1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2016

സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കുന്നു, പ്രതിഷേധം ശക്തം. മാസിഡോണിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇദോമെനി അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഴിപ്പിക്കലിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി പ്രദേശത്ത് 400 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മേഖലയിലേക്കുള്ള പ്രവേശനമാര്‍ഗം അധികൃതര്‍ പൂര്‍ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്.

ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പൊലീസ് ബലം പ്രയോഗിക്കില്ലെന്നും പത്തു ദിവസങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 8,400 അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്. പണിപൂര്‍ത്തിയായ പുതിയ ക്യാമ്പിലേക്ക് അഭയാര്‍ഥികളെ പടിപടിയായി മാറ്റുമെന്ന് പൊലീസും സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.മാധ്യമ പ്രവര്‍ത്തകരെ ക്യാംപില്‍ നിരോധിച്ചിരിക്കുകയാണ്.

ബാള്‍കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് സിറിയ ഉള്‍പ്പടെയുള്ള സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള 54,000 അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് സാമ്പത്തിക അസ്ഥിരത തുടരുന്ന ഗ്രീസില്‍ കുടുങ്ങിയത്. ഗ്രീസില്‍ അകപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.

ഈജിയന്‍ കടല്‍ കടന്ന് ഗ്രീസില്‍ എത്തുന്നവരുടെ ഒഴുക്ക് തടയുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ മാര്‍ച്ചില്‍ തുര്‍ക്കിയുമായി കരാറിലത്തെിയിരുന്നു. ആറു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഗ്രീസിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് അപേക്ഷ നല്‍കാനും പലരും തയാറല്ല. നിലവില്‍ രാജ്യത്തെ 24 ശതമാനത്തോളം പേര്‍ തൊഴില്‍രഹിതരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.