1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ലണ്ടന്‍ : ആയിരക്കണക്കിന് വരുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുളള നടപടികളുമായി ഗ്രീസ് മുന്നോട്ട്. ഏതാണ്ട് ആറായിരത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച നാട് കടത്തിയിരുന്നു. ഏകദേശം 1600 ഓളം പേരെ അടുത്ത ദിവസങ്ങളില്‍ നാട് കടത്തും. കുടിയേറ്റക്കാരുടെ കടന്നുകയറ്റം താങ്ങാനുളള ശേഷി നിലവില്‍ ഗ്രീസിനില്ലാത്തതിനാലാണ് കൂട്ടത്തോടെ അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രീസിന്റെ പബ്ലിക് ഓര്‍ഡര്‍ മിനിസ്റ്റര്‍ നികോസ് ഡെന്‍ഡിയാസ് പറഞ്ഞു.

യാതൊരു നിയന്ത്രണവുമില്ലാത്ത കുടിയേറ്റമാണ് രാജ്യത്തെ തകര്‍ച്ചയുടെ വക്കിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം തകര്‍ച്ചയിലാണ്. കാരണം എക്കാലത്തേയും വലിയ കടന്നുകയറ്റമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യുന്നവരെ കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷം സ്വന്തം രാജ്യത്തേക്ക് കയറ്റി അയക്കും. അനധികൃത കുടിയേറ്റക്കാരില്‍ പലരും ഏഷ്യയിലേയും ആഫ്രിക്കയിലേയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വന്നവരാണ് – നികോസ് ചൂണ്ടിക്കാട്ടി.

സിറിയില്‍ ആഭ്യന്തരകലാപം നടക്കുന്നതിനാല്‍ കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാനുളള സാധ്യത മുന്നില്‍ കണ്ടാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനും അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം നാടുകടത്താനും ഗവണ്‍മെന്റ് തീരുമാനിച്ചത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രധാന കടന്നുകയറ്റ താവളമാണ് ഗ്രീസ്. യൂറോപ്പിലേക്ക് കടന്നുകയറുന്നവരില്‍ എണ്‍പത് ശതമാനവും ഗ്രീസ് വഴിയാണ് വരുന്നത്. എന്നാല്‍ രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും തൊഴിലില്ലായ്മയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുയായിരുന്നു. വര്‍ഷം തോറും ഒരു ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് കടന്നുകയറുന്നുണ്ടെന്നാണ് കണക്ക്.

ഗ്രീസിന്റെ മൊത്തം ജനസംഖ്യയായ പതിനൊന്ന് മില്യണില്‍ ഒരു മില്യണോളം അനധികൃത കുടിയേറ്റക്കാരാണ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിന് കാരണം കുടിയേറ്റക്കാരാണന്നും അവരെ എത്രയും വേഗം നാടുകടത്തണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി ഏഴ് ശതമാനം വോട്ട് നേടിയിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരേ ജനവികാരം വര്‍ദ്ധിച്ച് വരുന്നതിന്റെ ലക്ഷണമായാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഒളിമ്പിക്‌സിന് തൊട്ടുമുന്‍പ് ഗ്രീസിന്റെ ട്രിപ്പില്‍ ജംപ് താരവും ഗോള്‍ഡണ്‍ ഡോണ്‍ അനുഭാവിയുമായി വൗല പാപക്രിസ്‌ടോ കുടിയേറ്റക്കാര്‍ക്കെതിരേ വംശീയവിവേചനം കാട്ടിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ഒളിമ്പിക്‌സില്‍ നിന്ന് വിലക്കിയിരുന്നു. ട്വിറ്ററിലാണ് അദ്ദേഹം വംശീയ വിദ്വേഷം തുളുമ്പുന്ന വാക്കുകള്‍ ട്വീറ്റ് ചെയ്തത്. കുടിയേറ്റക്കാരെ പരിശോധിച്ച നടപടിയെടുക്കാനുളള അവകാശം ഗ്രീസിനുണ്ടെന്നും എന്നാല്‍ ദുര്‍ബലരായ വിഭാഗങ്ങളെ പീഡിപ്പിക്കാനുളള അവസരമായി അതിനെ കണക്കാക്കരുതെന്നും അഭയാര്‍ത്ഥികള്‍ക്കായുളള യുഎന്‍ ഹൈക്കമ്മീഷന്റെ ഗ്രീക്ക് ഓഫീസ് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.