1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2012

ലണ്ടന്‍:ഹീത്രൂ വിമാനത്താവളത്തിലെ ക്യൂ അനന്തമായി നീളാന്‍ കാരണം കാറ്റെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍. ലണ്ടനിലെ ഏറ്റവും തിരക്കുളള വിമാനത്താവളമായ ഹീത്രൂവില്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നത് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

ഒളിമ്പിക്‌സ് അടുത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്ന് കഴിഞ്ഞദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ക്യൂ നീളുന്നതില്‍ ആശങ്കപ്പെടാനൊന്നുമില്ലന്നും മോശമായ കാലവസ്ഥകള്‍ കാരണം വിമാനങ്ങള്‍ ഒരേ് സമയത്ത് ലാന്‍ഡ് ചെയ്യുന്നതാണ് തിരക്കു കൂടാന്‍ കാരണമെന്നും ഗ്രീന്‍ വിശദീകരിച്ചു.

ന്യൂയോര്‍ക്കില്‍ നിന്ന് വരുന്ന വിമാനം പത്ത് മിനിട്ട് നേരത്തെയെത്തിയാല്‍ തിരക്ക് കുറയ്ക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോശമായ കാലാവസ്ഥ കാരണം നൈജീരിയയില്‍ നിന്ന് വിമാനമെത്തുന്ന അതേ സമയത്ത് തന്നെയാണ് ന്യൂയോര്‍ക്കില്‍ നിന്നുളള വിമാനവും എത്തുന്നത്. മോശമായ കാലാവസ്ഥയെ നിയന്ത്രിക്കാന്‍ ബോര്‍ഡര്‍ ഫോ്‌ഴ്‌സിന് ആകില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന് പുറത്തുളള യാത്രക്കാര്‍ക്ക് നിലവില്‍ മണിക്കൂറുകളാണ് ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തിരിക്കേണ്ടി വരുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടിനെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.