1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

ഇന്‍ഷ്വറന്‍സ് എടുക്കുമ്പോള്‍ നിങ്ങളുടെ പ്രായം, ലിംഗം തുടങ്ങിയ പല കാര്യങ്ങളും കമ്പനികള്‍ പരിഗണിയ്ക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു മികച്ച ഡ്രൈവറാണങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പ്രീമിയം കുറച്ച് അടച്ചാല്‍ മതിയാകും എന്നറിയാമോ? അടുത്തു തന്നെ അത്തരത്തില്‍ പ്രീമിയം അടയ്ക്കാനുളള സൗകര്യം വരും. മികച്ച ഡ്രൈവര്‍മാര്‍ അപകടം ഉണ്ടാക്കില്ലെന്ന വിശ്വാസമാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് ഇന്‍ഷ്വറന്‍സ് കമ്പനികളെ പ്രേരിപ്പിക്കുന്നത്. അതായത് റോഡ് മര്യാദകള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ കൂടുതല്‍ പ്രീമിയം നല്‍കേണ്ടി വരുമെന്ന് സാരം.

ഇതിനായി ടെലിമാറ്റിക് ടെക്‌നോളജി ഉപയോഗിക്കാനാണ് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തീരുമാനം. കാറിനുളളില്‍ സ്ഥാപിക്കുന്ന ബ്ലാക് ബോക്‌സുകളാണ് ഇനി മുതല്‍ നിങ്ങള്‍ എത്ര നന്നായിട്ടാണ് വാഹനം ഓടിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് നല്‍കുക. അതായത് നിങ്ങള്‍ അടയ്‌ക്കേണ്ട പ്രീമിയം തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ് എന്ന് സാരം. നന്നായി ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ദിവസം ഇന്‍ഷ്വറന്‍സ് പരിരക്ഷ അനുഭവിക്കാമെന്ന് സാരം.

ടെലിമാറ്റിക് ടെക്‌നോളജി ഉപയോഗിച്ച് ആര്‍ക്കൊക്കെ പ്രീമിയം ലാഭിക്കാം

വളരെ സിംപിളായി പറയുകയാണങ്കില്‍ മികച്ച ഡ്രൈവര്‍മാര്‍ക്ക് ഇത്തരം ടെക്‌നോളജി ഉപയോഗിക്കുന്നത് കൊണ്ട് ലാഭമുണ്ടാകുകയുളളൂ. സാധാരണയായി ഹൈ റിസ്‌ക് ഗ്രൂപ്പില്‍ വരുന്ന ആളാണ് നിങ്ങളെങ്കിലും മികച്ച ഡ്രൈവറാണ് എന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയെ ബോധ്യപ്പെടുത്തിയാല്‍ പ്രീമിയം കുറച്ച് മതിയാകും.

ഉദാഹരണത്തിന് നിങ്ങള്‍ ചെറുപ്പവും മുന്‍പരിചയം ഇല്ലാത്തതും തുടര്‍ച്ചയായി വാഹനം ഓടിക്കാത്തതുമായ ഡ്രൈവറാണ് നിങ്ങളെങ്കില്‍ നിങ്ങളെ ഹൈ റിസ്‌ക് ഗ്രൂപ്പിലാകും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പെടുത്തിയിട്ടുണ്ടാവുക. എന്നാല്‍ ഒരു മികച്ച ഡ്രൈവറാണ് നിങ്ങളെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കുന്ന ബ്ലാക്ക് ബോക്‌സ് സ്വന്തം കാറില്‍ ഫിറ്റ് ചെയ്ത് അത് ഇന്‍ഷ്വറന്‍സ് കമ്പനികളെ ബോധ്യപ്പെടുത്താവുന്നതാണ്.

ഡ്രൈവിംഗ് റേറ്റ് ചെയ്യാന്‍ ആപ്പും

നിലവില്‍ confused.com എന്ന സൈറ്റു വഴി നിങ്ങളുടെ ഡ്രൈവിംഗ് റേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് ഉപയോഗിച്ച് ഒരു ഇന്‍ഷ്വറന്‍സ് കമ്പനി എങ്ങനെയാണ് ഡ്രൈവിംഗ് വിലയിരുത്തുന്നതെന്ന് മനസ്സിലാ്ക്കാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കുളള ആപ്പുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്. അടുത്ത ആഴ്ചയോട് ഐഫോണ്‍ ആപ്പ് സ്റ്റോറുകള്‍ വഴിയും ഈ ആപ്പ് ലഭ്യമായി തുടങ്ങും.സൗജന്യമായി ലഭ്ിക്കുന്ന ഈ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ നി്ങ്ങളുടെ റോഡ് സുരക്ഷ വിലയിരുത്തി ഒരു സ്‌കോര്‍ നല്‍കാന്‍ ഇതിനാകും. ഇത് ഉപയോഗിക്കുക വഴി ടെലിമാറ്റിക ടെക്‌നോളജിയില്‍ നിങ്ങള്‍ക്ക് എത്രമാത്രം വിജയിക്കാനാകും എന്ന് പരിശോധിക്കാനും കഴിയും.

ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്

മോട്ടോര്‍ മേറ്റ് ആപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കുന്ന ആതേ ടെകനോളജിയാണ് ഡ്രൈവിംഗ് വിലയിരുത്താനും ഉപയോഗിക്കുന്നത്. അക്‌സിലേറ്റര്‍, ബ്രേക്ക്, തുടങ്ങിയവയുടെ ഉപയോഗവും കോര്‍ണറിംഗ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയുമാണ് നിങ്ങളുടെ ഡ്രൈവിംഗിന് റേറ്റ് നല്‍കുന്നത്. ഓരോ യാത്രയ്ക്കും ശേഷം അഞ്ചിലാകും നിങ്ങള്‍ക്ക് മാര്‍ക്ക് നല്‍കുക. റേറ്റിങ്ങ് ഒന്നാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ കാറില്‍ മറ്റാരും യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്. അഞ്ചാണ് റേറ്റിങ്ങെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മികച്ച ഡ്രൈവറാണ് എന്നതാണ്. ഈ ആപ്പ് ഓണ്‍ ചെയ്ത ശേഷം നിങ്ങള്‍ 250 മൈല്‍ വാഹനമോടിച്ചാല്‍ ഓരോ യാത്രയിലേയും മാര്‍ക്കുകള്‍ വിലയിരുത്തിയ ശേഷം മൊത്തം ഒരു മാര്‍ക്ക് നല്‍കുന്നു. സ്‌കോര്‍ മികച്ചതാണങ്കില്‍ നിങ്ങള്‍ക്ക് ടെലിമാറ്റിക് ബേസ്ഡ് ഇന്‍ഷ്വറന്‍സ് പോളിസി എടുത്ത് പണം ലാഭിക്കാന്‍ കഴിയും.

റോഡിന്റെ അവസ്ഥ അനുസരിച്ചിട്ടാകും ആപ്പ് നിങ്ങളുടെ ഡ്രൈവിംഗ് വിലയിരുത്തുക. അതിനാല്‍ മോശം റോഡുകളെ കുറിച്ചുളള ആശങ്ക വേണ്ട. തിരക്ക് കാരണം നിങ്ങള്‍ വളരെ പതിയെ വാഹനം ഓടിക്കുകയാണങ്കില്‍ ആപ്പ് അത് രേഖപ്പെടുത്തില്ല.

വിലയിരുത്തലിന് സമയമായി

250 മൈലുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ആപ്പ് നിങ്ങള്‍ക്ക് നല്‍കുന്ന സ്‌കോര്‍ നൂറില്‍ അറുപത് ആണന്ന് കരുതുക. അതിനര്‍ത്ഥം നിങ്ങള്‍ തരക്കേടില്ലാത്ത ഒരു ഡ്രൈവര്‍ ആണന്ന് തന്നെയാണ്. റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ പോലും എണ്‍പതിന് മുകളിലാണ് സ്‌കോര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ അത്യാവശ്യം സുരക്ഷയുളള ഡ്രൈവര്‍ തന്നെയാണ്. ഒരു ടെലിമാറ്റിക്് ഇന്‍ഷ്വറന്‍സ് പോളിസിക്ക് അപേക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവസാനത്തെ തൊണ്ണൂറ് ദിവസത്തെ ഡ്രൈവിംഗാണ് വിലയിരുത്തുന്നതെങ്കില്‍ ഈ സ്‌കോറിന്റെ അര്‍ത്ഥം ഡ്രൈവിംഗില്‍ നി്ങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നാണ്.

ഓരോ ഡ്രൈവര്‍ക്കും ഗുണം

ശരിക്കും പറഞ്ഞാല്‍ ഈ ആപഌക്കേഷന്‍ ഓരോത്തരേയും മത്സര സ്വഭാവമുളളവരാക്കി തീര്‍ക്കുന്നു. ഓരോ തവണ ഡ്രൈവിംഗ് കഴിയുമ്പോഴും ആരാണ് നന്നായി ഡ്രൈവ് ചെയ്തത് എന്ന് വിലയിരുത്താന്‍ ഇത് സഹായിക്കുന്നുണ്ട്. നിങ്ങളുടെ ഡ്രൈവിംഗ് സ്‌റ്റൈല്‍ മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് ഈ ആപ്ലിക്കേഷന്റെ ലക്ഷ്യം. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ നിന്ന് രക്ഷനേടാമെന്ന കാര്യം ആളുകളെ ഇത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും.

ഇനി നിങ്ങള്‍ ടെലിമാറ്റിക് ഇന്‍ഷ്വറന്‍സ് പോളിസി ഉപയോഗിക്കുന്നില്ല എങ്കിലും നിങ്ങള്‍ക്ക് മികച്ച ഡ്രൈവറാകാം. എന്നാല്‍ ഒരൊറ്റ സ്പീഡിങ്ങ് ടിക്കറ്റ് 200 പൗണ്ടിന്റെ വരെ വര്‍ദ്ധനവ് പ്രീമിയത്തിലുണ്ടാക്കും. ഒരു തവണ അമിത വേഗതയ്ക്ക് പിഴ ഒടുക്കിയവര്‍ പോലും ഇന്‍ഷ്വറന്‍സ് പോളിസിയില്‍ 10 ശതമാനം മുതല്‍ 12 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. വാഹനത്തിലെ ബ്ലാക്ക്‌ബോക്‌സ് നിങ്ങളുടെ പ്രീമിയത്തില്‍ വരുത്തുന്ന വ്യത്യാസത്തേക്കാളേറെ അത് നിങ്ങളുടെ ഡ്രൈവിംഗ് ശീലത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് യഥാര്‍ത്ഥ ലാഭം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.