1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

ബ്രിട്ടനില്‍ സൃഷ്ട്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍ 81 ശതമാനവും രാജ്യത്തിന് പുറത്തു ജനിക്കുന്നവര്‍ക്ക് ലഭിക്കുന്നതായി കണക്കുകള്‍.ഇക്കഴിഞ്ഞ ഏപ്രിലില്‍ അവസാനിച്ച വര്‍ഷത്തില്‍ സൃഷ്ട്ടിക്കപ്പെട്ട 411000 പുതിയ ജോലികളില്‍ 334000 ജോലികളും ബ്രിട്ടനു പുറത്ത്‌ ജനിച്ചവര്‍ക്കാണ് ലഭിച്ചത്.ഇതില്‍ 129000 ജോലികള്‍ സ്വന്തമാക്കിയത് കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്.

ശമ്പളം കുറഞ്ഞ ജോലിക്കാരെ തേടി കമ്പനികള്‍ പോകുന്നതാണ് ജോലികള്‍ ബ്രിട്ടിഷുകാര്‍ക്ക് ലഭിക്കാതിരിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. കുടിയേറ്റക്കാരെ നിയന്ത്രിക്കണം എന്നതിലേക്കാണ് രേഖകള്‍ വിരല്‍ചൂണ്ടുന്നതെന്ന് പ്രമുഖ ഗ്രൂപ്പായ മൈഗ്രേഷന്‍ വാച്ചിന്റെ സര്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. കുടിയേറ്റത്തിന് പരിണിതഫലങ്ങള്‍ ഇല്ലെന്നു അഭിനയിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.ബ്രിട്ടന്‍ വംശജരായ ജോലിക്കാര്‍ക്ക് കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലില്‍ പരിശീലനം നല്‍കണമെന്നും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ഗ്രീന്‍ ആവശ്യപ്പെട്ടു

ബ്രിട്ടനിലേക്ക് സ്‌റ്റോര്‍ മാനേജേഴ്‌സിനെ ആവശ്യമുണ്ടെന്ന് കാണിച്ച് സൂപ്പര്‍മാര്‍ക്കറ്റിംങ് ഗ്രൂപ്പായ ടെസ്‌കോ സ്ലോവാക്ക്യയില്‍ പരസ്യം നല്‍കിയത് വിവാദമായിരുന്നു.അതുപോലെ ഫിലിപ്പൈന്‍സില്‍ നിന്നും വെല്‍ഡര്‍മാരെ കൊണ്ടുവരാനുള്ള ധൂസന്‍ എന്ന പവര്‍ കമ്പനിയുടെ നീക്കവും വിവാദമായിരുന്നു.കുറഞ്ഞ കൂലി നല്‍കി തൊഴില്‍ ചെയ്യിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്ന ആരോപണമുയര്‍ന്നിരുന്നു.അതേസമയം എല്ലാ റിക്രൂട്ട്‌മെന്റിനും അത് പ്രാദേശികമായാലും അല്ലാത്തതായാലും ഒരേ കൂലിയാണ് തങ്ങള്‍ നല്‍കാറുള്ളതെന്നുമാണ് ടെസ്ക്കോയുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.