1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

സീറോമലബാര്‍ സഭാ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനെറ്റര്‍ റവ. ഡോ. ആന്റണി പെരുമായന് സഭ മോണ്‍സിഞ്ഞോര്‍ സ്ഥാനം നല്‍കി ആദരിച്ചു. ഡാൌണ്‍ ആന്റ് കോണര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് നോയല്‍ ട്രേനോര്‍ വഴിയാണ് റോമില്‍നിന്നും ഫാ. ആന്റണിയെ Chaplain to His Holiness പദവി നല്‍കിയതായി സഭ അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബിഷപ്പ് നോയല്‍ ട്രേനോര്‍ പ്രത്യേക ശുശ്രൂഷകളോടെ ഫാ. ആന്റണി പേരുമായന് മോണ്‍സിഞ്ഞോറിന്റെ ഔദ്യോഗിക വസ്ത്രം നല്‍കി. നിരവധി വൈദികരുടെയും സന്യസ്തരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ മുത്തുക്കുടകളും പൂക്കളുംകൊണ്ട് വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ നൂറ്കണക്കിനാളുകള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

അയര്‍ലണ്ടിന്റിന്റെ വിവധ ഭാഗങ്ങളില്‍നിന്നും വിവിധ ക്രൈസതവസഭാപ്രധിനിധികള്‍ അവരുടെ പുരോഹിതരുടെ നേതൃത്വത്തില്‍ വന്നെത്തിയത് സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സജീവ സാക്ഷ്യമായിരുന്നു. വെ. റെവ. ഫാ. ടോണി ഡവ്‌ലിന്റെ സ്വാഗതത്ത്‌തോടെ ആരംഭിച്ച ചടങ്ങിന് ബിഷപ്പ് നോയല്‍ ട്രേനോര്‍ ആദ്ധ്യക്ഷത വഹിച്ചു. അര്‍പ്പണബോധത്തോടെ സഭയെ സേവിക്കുകയും മാതൃകാപരമായ ജീവിതത്തിലൂടെ പൌരോഹിത്യശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുന്ന ഫാ. ആന്റണി പെരുമായന്‍ ഈ സ്ഥാനത്തിന് അര്‍ഹനാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കാര്‍ഡിനല്‍ ജോര്ജ്ജ് ആലഞ്ചേരി തന്റെ ഔദ്യോഗിക സന്ദേശത്തിലൂടെ സദസ്സിനെ അറിയിക്കുകയും ആസശംകള്‍ അര്‍പ്പിക്കുകയും ചെയ്തു.

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ വിശ്വാസികളെ പ്രധിനിധീകരിച്ച് റെവ. ഫാ. ഫ്രാന്‍സിസ് നീലങ്കാവിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ പ്രധിനിധീകരിച്ച് കേന്ദ്ര കമ്മിറ്റി സെക്രടറി ശ്രീമതി റീത്താ അബ്രാഹവും യുവജനങ്ങള്‍ക്ക് വേണ്ടി രേഷ്മ മോനച്ചനും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. യുവതീയുവാക്കളുടെ ആശംസാഗനവും സണ്‍ഡേസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആക്ഷന്‍സോങ്ങും ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. തുടര്‍ന്ന് മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ തന്റെ മരുപടിപ്രസംഗത്ത്തിലൂടെ വിശിഷ്ടാതിഥികള്‍ക്ക് നന്ദി അറിയിക്കുകയും സഭാസമൂഹം കൂട്ടായ്മയില്‍ മുന്നേറുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മനോഹരമായി ചിട്ടയോടെ നടത്തപ്പെട്ട ഈ ആഘോഷത്തിനു നേതൃത്വം വഹിച്ച എല്ലാവര്ക്കും റെവ. ഫാ. ജോസഫ് കറുകയില്‍ നന്ദി അറിയിച്ചു. തുടര്‍ന്ന് സെ. ഡൊമിനിക്‌സ് ഗ്രാമര്‍ സ്‌കൂളില്‍ വച്ച് നടത്തിയ സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപ്തിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.