1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2021

റ്റോമി തടിക്കാട്ട് : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സൗത്താംപ്ടൺ സെന്റ് തോമസ് മിഷനിൽ ഈ വർഷത്തെ ദിവ്യകാരുണ്യ സ്വീകരണം സെബ്റ്റംബർ 4 ന് ആഘോഷപൂർവമായി നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടവകയിൽ നിന്ന് 27 കുട്ടികൾ ഒരുമിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചത്.

സൗതാംപ്ടൺ ഇടവകവികാരിയും ക്രിസ്ത്യൻ സമൂഹത്തിന്റെ മാർഗ്ഗദർശ്ശിയുമായ ഫാദർ റ്റോമി ചിറക്കൽ മണവാളന്റെ മുഖ്യ കാർമ്മികത്വത്തിൽ ഫാദർ റോയി സഹകാർമികനായി ഭക്തിനിർഭരവും സ്വർഗ്ഗീയ സംഗീത സാന്ദ്രവുമായി ആഘോഷമായ ദിവ്യബലി അർപ്പിച്ചു. 23 കുടുംബങ്ങളിൽ നിന്നായി 27 – ഓളം കുഞ്ഞുമാലാഖമാരാണ് ആദ്യമായി ദിവ്യ നാഥനെ സ്വകരിക്കാൻ അണിനിരന്നത്.

കുഞ്ഞുങ്ങളെ അനുഗ്രഹിക്കാനും ആശീർവദിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനുമായി സൗതാംപ്ടൻ കമ്മ്യൂണിറ്റിയും യു.കെ യിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന ബന്ധു മിത്രാദികളുമായി ദേവാലയം ഭക്തി സാന്ദ്രമായി. 10:30 -ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയിൽ ദിവ്യ കാരുണ്യത്തോടനു ബന്ധിച്ച് സ്ഥൈര്യലേപനവും കുഞ്ഞുങ്ങൾക്ക് നൽകപ്പെട്ടു. കഴിഞ്ഞ 5 മാസത്തോളമായി ഫാദർ റ്റോമിയുടെ നേതൃത്വത്തിൽ ജോയി പാലാട്ടി, ഡേവിസ് ജോസഫ്, ഡീക്കൻ റ്റോം , കവിത ബോബി എന്നീ മതാദ്ധ്യാപകരാണ് കുട്ടികളെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കിയത്.

പൂക്കൾ പോലെ നൈർമ്മല്യവും മെഴുതിരി വെളിച്ചം പോലെ പ്രകാശം പരത്തുവാനും ഈ ശോയെ ആദ്യമായി സ്വീകരിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെയെന്നും ലൗകിക ജീവിതത്തിലെ ഹീറോകളെ മാറ്റി ആത്മീയമായി പരിശുദ്ധാത്മാവിന്റെ നിറവിൽ എല്ലാവരും ഈശോയെ ഹീറോയാക്കി മനസ്സിൽ ധ്യാനിച്ച് നല്ല കുഞ്ഞുങ്ങളായി വളരുവാനും സമൂഹത്തിന് നൻമ ചെയ്യുവാനുമായി സഹ കാർമ്മികനായിരുന്ന ഫാദർ റോയി പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. മാതാപിതാക്കൾക്കുള്ള സമർപ്പണ പ്രാർത്ഥന ബാബു, ആൻസി ദമ്പതികൾ ചൊല്ലിക്കൊടുത്തു. ജോനാ റ്റോമി മാതാവിനോടുള്ള സമർപ്പണ പ്രാർത്ഥന കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു

കുട്ടികളുടെ വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ നീലയും വെള്ളയും പിങ്ക് കളറിലുമായി ദേവാലയം പൂക്കൾക്കൊണ്ട് മനോഹരമായി അലങ്കരിക്കാനും പൂച്ചെണ്ടുകൾ, മെഴുകുതിരികൾ, ക്രൗൺ എന്നിവയെല്ലാം ഭംഗിയായി ഒരുക്കുവാനും സാലി ലീജിയുടെ നേതൃത്വത്തിൽ സ്മിത ബിജുവും പങ്കാളിയായി. ബ്രദർ വിൽ‌സൺ ജോണിന്റെ നേതൃത്വത്തിൽ പ്രിയ ലിജോയും ജോമോൾ ജോസിയും ഗാന ശുശ്രുഷ സർഗീയ സാന്ദ്രമാക്കി. അവിസ്മരണീയ നിമിഷങ്ങൾ അതിമികവോടെ ഒപ്പുന്ന ബിജു ജോസഫിന്റെയും സിബി കുര്യന്റേയും നേതൃത്വത്തിലുള്ള ഫോട്ടോഗ്രാഫിയും ലൈവ് വീഡിയോയും അതുപോലെ മേഘാ ഇവന്റസിന്റെ ഹാളും സ്റ്റേജ് ഡെക്കറേഷനും ചടങ്ങുകൾക്കു കൊഴുപ്പേകി.

പള്ളിക്കമ്മറ്റിയംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണം പ്രശംസനീയമായിരുന്നു. ഇത്രയും വലിയൊരു ചടങ്ങ് വളരെ ഭംഗിയായി നടത്താൻ ചീഫ് കോർഡിനേറ്റർ ആയ റ്റോമി ജോസഫിന്റെ നേതൃത്വത്തിൽ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വങ്ങൾ നടത്തിയപ്പോൾ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് ഭക്തിനിർഭരവും ആഘോഷവുമായി മാറി.

ദേവാലയത്തിലെ മുഖ്യചടങ്ങുകൾക്കു ശേഷം കുട്ടികൾക്കും മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കുമായി സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. ഇത്രയും അഭിനന്ദനാർഹമായ രീതിയിൽ ചടങ്ങുകൾ ആദ്യം മുതൽ അവസാനം വരെ ഭംഗിയായി നടത്താൻ സഹായിച്ച ഫാദർ റ്റോമിക്കും മറ്റൊല്ലാവർക്കുമായി ചീഫ് കോർഡിനേറ്റർ റ്റോമി ജോസഫ് നന്ദി അർപ്പിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന നാട്ടിലുള്ള മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും മറ്റെല്ലാവർക്കും ആയി ഫേസ് ബുക്കിലും യുറ്റ്യൂബിലും തത്സമയ ചടങ്ങുകൾ സംപ്രക്ഷണം ചെയ്യപ്പെടുകയുണ്ടായി. ദിവ്യകാരുണ്യ സ്വീകരണ ചടങ്ങുകളുടെ വീഡിയോ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.