1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2021

ഫാ. ടോമി എടാട്ട് (ബെക്സ്-ഹിൽ ഓൺ സീ): ഈസ്റ്റ് സസെക്‌സിലെ ലിറ്റിൽ കോമൺ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ മിഷന് തുടക്കം കുറിച്ചു. അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാതിർത്തിയിൽ വരുന്നതും സൗത്താംപ്ടൺ സീറോ മലബാർ റീജിയനിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റൻ, ബെക്സ്-ഹിൽ ഓൺ സീ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷം, ഹേസ്റ്റിംഗ്‌സ് എന്നെ കുർബാന സെന്ററുകൾ ഏകോപിപ്പിച്ചാണ് പുതിയ മിഷന് തുടക്കം കുറിച്ചത്. ലിറ്റിൽ കോമൺ സെയ്ന്റ്. മാർത്താസ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെൻറ് തോമസ്‌ മൂർ മിഷൻ, നിത്യസഹായമാതാവിൻറെ തിരുനാൾ ദിനമായ ജൂൺ 27 ഞായറാഴ്ച വിശ്വാസികൾക്ക് സമർപ്പിച്ചു. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മിഷൻ സെന്ററിന്റെ ഉദഘാടനം നിർവഹിച്ചു..

ഞായറാഴ്ച രാവിലെ 11.45 ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് സ്വീകരണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മിഷന്റെ ഉദഘാടനവും നടത്തപ്പെട്ടു. തുടർന്ന് മിഷൻ വെബ് സൈറ്റ് . യൂട്യൂബ് ,ഫെയ്‌സ്ബുക്ക് തുടങ്ങിയ പേജുകളും ആരംഭിക്കുകയുണ്ടായി വി.കുർബാനയിൽ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അന്ത്യംകുളം MCBS, പിതാവിൻറെ സെക്രട്ടറി റവ ഫാ ജോ മൂലശ്ശേരി എന്നിവർ സഹകാർമ്മികരായിരുന്നു . മിഷന്റെ കീഴിലുള്ള എല്ലാ കുർബാന സെന്ററുകളിലും നിന്ന് വിശ്വാസികൾ പങ്കെടുത്തു.

അരുൺഡെയ്ൽ & ബ്രൈറ്റൻ രൂചതാദ്ധ്യക്ഷൻ ബിഷപ്പ് മാർ റിച്ചാർഡ് മോത്ത്, സെയ്ന്റ് മാർത്താസ് പള്ളി വികാരി റവ.ഫാ സെമൺ ഡ്രേയുടേയും പ്രാർത്ഥനാശംസകളും ഉണ്ടായിരുന്നു. മുൻകാല വികാരിമാരായ സേവനം ചെയ്തു കൊണ്ടിരുന്ന റവ.ഫാ.ജോൺ മേനാംകരി, റവ.ഫാ.ടെബിൻപുത്തൻപുരക്കൽ, ഫാ.ജോയി ആലപ്പാട്ട്, റവ ഫാ. ജോർജ് കല്ലൂക്കാരൻ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു മിഷൻ ഡയറക്ടർ റവ.ഫാ ജോസ് അന്ത്യാകുളം MCBS എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ട്രസ്റ്റി ബിനോയി തോമസ് മിഷൻ ചരിത്രം അവതരിപ്പിക്കുകയും തോമസ് പോൾ എല്ലാവർക്കും കൃതക്തത അർപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.