1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2016

സ്വന്തം ലേഖകന്‍: യുഎഇയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം. ജോലി സ്ഥലത്തെ മോശം പ്രവണതകള്‍ തടയാനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇക്കാര്യം സംബന്ധിച്ച് പ്രവാസി ജീവനക്കാരെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രാലായം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയാണ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ കിംവദന്തി പരത്തുന്നവര്‍ക്കെതിരെ കനത്തപിഴയും കടുത്ത ശിക്ഷയുമാണ് കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പു നല്‍കുന്ന ലേഖനം ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും വ്യക്തമാക്കുന്നു. സ്ഥാപനത്തിനെതിരെയും ജീവനക്കാര്‍ക്കെതിരെയും മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് ഇതിന്റെ ചുരുക്കം.

ജനങ്ങളില്‍ സന്തോഷം ഉറപ്പുവരുത്താന്‍ പ്രത്യേക വകുപ്പടക്കം രൂപവത്കരിച്ച് രാജ്യത്ത് ഹാപ്പിനസ് കാമ്പെയിന്‍ നടത്തുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അതേസമയം യു.എ.ഇയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മോശം അഭിപ്രായം വേരഖപ്പെടുത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നു എന്ന പ്രചാരണം ദുബൈ സാമ്പത്തിക വികസന വകുപ്പ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.