1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2011


ലണ്ടന്‍:ബ്രിട്ടനിലുള്ള ഇന്ത്യന്‍ ഹിന്ദു കുടിയേറ്റക്കാര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി സമ്പന്നമായ നഗരപ്രദേശങ്ങളിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. ഇവിടെങ്ങളിലെ സമ്പത്തും ജീവിതനിലവാരവുമാണ് ഇവരെ ആകര്‍ഷിക്കുന്നത്.

ലണ്ടന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ശ്രീ സ്വാമിനാരായണ്‍ മന്ദിരാണ് അവിടുത്തെ ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം. ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് അടുത്തകാലത്തായി വന്‍തോതില്‍ ഹിന്ദുക്കള്‍ താമസം മാറ്റിയിരിക്കുകയാണ്. കൂടുതല്‍ നല്ല തൊഴില്‍ സാധ്യതയും നല്ല സ്‌ക്കൂളുകളും ബിസിനസ് സംരഭങ്ങളുമാണ് നഗരങ്ങളിലേക്ക് ഹിന്ദുകുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതെന്ന് അമ്പലത്തിലെ വക്താവ് യോഗേഷ് പട്ടേല്‍ പറഞ്ഞു.

തങ്ങളുടെ ഭാവി ഭദ്രമാക്കാന്‍ ഏറ്റവും അനുയോജ്യം വന്‍നഗരങ്ങളാണെന്നാണ് യുവതലമുറ കരുതുന്നത്. ഈ വര്‍ഷത്തെ സെന്‍സസ് കണക്കുകള്‍ പുറത്തുവന്നാല്‍ മാത്രമേ നഗരത്തിലേക്ക് കുടിയേറിയവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ.

വിവരവിശകലന കമ്പനിയായ എക്‌സ്പീരിയനിന്റെ നീരീക്ഷകനാണ് ബ്രിട്ടനിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഏക്‌സ്പീരിയന്‍ 5മില്യണ്‍ ജനങ്ങളെ അവരുടെ സര്‍നെയ്മിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തി വച്ചു. പിന്നീട് ഇവരുടെ പോസ്റ്റ്‌കോഡുമായി പേരുകള്‍ ഒത്തുനോക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പഠനത്തിനുശേഷമാണ് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ വന്‍തോതില്‍ നഗരങ്ങളിലേക്ക് മാറുന്നതായി കണ്ടെത്തിയത്.

പഴയകാലങ്ങളില്‍ ഇത്തരം കുടിയേറ്റക്കാര്‍ ഉള്‍പ്രദേശങ്ങിളില്‍ താമസമാക്കുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇവര്‍ സമ്പന്ന നഗരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും പഠനം നടത്തിയ റിച്ചാര്‍ഡ് വെബര്‍ പറയുന്നു.

1930കളില്‍ നിര്‍മിച്ച വീടിന്റെ ഭിത്തിയോട് ചേര്‍ന്ന് മറ്റൊരു വീട് എന്ന രീതിയുള്ള താമസ്ഥലങ്ങളാണ് ലണ്ടനിലെ ഇത്തരം നഗരങ്ങളില്‍ ധാരാളമായുള്ളത്. ഇവിടെ ഇപ്പോള്‍ ധാരാളം ശ്രീലങ്കക്കാരും, സിക്കുകാരും, ഇന്ത്യന്‍ ഹിന്ദുക്കളും, ഗ്രീക്കുകാരുമാണുള്ളത്. ഇവര്‍ പരമ്പരാഗതമായി തന്നെ സ്വന്തമായി ഒരു വീട് സ്വന്തമാക്കുവാനാഗ്രഹിക്കുന്നവരാണ്. അതിനാല്‍ സാമ്പത്തിക നില ഭദ്രമാകുന്നതനുസരിച്ച് ഇവര്‍ ഉള്‍നഗരങ്ങളില്‍ നിന്നും പുറത്തുപോകുകയാണെന്നും വെബര്‍ പറഞ്ഞു.ഇന്ത്യക്കാര്‍ പൊതുവേ സമ്പന്നമായ ഏരിയയില്‍ വീടുകള്‍ വാങ്ങുമ്പോള്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും താമസിക്കുന്നത് നിര്‍ധന മേഖലയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.