1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

ഈ വര്‍ഷം ക്രിസ്തുമസോടെ പലിശ നിരക്ക് വീണ്ടും താഴ്‌ന്നേക്കുമെന്ന് വിദഗദ്ധര്‍. യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതിക്ഷിച്ചതിലും താഴ്ന്ന വളര്‍്ച്ചാ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത തെളിഞ്ഞത്. ഏപ്രില്‍ -ജൂണ്‍ സാമ്പത്തിക പാദത്തില്‍ ഏതാണ്ട് 0.7 ശതമാനം കുറവാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഏറ്റവും മോശമായതുമായ ഇരട്ട സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോകുന്നത്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വരും മാസങ്ങളില്‍ 0.25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പലിശനിരക്ക് താഴ്ത്താനുളള നടപടികളുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.

ജിഡിപിയുടെ രണ്ടാം പാദ കണക്കുകള്‍ അനുസരിച്ച് സമ്പദ് വ്യവസ്ഥ അപകടത്തിലാണ്. പലിശ നിരക്ക് താഴ്ത്തുന്നത് വായ്പ എടുത്തവരുടെ ഭാരം കുറയ്ക്കുകയും അതുവഴി വിപണിയിലേക്ക് കൂടുതല്‍ പണമെത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 2009 മുതല്‍ പലിശനിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായ 0.5 ശതമാനത്തിലാണ്. ഒപ്പം 375 ബില്യണ്‍ പൗണ്ടിന്റെ നോട്ടുകള്‍ അച്ചടിക്കാനുളള പദ്ധതിയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയെങ്കിലും രാജ്യത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനായിട്ടില്ല.

നവംബറോടെ പലിശനിരക്ക് 0.25 ശതമാനത്തിലേക്ക് താഴ്ത്തുകയും പടിപടിയായി നിരക്ക് പൂജ്യത്തിലോ 0.1 ശതമാനത്തിലോ എത്തിച്ചാല്‍ മാത്രമേ സമ്പദ് വ്യവസ്ഥക്ക് പിടിച്ച് നില്‍ക്കാനാകുകയുളളൂവെന്ന് കാപ്പിറ്റല്‍ എക്കണോമിക്‌സിലെ പ്രധാന സാമ്പത്തിക വിദഗ്ദ്ധനായ വിക്കി റെഡ്‌വുഡ് പറയുന്നു. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നത് പെന്‍ഷന്‍ സേവേഴ്‌സിനെ കാര്യമായി ബാധിക്കുമെന്നതാണ് വിമര്‍ശകരുടെ നിരീക്ഷണം.
മൂന്നാം പാദത്തിലും ജിഡിപിയില്‍ കുറവ് രേഖപ്പെടുത്തിയതോടെ 1955ല്‍ പാദ വര്‍ഷ കണക്കെടുപ്പ് നടപ്പാലാക്കിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ മാന്ദ്യമാണ് ഇത്.

1970ല്‍ ഖനി തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഇരട്ട മാന്ദ്യമാണ് ഇതിനു മുന്‍പ് ബ്രിട്ടനെ പിടിച്ചുകുലുക്കിയത്. രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് തുടര്‍ച്ചയായ ബാങ്ക് അവധി വന്നതാണ് ജിഡിപിയില്‍ വന്‍ കുറവ് അനുഭവപ്പെടാന്‍ കാരണം. കനത്ത മഴയും ഒളിമ്പിക്‌സും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വീണ്ടും ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.