1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011

ബ്രിട്ടന്‍ അയര്‍ലന്‍ഡുമായി കുടിയേറ്റം തടയാനുള്ള കരാറില്‍ ഒപ്പുവച്ചു. ഇരുകൂട്ടരും അംഗീകരിച്ച പ്രദേശങ്ങളില്‍ (കോമണ്‍ ട്രാവല്‍ ഏരിയസിടിഎ) സംരക്ഷണം ഉറപ്പുവരുത്തുന്നതു ലക്ഷ്യമിടുന്ന കരാര്‍ പാലിക്കുന്നതിലൂടെ അനധികൃത കുടിയേറ്റവും വ്യാജമായ അഭയം പ്രാപിക്കലും ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍. മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റാന്‍ഡിംഗില്‍ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ മിനിസ്റര്‍ ഡാമിയന്‍ ഗ്രീനും ഐറിഷ് മിനിസ്റര്‍ ഫോര്‍ ജസ്റ്റിസ്, ഇക്വാളിറ്റി ആന്‍ഡ് ഡിഫന്‍സ് അലന്‍ ഷാറ്ററും ഒപ്പുവയ്ക്കും.

കുടിയേറ്റനിയമങ്ങള്‍ ലംഘിക്കുന്നവരെ യുകെയിലും അയര്‍ലന്‍ഡിലും പ്രവേശിക്കുന്നതു തടയാന്‍ കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.വീസ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിരലടയാളം, വ്യക്തിഗതവിവരങ്ങള്‍ ഇവ പരസ്പരം കൈമാറുന്നതിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്. വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കു സംരക്ഷണം നല്‍കുമ്പോള്‍ത്തന്നെ സിടിഎ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ വിവരങ്ങള്‍ കൈമാറുന്നതിലൂടെ സാധിക്കും.

ബയോമെട്രിക് വിവരങ്ങള്‍ കൈമാറുന്നതിലൂടെ ബ്രിട്ടീഷ് വീസ നിരസിക്കപ്പെട്ടവര്‍ ഐറിഷ് വീസയ്ക്ക് അപേക്ഷിച്ചാല്‍ ഉടന്‍തന്നെ കണ്െടത്താനാകും. പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ഇതു പരീക്ഷിച്ചപ്പോള്‍ നൈജീരിയിയില്‍നിന്ന് ഐറിഷ് വീസക്ക് അപേക്ഷിച്ച 1700 പേരില്‍ 200 പേര്‍ക്ക് യുകെയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരാണെന്ന് കണ്െടത്തി. സിടിഎയില്‍ പ്രവേശനത്തിന് അര്‍ഹതയില്ലാത്തവരെ അതിര്‍ത്തിയിലെത്തുന്നതിനുമുമ്പേ തിരിച്ചറിയുന്നതിനു സഹായകരമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനത്തിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.