1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2021

ഫാ. ടോമി അടാട്ട് (ബിർമിംഗ് ഹാം): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാർ സംഘടിപ്പിക്കുന്നു . 2014 ഇൽ പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെൻസെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയിൽ ( നോർത്തേൺ അയർലൻഡ് ) ആണ്.

ഒക്ടോബർ12 വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളോടൊപ്പം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു സ്വാഗതം ആശംസിക്കും , പാസ്റ്ററൽ കൌൺസിൽ ജോയിൻറ് സെക്രെട്ടറി ജോളി മാത്യു നന്ദി അർപ്പിക്കും.

2023 ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും സാർവത്രിക തലത്തൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താൻ (synodality ) ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഇതിനൊരുക്കമായുള്ള നടപടികൾ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കുന്ന ഈ സെമിനാർ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.