1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2011

വീട്ടില്‍ കള്ളന്‍ കയറിയാല്‍ സ്വയം കൈകാര്യം ചെയ്യാനാണ് 999 ലേക്ക് വിളിച്ച 67 കാരനായ ടോണി ഗുടീവിനോടു പോലീസ് പറഞ്ഞത് രണ്ടു ദിവസം മുന്‍പാണ് ഇതറിഞ്ഞത്‌ കൊണ്ടാകണം വിന്സന്റ് കുക്ക് തന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ കള്ളനെ ദേഹമാകെ മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തിയത്. ഗ്രേറ്റര് മാന്ച്ചസ്ടരിലെ സ്ടോക്ക് പോര്‍ട്ടിലെ 39 കാരനായ കുക്കിന്റെ വീടിലാണ് സംഭവം നടന്നത്.

കള്ളന്മാരെ സ്വയം നേരിടാന്‍ പറഞ്ഞ പോലീസ്‌ ഒടുവില്‍ വിന്സന്റ് കുക്കിനെ കസ്ട്ടഡിയില്‍ എടുത്തു എന്നതാണ് കഷ്ടം! വീട്ടില്‍ അതിക്രമിച് കയറിയതെന്ന്‍ വിചാരിക്കുന്ന റായ് മണ്ട് ജേകബ് (37) കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്നാണ്‌ വിന്സന്റ് കുക്കിനെ പോലിസ് അറസ്റ്റ് ചെയ്തത്.

നേരത്തെ വീടിനു മുന്നില്‍ രണ്ട് കാറുകള്‍ സം ശയകരമായ സാഹചര്യത്തില്‍ കാണപ്പെടിരുന്നു. മോഷ്ടാക്കളുടെ ആയിരിക്കണം അതെന്ന്‍ പോലിസ് ഊഹിക്കുന്നു. രണ്ട്ട് പേര്‍ ചേര്‍ന്നാണ് മോഷണ ശ്രമം നടത്തിയതെന്നാണ്‌ സംശയം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഒറ്റക്കായിരുന്നു ഗൃഹനാഥന്‍. ഭാര്യയും 12 വയസ്സുള്ള മകനും വീട്ടിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ സംഭവം നടക്കുകയായിരുന്നു. അവര്‍ക്ക് അപായമൊന്നും ഉണ്ടായില്ല. രണ്ടാമനായ മോഷ്ടാവ് രക്ഷപ്പെട്ടു എന്നാണു പോലീസ് നിഗമനം. ഒരു വെള്ള സിട്രോന്‍ വാനിലാണ് അയാള്‍ രക്ഷപ്പെട്ടിരി ക്കുന്നത്. പോലിസ് തിരച്ചില്‍ നടത്തുന്നുണ്ട്. മാഞ്ചസ്ടരില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

മുന്‍പ് തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആക്രമിയെ ഒരു ബ്രിട്ടീഷുകാരന്‍ കുത്തി കൊലപ്പെടുത്തിയിട്ടും സ്വയരക്ഷക്കു ചെയ്തതാണെന്ന് കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നു കോടതി വെറുതെ വിട്ടിരുന്നു. വിന്സന്റ് കുക്കിന്റെ കാര്യത്തിലും ഇത്തരമൊരു തീര്‍മാനം കോടതി കൈക്കൊള്ളുമോ എന്നത് നമുക്ക് കാത്തിരുന്നു കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.