50,000 വരെ അനധികൃത കുടിയേറ്റക്കാരാണ്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുകെബിഎ സ്വീകരിക്കുന്ന നടപടികള്‍ക്കേറ്റ തിരിച്ചടിയായി എംപിമാരുടെ റിപ്പോര്‍ട്ട്. കുടിയേറ്റ നിയമത്തില്‍ ഗവണ്‍മെന്റ് കാതലായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയാണന്നും ഉടന്‍ തന്നെ നിയമത്തിലും മറ്റും വ്യക്തത വരുത്താനാകുമെന്നാണ് കരുതുന്നതെന്നും ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.