1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2011


ഇംഗ്ലണ്ടില്‍ പങ്കാളിക്കൊപ്പം താമസിക്കണമെങ്കില്‍ കുടിയേറ്റക്കാരുടെ ഭാര്യയ്ക്ക്/ഭര്‍ത്താവിന് ഇംഗ്ലീഷ് അറിയണമെന്ന നിയമം ബ്രിട്ടീഷ് ഹൈകോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇത് മനുഷ്യാവകാശലംഘനമാണെന്നാണ് തന്റെ ഭര്‍ത്താവിനെ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി അപേക്ഷിച്ച ബ്രിട്ടീഷ് പൌരയായ റാഷിദ ചാപ്തി (54) കോടതിയില്‍ വാദിക്കുന്നത്. 37 വര്‍ഷം മുന്‍പാണ് ഇന്ത്യക്കാരനായ വാലി ചാപ്തിയെ (57 ) ഇവര്‍ വിവാഹം കഴിച്ചത്, ഇവര്‍ക്ക് ആറ് മക്കളുമുണ്ട്. വാലി ചാപ്തിയ്ക്ക് ഇംഗ്ലീഷ് പറയാനോ, വായിക്കാനോ, എഴുതാനോ അറിയില്ല എന്നതാണ് ബ്രിട്ടനില്‍ ഇവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിന്‌ തടസമായിരിക്കുന്നത്.

2010 ജൂണിലാണ് യുകെ ഹോം സെക്രട്ടറി തെരേസ മേയ് യുകെ സര്‍ക്കാര്‍ നടത്തുന്ന ഇംഗ്ലീഷ് പരീക്ഷ പാസാകാതെ ജീവിത പങ്കാളിക്ക് ബ്രിട്ടനിലേക്ക് കുടിയേറാനാകില്ല എന്ന നിയമം പ്രഖ്യാപിച്ചത്, കഴിഞ്ഞ നവംബറില്‍ ഇത് പ്രാബല്യത്തില്‍ വന്നത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യക്കാരായ കുടിയേറ്റക്കാരെ ആയിരുന്നു. കുടിയേറ്റക്കാര്ടെ എണ്ണം ക്രമാതീതമായ് കൂടുന്നത് മൂലമാണ് അന്ന് ഈ നിയമം ഉണ്ടാക്കിയത്, ഇതുമൂലം കുടിയേറ്റത്തെ ഒരു പരിധി വരെ നിയന്ത്രിയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

ഈ പങ്കാളികള്‍ക്ക് വേണ്ടി വാദിച്ച മന്‍ജിത്‌ ഗില്‍ ക്യുസി കോടതിയില്‍ പറഞ്ഞത് ഈ നിയമം യൂറോപ്യന്‍ യൂണിയന്റെ പല മനുഷ്യാവകാശ നിയമങ്ങളെയും ലംഘിക്കുന്നുണ്ട് എന്നാണ്‌. കുടുംബജീവിതത്തെ പറ്റിയുള്ള ആര്‍ട്ടിക്കിള്‍ എട്ട്, വിവാഹത്തെ പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ പന്ത്രണ്ട്, കൂടാതെ സ്വാന്തന്ത്രത്തെ പറ്റിയുള്ള ആര്‍ട്ടിക്കിള്‍ പതിനാലിനേയും ഈ നിയമം ലംഘിക്കുന്നുണ്ട് . എന്തായാലും ഇതുവഴി മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെ ഇംഗ്ലീഷ് അറിയാത്ത പങ്കാളികള്‍ക്ക് പ്രതീക്ഷയ്ക്കുള്ള വകയാണ് ഒത്തു വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.