1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2012

സംഗീത് ശേഖര്‍

യൂറോ 2012 ഇലെ സ്പെയിന്റെ കീരീട ധാരണം ഒരു അദ്ഭുതമായി തോന്നിയില്ല.അവരുടെ ഒത്തൊരുമ മറ്റൊരു ടീമിനും ഉണ്ടായിരുന്നില്ല.ബാര്‍ സിലോണയില്‍ അല്ലെങ്കില്‍ റയല്‍ മാഡ്രിഡില്‍ വര്‍ ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന കളിക്കാര്‍ സ്പാനിഷ് ടീമിലും ഒരുമിക്കുമ്പോള്‍ അതു ഒരു കൂട്ടായ്മയായിരുന്നു..പരസ്പരം നന്നായി അറിയുന്ന ഈ കളിക്കാരുടെ കളിക്ക് ഒരു താളബോധമുണ്ടായിരുന്നു.മന്ദമായി ഒഴുകുന്ന ഒരു അരുവി പോലെ അവര്‍ ടിക്കി ടാക്ക എന്നു ഓമനപേരിട്ടു വിളിക്കുന്ന കേളീശൈലിയില്‍ കളിച്ചപ്പോള്‍ മറ്റുള്ളവര്‍ ഭാവനാശൂന്യരായിരുന്നു.പ്രതിഭകളുടെ സുന്ദരമായ ,ഒഴുക്കാര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ ക്കായില്ല.അതിനിടയിലും ഒരു മഹാമേരു പോലെ അയാള്‍ തല ഉയര്‍ ത്തി നിന്നു ..

അവനെ ഇറ്റലിക്കാര്‍ ആന്ദ്രേ പിറ്ലോ എന്നു വിളിച്ചു. അവനു പ്രായമേറി എന്നു വിളിച്ച് ആക്രോശിച്ചവര്‍ എറെയായിരുന്നു..അവന്റെ പതനത്തിനായി ദാഹിച്ചവരെ നിരാശരാക്കികൊണ്ട് അവന്‍ പന്ത് പറത്തി.ഒരു അലസനായ നര്‍ ത്തകന്റെ പാദചലനങ്ങളോടെ അവന്‍ ഇറ്റലിയുടെ മധ്യനിരയില്‍ നിറഞ്ഞു.അവന്റെ കാലുകളില്‍ നിന്നും പുറപ്പെട്ട പന്തുകളുടെ ഗതി നിര്‍ ണയിക്കാനാകാതെ ജര്‍ മന്‍ ടാങ്കുകള്‍ ക്ക് അടി തെറ്റി. ഫ്രഞ്ച്ചുകാര്‍ വീണു .അവസാനം സ്പെയിന്റെ മാന്ത്രികര്‍ ക്ക് മുന്നില്‍ അവനും കൂട്ടരും എത്തി.അവനു നേരിടേണ്ടിയിരുന്നത് സാവി,ഇനിയസ്റ്റ ,ഫാബ്രിഗാസ് എന്നീ പേരുകളില്‍ അറിയപ്പെട്ട മന്ത്രവാദികളെയായിരുന്നു.അവര്‍ ഒരു കൂട്ടമായിട്ടാണു ആക്രമിച്ചത്.സാവി അന്നു തന്റെ ജീവിതത്തിലെ തന്നെ മികച്ച കളികളിലൊന്നാണു കളിച്ചത്.അയാളുടെ അപാരമായ ഉള്‍ കാഴ്ച്ച അന്നു മറ നീക്കി പുറത്തു വന്നു. ഇറ്റാലിയന്‍ നിരയിലെ ചെറിയ വിള്ളലുകള്‍ പോലും തന്റെ അകക്കണ്ണില്‍ സാവി അന്നു ദര്‍ ശിച്ചു. അതിരുകളില്ലാതെ അയാളുടെ പ്രതിഭ അന്നു വഴിഞ്ഞൊഴുകി.പിര്‍ ലോയുടെ കാലുകളെ സ്പെയിന്റെ മധ്യനിര വെരിഞ്ഞു മുറുക്കി.പദ്മവ്യൂഹത്തില്‍ പെട്ട അഭിമന്യു വിനെപോലെ പിര്‍ ലോ നിന്നു.അയാളുടെ കാലുകളില്‍ വിരിയാന്‍ വെന്മ്പി നിന്ന കവിതയെ ഇനിയസ്റ്റയും സാവിയും അതിനു അവസരം കൊടുക്കാതെ കശക്കി കളഞ്ഞു.

കളി തീരുമ്പോള്‍ ഇറ്റലിയുടെ കോട്ടയില്‍ വിള്ളലുകള്‍ വീണിരുന്നു.ഒന്നും രണ്ടുമല്ല 4 എണ്ണം .പിര്‍ലോ ,അയാള്‍ ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല.തോല്‍ വിക്കിടയിലും അയാള്‍ നെഞ്ച് വിരിച്ച് നിന്നു..എറ്റവും നല്ല കളിക്കാരനുള്ള ബഹുമതി ഇനിയസ്റ്റ എറ്റു വാങ്ങുമ്പോള്‍ സാവിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ ന്നിരുന്നു,ആത്മനിന്ദ വഴിഞ്ഞൊഴുകിയ ഒരു ചിരി. ഫാബ്രിഗാസ് എപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടു. കാരണം അയാള്‍ എന്നും സ്പെയിന്റെ നിരയില്‍ പകരക്കാരന്റെ റോളിലായിരുന്നു. താന്‍ ജനിച്ചു വീണ കാലത്തെ അയാള്‍ നിശബ്ദമായി പഴിച്ചു കൊണ്ടിരുന്നു..സൈഡ് ബെഞ്ചിലിരുന്നു കൊണ്ട് നെടുവീര്‍ പ്പോടെ അയാള്‍ മൈതാനത്തിലേക്കു നോക്കി. അവിടെ സാവിയും ,ഇനിയസ്റ്റയും തയ്യാറായി നില്ക്കുന്നു.ആ നിമിഷത്തില്‍ അയാള്‍ തന്നെ വിടാതെ പിന്തുടരുന്ന ശാപം തിരിച്ചറിഞ്ഞു. എന്തുകൊണ്ടെന്നാല്‍ അയാള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ആ 2 പ്രതിഭകളുടെ സമകാലികനായിട്ടാണു ജനിച്ചത്.അതായിരുന്നു അയാളുടെ ശാപം .അവസരം കിട്ടുമ്പോഴെല്ലാം അയാള്‍ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു.

ഫ്രാന്‍സ് സിഡാന്‍ എന്ന മാന്ത്രികന്റെ കാലശേഷം കടിഞ്ഞാണ്‍ പൊട്ടിയ പട്ടത്തെ അനുസ്മരിപ്പിച്ചിരുന്നു.ഇത്തവണയും അതു ആവര്‍ ത്തിച്ചു.പ്രതിഭകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല അവരുടെ നിരയില്,സമീര്‍ നസ്രി ,യൊഹാന്‍ കബായെ,ദിയാറ ..എന്നിട്ടും അവര്‍ തമ്മിലടിച്ചു തോല്‍ വി എറ്റു വാങ്ങി..അവരുടെ മധ്യനിരയില്‍ ഹാതിം ബെന്‍ അഫ്ര ഒരു കളിയില്‍ കളിച്ചു..ന്യൂ കാസിലിന്റെ പ്രതിഭാശാലിയായ ചെറു ബാല്യക്കാരന്‍ ..അവന്റെ കളിയുടെ അഴക് എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു.അവന്‍ ഇനിയുള്ള കാലം ഈ മൈതാനങ്ങളില്‍ ഒരു കുതിരയെ പോലെ മേഞ്ഞു നടക്കും തീര്‍ ച്ച. ഫുട്ബാള്‍ പലപ്പോഴും ഒരു കവിത പോലെയാണെന്നു തോന്നിയിട്ടുണ്ട് പണ്ട് ഒരു സാഹിത്യകാരന്‍ പറഞ്ഞതു പോലെ ,മാറഡോണയുടെ ചില ഗോളുകള്‍ അന്നത്തെ പല സാഹിത്യ സ്ര്യഷ്ടികളേക്കാളും മികച്ചതായിരുന്നു. ഹോളണ്ടിന്റെ വീഴ്ച കളിയുടെ സൌന്ദര്യത്തെ ഉപാസിക്കുന്നവരെ നിരാശരാക്കി..ഒരു കളി പോലും ജയിക്കാതെ അവര്‍ മടങ്ങി.അവര്‍ കളിച്ചത് ഹ്ര്യദയം കൊണ്ടായിരുന്നു.അവസാനത്തെ കളി തോറ്റ ശേഷം വാന്പേഴ്സി നിശബ്ദനായിരുന്നു.അയാളുടെ കാലുകള്‍ ക്ക് ഭാരം കൂടിയതു പോലെ തോന്നി.വെസ്ലി സ്നൈഡര്‍ കുറച്ചു നിമിഷം ഗ്രൌണ്ടില്‍ കാലുകള്‍ ക്കിടയില്‍ മുഖം പൂഴ്ത്തി ഇരുന്നു.എഴുന്നേല്‍ ക്കുമ്പോള്‍ അയാളുടെ കവിളുകളില്‍ കണ്ണുനീരിന്റെ ഉപ്പു രസം പടര്‍ ന്നിരുന്നു.തനിക്കു ഇനിയും ഒരങ്കത്തിനു ബാല്യം ഇല്ലെന്ന തിരിച്ചറിവ് സ്നൈഡറെ തളര്‍ ത്തിയോ? കണ്ണുനീര്‍ അയാളുടെ കാഴ്ച്ചയെ മറച്ച പൊലെ തോന്നി.ഇടറിയ കാല്‍ വയ്പുകളുമായി സ്നൈഡര്‍ പുറത്തേക്കു നടന്നു. വാന്‍ഡര്‍വാട്ട് നിര്‍ വികാരനായിരുന്നു.തന്റെ പ്രതിഭയെ പലപ്പോഴും പകരക്കാരന്റെ റോളില്‍ സൈഡ് ബഞ്ചില്‍ തളച്ചിട്ട കോച്ചിന്റെ പാളിയ തന്ത്രങ്ങള്‍ ക്കെതിരെയുള്ള അമര്‍ ഷം അയാളുടെ മുഖത്ത് നിഴലിച്ചിരുന്നുവോ? ആര്യന്‍ റോബന്‍ കരയാതിരിക്കാന്‍ പാടു പെട്ടു കൊണ്ട് വേഗത്തില്‍ നടന്നു പോയി.

ഇം ഗ്ളണ്ട് കൂട്ടം തെറ്റിയ ഒരു കൂട്ടം നാവികരെ പോലെ തോന്നിച്ചു.അവര്‍ ക്ക് ലക്ഷ്യബോധമില്ലായിരുന്നു.സ്റ്റീവന്‍ ജെറാര്‍ ഡ് എന്ന അവരുടെ കപ്പിത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും അവരുടെ പെട്ടകം മുങ്ങിപോയി.ജോണ്‍ ടെറി തന്റെ നിഴലിനോടായിരുന്നു യുദ്ധം ചെയ്തത്.ഒരു കാലത്ത് അയാള്‍ ലോകത്തിലെ മികച്ച പ്രതിരോധനിരക്കാരനായിരുന്നു.തന്റെ മാന്ത്രിക വടി നഷ്ടമായ മജീഷ്യനെപോലെ ആഷ്ലികോള്‍ ഇടതു ഭാഗത്ത് നിന്നിരുന്നു.തന്റെ നീണ്ടു വളര്‍ ന്ന തലമുടി ഭം ഗിയായി കെട്ടി വച്ച് വന്ന ലിവര്‍ പൂളിന്റെ ആന്ഡി കരോള്‍ തന്നിലെ പ്രതിഭയുടെ കുറവു നികത്താനാകാതെ കുഴങ്ങി.വെയിന്‍ റൂണി പെട്ടെന്നു താന്‍ കളിക്കുന്നത് മാഞ്ചസ്റ്ററിലല്ല എന്നു തിരിച്ചറിഞ്ഞു.നാലു ഭാഗത്തും പകച്ചു നോക്കിയിട്ടും അയാള്‍ ക്ക് നാനിയെയോ ഗിഗ്സിനെയോ കണ്ടെത്താനായില്ല.രാജ്യത്തിനു വേണ്ടി കളിക്കുമ്പൊള്‍ ആത്മാര്‍ ദ്ധതയില്ലാത്തവന്‍ എന്ന ശാപഭാരം ചുമന്നു തളര്‍ ന്ന ചുമലുകളുമായി ക്രിസ്റ്റ്യാനോ റൊണാള്ഡോ പോര്‍ ച്ചുഗലിന്റെ ജേഴ്സി എടുത്തണിഞ്ഞു.ഹോളണ്ടിനെതിരെ അയാള്‍ തന്റെ പാപ ഭാരം കഴുകി കളഞ്ഞു. അയാളിലെ പ്രതിഭാശാലി സടകുടഞ്ഞെഴുന്നേറ്റ നിമിഷങ്ങള്‍ .സ്പെയിനെതിരെ പെനാല്റ്റി ഷൂട്ട് ഔട്ടില്‍ തോറ്റ് പുറത്തു പോകുമ്പോള്‍ അയാള്‍ തന്റെ കുട്ടിത്തം തുളുമ്പുന്ന മുഖത്ത് ദൈന്യത നിറച്ചു.നിര്‍ ണായകമായ പെനാല്റ്റി പാഴാക്കിയ ബ്രൂണോ ആല്വ്സ് ഒരു നിമിഷം കൊണ്ട് ഇരുട്ടിന്റെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടു.

ഉക്രെയിനില്‍ ഒറ്റ ദിവസം കൊണ്ടാണു വസന്തം ഇറങ്ങി വന്നത്.ഉക്രെയിന്റെ പ്രിയപ്പെട്ട പുത്രന്‍ ആന്ദ്രേ ഷെവ്ചെങ്കോ എന്ന ഷെവ ആ രാത്രിയില്‍ അവരെ വീണ്ടും ചഷകങ്ങള്‍ നിറക്കാന്‍ പ്രേരിപ്പിച്ചു..പ്രതീക്ഷകളില്ലാതെ വന്ന അവര്‍ ക്ക് സ്വന്തം നാട്ടില്‍ നടക്കുന്ന ഈ മാമാങ്കത്തില്‍ പെട്ടെന്നു പ്രതീക്ഷകള്‍ മുളച്ചു ..കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ അയാള്‍ ചിന്തിക്കുകയായിരുന്നു താന്‍ പിന്നിട്ട നാള്‍ വഴികളെ കുറിച്ച്.17 വര്‍ ഷം മുന്പ് താന്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങിയ ദിവസത്തെക്കുറിച്ച്. ഇന്നു ഷെവ എന്ന 35 വയസ്സുകാരനെ ആരും കണക്കിലെടുക്കുന്നില്ല എന്നു വേദനയോടെ അയാള്‍ അറിഞ്ഞു. കളി തുടങ്ങുന്നതിനു മുന്പേ ഹസ്തദാന സമയത്ത് സ്വീഡന്‍ ക്യാപ്റ്റന്‍ ഇബ്രാഹിമോവിച്ച് പോലും തന്നെ ശ്രദ്ധിക്കുന്നില്ല എന്നതും ഷെവയെ തളര്‍ ത്തി.കളിക്കളത്തില്‍ ജ്വലിച്ചു നില്ക്കുന്ന നല്ല കാലത്തു മാത്രമേ ഈയാം പാറ്റകളായ തങ്ങള്‍ ക്ക് വിലയുള്ളൂ എന്നു അയാള്‍ മനസ്സിലാക്കി.രണ്ടാം പകുതിയില്‍ വെറും 6 മിനുറ്റുകള്‍ അയാളുടേതായിരുന്നു.ഷെവ്ചെങ്കോ എന്ന ഉക്രെയിന്റെ എറ്റവും മഹാനായ പുത്രന്‍ തന്റെ ജീവിതത്തില്‍ എറ്റവും വിലമതിക്കുന്ന 6 മിനുറ്റുകള്‍ .താന്‍ യൂറോപ്പിലെ പല ക്ളബ്ബുകള്‍ ക്കായി നേടിയിട്ടുള്ള എല്ലാ കിരീടങ്ങള്‍ നിരത്തി വച്ചാലും ആ 6 മിനുറ്റുകള്‍ ക്ക് തുല്യമാകില്ല എന്നു പിന്നീട് ഷെവ പറഞ്ഞു.ചരിത്രത്തെ അയാള്‍ 15 വര്‍ ഷം പുറകോട്ട് തിരിച്ചു .2 മികച്ച ഹെഡ്ഡറുകള്‍ ,6 മിനുറ്റുകളില്‍ സ്വീഡന്റെ കഥ കഴിഞ്ഞു.ഷെവയെ നിസ്സാരനായി കരുതിയ ഇബ്രാഹിമോവിച്ചിന്റെ അഹങ്കാരത്തിന്റെ നെറുകയിലാണു ഷെവ പ്രഹരിച്ചത്.ഉക്രെയിനില്‍ അന്നു രാത്രി ചഷകങ്ങള്‍ തുളുമ്പി.വസന്തത്തിന്റെ ദേവത അവിടേക്ക് ഇറങ്ങി വന്നു.അന്നു അവര്‍ ക്കു ഉന്മാദത്തിന്റെ രാവായിരുന്നു.തങ്ങളുടെ നരകതുല്യമായ ജീവിതത്തിനിടയില്‍ അവര്‍ അല്പനേരം സന്തോഷിച്ചു.ഇം ഗ്ളന്ടിനെതിരെ തന്റെ അവസാന മത്സരം കളിക്കാന്‍ ഷെവ ഗ്രൌണ്ടിലിറങ്ങുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്നു അയാളെ ആദരിച്ചു. തോല്‍ വിക്കു ശേഷം ഷെവ തല താഴ്ത്തി പുറത്തേക്ക് നടന്നു.ഉക്രെയിന്‍ ഒന്നടങ്കം അപ്പോള്‍ കണ്ണുനീര്‍ വാര്‍ ത്തു.രാജ്യത്തിന്റെ ജേഴ്സിയില്‍ ഷെവ അവസാനത്തെ കളിയും കളിച്ചു കഴിഞ്ഞു എന്നവര്‍ ക്കറിയാമായിരുന്നു.

ഇറ്റാലിയന്‍ നിര ജര്‍ മനിയെ മറി കടന്നത് സമ്മോഹനമായ കാഴ്ചയായിരുന്നു.കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ മരിയന്‍ ബാലൊടെല്ലി എന്ന ഇറ്റാലിയന്‍ ഫോര്‍ വേഡ് സമ്മര്‍ ദ്ദത്തിലായിരുന്നു.കൂടെ കളിക്കുന്നവരില്‍ നിന്നും തനിക്കുള്ള പ്രത്യേകത അയാള്‍ ക്കറിയാമായിരുന്നു. തന്റെ കറുത്ത നിറത്തെ അയാള്‍ എന്നും വെറുത്തിരുന്നു.ഇറ്റാലിയന്‍ ജേഴ്സിയില്‍ കളിക്കുമ്പോഴും ഇറ്റലിക്കാര്‍ പോലും തന്നെ അം ഗീകരിക്കുന്നില്ല എന്ന നഗ്ന സത്യം അയാളെ കൂടുതല്‍ കുപിതനാക്കി.ചെറുപ്പത്തിലേ തന്നെ ദത്തെടുത്ത ഇറ്റാലിയന്‍ മാതാപിതാക്കളുടെ സ്നേഹം ഉള്ക്കൊള്ളാന്‍ ബാലൊടെല്ലിക്കു കഴിയാതെ പോയി.അവരുടെ സ്നേഹത്തെ ദയയായിട്ടു മാത്രമേ ബാലൊടെല്ലി കണ്ടിരുന്നുള്ളൂ.ലോകത്തോട് മുഴുവന്‍ യുദ്ധം ചെയ്യാനുള്ള ഒരേയൊരു മാര്‍ ഗം അയാള്‍ ക്ക് ഫുട്ബാള്‍ ആയിരുന്നു.തന്റെ ഉള്ളിലെ അണയാത്ത തീ അയാള്‍ പലപ്പോഴും കളിക്കളത്തില്‍ പുറത്തെടുത്തു.അയാള്‍ വഴക്കാളിയായിരുന്നു.റഫറിമാറ്ക്ക് പലവട്ടം അയാള്ക്കു നേരെ ചുവപ്പ് കാര്‍ ഡ് പുറത്തെടുക്കേണ്ടി വന്നു.പക്ഷേ ഇന്നു അയാള്‍ ക്കു തോല്‍ ക്കാനാവില്ലായിരുന്നു.അയാളുടെ രണ്ട് മികച്ച ഗോളുകള്ക്ക് ഇറ്റലി ജര്‍ മനിയെ വീഴ്ത്തി.ആദ്യ ഗോള്‍ നേടിയ ശേഷം അയാള്‍ തന്റെ ജേഴ്സി ഊരി തന്റെ കറുത്ത ശരീരം പ്രദര്‍ ശിപ്പിച്ചു.അതിന്റെ ശിക്ഷ എന്താകും എന്നറിഞ്ഞു കൊണ്ട് തന്നെ.അയാള്‍ തന്നെ അം ഗീകരിക്കാത്തവര്‍ ക്ക് നേരെയാണു അതു ചെയ്തത്.ജനിച്ച നാള്‍ മുതല്‍ തന്റെ കറുപ്പു നിറത്തിന്റെ പേരില്‍ താന്‍ അനുഭവിക്കുന്ന പരിഹാസവും അവഗണനയുമാണു തന്നെ ഇങ്ങ്നെയാക്കി മാറ്റിയതു എന്നു അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.ആ ഗോളുകള്‍ അയാള്‍ തന്നെ ദത്തെടുത്തു വളര്‍ ത്തി വലുതാക്കി ഇവിടം വരെ എത്തിച ആ ഇറ്റാലിയന്‍ അമ്മക്കാണു സമര്‍ പ്പിച്ചത്.അവര്‍ ക്കു മാത്രമേ അയാളെ നിയന്ത്രിക്കാന്‍ കഴിയൂന്നുള്ളൂ.തന്റെ ശമ്പളത്തിന്റെ പകുതിയും ആഫ്രിക്കയിലെ പാവപ്പെട്ട കുട്ടികള്‍ ക്കായി ചെലവഴിക്കുന്ന അയാളുടെ കറുത്ത ശരീരത്തിനുള്ളിലെ വെളുത്ത ഹ്ര്യദയം ആരും തിരിച്ചറിയാതെ പോയി..ഇറ്റലി വിജയാരവങ്ങള്‍ മുഴക്കുമ്പോള്‍ ഒരറ്റത്ത് തകര്‍ ന്ന ഹ്ര്യദയവുമായി ജര്‍ മനിയുടെ ക്ളോസെ നില്ക്കുന്നുണ്ടായിരുന്നു.അയാള്ക്കിതു അവസാന മത്സരമായിരുന്നു.തല ഉയര്‍ ത്തിപിടിച്ചു പതറാതെ ഷെയിന്സ്റ്റിഗര്‍ എന്ന ബല്ലാക്കിനു ശേഷം ജര്‍ മനി കണ്ട എറ്റവും മികച്ച മിഡ്ഫീല്‍ ഡര്‍ നടന്നകന്നു.

പറങ്കികള്‍ അവരുടെ സുവര്‍ ണ തലമുറക്കു കഴിയാത്തതു ഈ തലമുറയിലെ കരുത്തനായ റൊണാള്‍ ഡോക്ക് കഴിയും എന്നു വ്യാമോഹിച്ചു.അതു സത്യമായിരുന്നില്ല..സിംഹ ഹ്ര്യദയനായ അവരുടെ പഴയ കപ്പിത്താന്‍ ഫിഗോ ഗാലറിയില്‍ ഇരുന്നു കൊണ്ട് പഴയ ചരിത്രം ആവര്‍ ത്തിക്കുന്നത് കണ്ടു.അയാളുടെ കണ്ണുകളില്‍ വേദനയുണ്ടായിരുന്നു.8 വര്‍ ഷങ്ങള്‍ ക്ക് മുന്പ് തന്റെ സര്‍ വസ്വവും നല്കിയിട്ടും തനിക്ക് നേടാന്‍ കഴിയാതെ പോയ യൂറോ കപ്പു വീണ്ടും വഴുതിപോകുന്നു.അന്നു തന്റെ നെഞ്ചിലേക്ക് ഒരു പതാക വലിച്ചെറിഞ്ഞു ഓടി അകലാന്‍ ശ്രമിച്ച ആ ആരാധകനെ ഫിഗോ ഓര്‍ ത്തു പോയി..തന്റെ വിയര്‍ പ്പും രക്തവും ഗ്രൌണ്ടില്‍ രാജ്യത്തിനായി ഒഴുക്കി കൊണ്ടിരിക്കുന്ന വേളയില്‍ തന്റെ ഹ്ര്യദയത്തില്‍ നന്ദികേടിന്റെ കത്തി മുന ആഴ്ത്തിയ ആ ആരാധകനു ലൂയി ഫിഗോ മനസ്സു കൊണ്ട് മാപ്പ് കൊടുത്തുവോ?അവഹേളനങ്ങള്‍ അയാള്‍ ക്ക് അല്ലെങ്ക്ങ്കിലും പുതുമ ആയിരുന്നില്ല. പണ്ട് ബാര്‍ സിലൊണയില്‍ നിന്നും ഫിഗോ അവരുടെ ബദ്ധ വൈരികളായ റയല്‍ മാഡ്രിഡിലേക്ക് കൂറു മാറിയ കാലം .എന്തും സഹിക്കുന്ന ബാര്‍ സ ആരാധകര്‍ ക്ക് അതു സഹിക്കാനാകുമായിരുന്നില്ല.2002 ഇല്‍ റയലിന്റെ ജേഴ്സിയില്‍ ഫിഗോ ബാര്‍ സക്കെതിരെ കളിക്കാന്‍ ബാര്‍ സയുടെ ഗ്രൌണ്ടില്‍ എത്തിയ ദിവസം അയാള്‍ മറക്കില്ല,ഒരിക്കലും ..തിങ്ങി നിറഞ്ഞ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ അന്നു അയാളുടെ ചോരക്കായി ദാഹിച്ചു.അയാള്‍ ഓരോ തവണ പന്ത് തൊടുമ്പോഴും അവര്‍ അയാളെ കൂക്കി വിളിച്ചു .ലോകഫുട്ബാളില്‍ ഇന്നുവരെ ആരും കാണിക്കാത്ത അസാധാരണമായ മനസാന്നിധ്യം അയാള്‍ അന്നു കാണിച്ചു.ഫിഗോ ഉറച്ച ചുവടുകളോടെ ആദ്യത്തെ കോര്‍ ണര്‍ എടുക്കാന്‍ നടന്നു ചെന്നു.അലറി വിളിക്കുന്ന കാണികള്‍ അയാള്ക്ക് നേരെ കുപ്പികളും കാനുകളും വലിച്ചെറിഞ്ഞു.ശാന്തനായി ഫിഗോ അതു ഓരോന്നായി പെറുക്കി ഗ്രൌണ്ടിനു പുറത്തേക്ക് കളയാന്‍ തുടങ്ങി.പിന്നെ ഒരു പെരുമഴയായിരുന്നു.പ്രകോപിതരായ കാണികള്‍ ഫിഗോക്കു നേരെ കുപ്പികളും ലൈറ്ററുകളും കാനുകളും വര്‍ ഷിച്ചു ..എല്ലാം തികഞ്ഞ പ്ളാനിങ്ങോടെ നടപ്പാക്കിയ ആക്രമണമായിരുന്നു.ഫിഗോ ഒരു മത്സരത്തില്‍ സാധാരണ എടുക്കുന്ന കോര്‍ ണര്‍ കിക്കുകളുടെ എണ്ണം പോലും കാണികള്ക്ക് ക്ര്യത്യമായി അറിയാമായിരുന്നു.ആയുധങ്ങളായി അവര്‍ കാത്തിരിക്കുകയായിരുന്നു.

ഫിഗോ സിംഹ ഹ്ര്യദയനായിരുന്നു.അയാള്‍ ഓരോ തവണയും മനപൂര്‍വം കോര്‍ ണറുകള്‍ ചോദിച്ചു വാങ്ങി ,കോര്‍ ണര്‍ ലൈനിനടുത്ത് അയാളെ കാത്തിരുന്ന അനിവാര്യമായ വിധിയെ നെഞ്ച് വിരിചു നിന്നു നേരിട്ടു.കാണികള്‍ അയാളുടെ മരണത്തിനായി ദാഹിച്ചു.അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.സ്പാനിഷ് ഫുട്ബാളിലെ എറ്റവും ശപിക്കപ്പെട്ട ദിവസമായിരുന്നു അതു .പന്നിയുടെ തല വരെ അയാള്ക് നേരെ എറിയപ്പെട്ടു .ഫിഗോ അന്നു അക്ഷൊഭ്യനായിരുന്നു..കളി യുയുടെ തലേദിവസം ഒരു ബാര്‍ സ ആരാധകന്‍ പറഞ്ഞതു അയാള്‍ ഓര്‍ ത്തു കാണും . “നാളെ ലൂയിസ് ഫിഗോ ബാര്‍ സയുടെ ഗ്രൌണ്ടില്‍ മരിച്ചു വീഴണം ” മരിക്കാന്‍ ഫിഗോ ഒരുക്കമായിരുന്നില്ല .അന്നു കളി കണ്ടവരില്‍ അയാളെ വെറുത്തിരുന്നവര്‍ പോലും മനസ്സില്‍ അയാളെ നമിച്ചു കൊണ്ടാണു കളിക്കളം വിട്ടത്.ഒരു ലക്ഷത്തോളം വരുന്ന ഫുട്ബാള്‍ ഭ്രാന്തന്മാരെ അയാള്‍ തികഞ്ഞ മനസാന്നിദ്ധ്യത്തോടെ നേരിട്ടു.അയാളുടെ കണ്ണുകളില്‍ ഭയം ഉണ്ടായിരുന്നില്ല. അയാള്‍ അന്നു മഴവില്താരയില്‍ പന്ത് പറത്തി.ഒരു മാന്ത്രിക സാന്നിദ്ധ്യമായി ഫിഗോ റയലിന്റെ മധ്യനിരയില്‍ നിറഞ്ഞു നിന്നു. കളി അവസാനിക്കുമ്പോള്‍ ഫിഗോ ഉയറ്ത്തിപ്പിടിച്ച ശിരസ്സുമായി പുറത്തേക്കു നടന്നു.8 വറ്ഷങ്ങള്‍ ക്കു ശേഷം ഫിഗോ 2010 ഇല്‍ ഇന്റര്‍ മിലാന്‍ ടീമിന്റെ കൂടെ ഒരു ഒഫീഷ്യല്‍ ആയി വീണ്ടും ബാര്‍സയിലെത്തുന്നു.കാലം എല്ലാ മുറിവുകളെയും മായ്ക്കും എന്ന ധാരണ അന്നവിടെ തിരുത്തപ്പെട്ടു .ഫിഗോ അന്നും വെറുക്കപ്പെട്ടവനായിരുന്നു.അവര്‍ അന്നും അയാള്‍ ക്ക് നേരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.അവര്‍ അയാളെ ഒറ്റപ്പെടുത്തി..മടങ്ങുമ്പോള്‍ ഫിഗോ തിരിച്ചറിഞ്ഞിരുന്നു താന്‍ ബാര്‍ സയുടെ നെഞ്ചില്‍ എല്പിച്ച മുറിവിന്റെ ആഴം .മരണം വരെ തനിക്കു മാപ്പില്ലെന്നു അയാള്‍ വേദനയോടെ മനസ്സിലാക്കി..എത്രയോ കളിക്കാര്‍ ക്ളബ്ബുകള്‍ വിട്ടു അങോട്ടുമിങ്ങോട്ടും കൂടു മാറുന്നു,പിന്നെന്തു കൊണ്ട് ബാര്‍സ ആരാധകര്‍ ലൂയിസ് ഫിഗോയെ മാത്രം ഇത്ര മാത്രം വെറുക്കുന്നു? എന്തുകൊണ്ടു ലോകത്തൊരിടത്തും നടക്കാത്ത ഈ സം ഭവം ഫിഗോക്കു നേരെ മാത്രം അരങ്ങേറുന്നു?എന്ന ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉയര്‍ ന്നു വരാം ..അതിനുള്ള മറുപടി അയാള്‍ റയലിലേക്കു കൂട് മാറിയ ശേഷം ആദ്യമായി ബാര്‍സക്കെതിരെ കളിച്ചപോള്‍ ഗാലറിയില്‍ ഉയര്‍ ന്ന പ്ളക്കാര്‍ ഡുകളില്‍ ഉണ്ടായിരുന്നു..”ലൂയിസ് ഫിഗോ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു ,കാരണം ഞങ്ങള്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു”

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.