1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

രതിചേച്ചി മലയാളികളുടെ മനസിളക്കിയതിന്റെ ആവേശത്തില്‍ ഒരു തലമുറയെ ഹരം കൊളളിച്ച ചട്ടക്കാരിയും എത്തുകയാണ്‌. 1970ല്‍ പുറത്തിറങ്ങിയ കെ.എസ്‌. സേതുമാധവന്റെ ചട്ടക്കാരിയില്‍ നായിക ജൂലിയെ അവതരിപ്പിച്ച ലക്ഷ്‌മിക്ക്‌ പകരക്കാരിയായി ആരാകും എന്നായിരുന്നു സിനിമാ ലോകത്ത്‌ സംസാരവിഷയം. റീമാ കല്ലിങ്കലിന്റെ പേരാണ്‌ ഏറ്റവുമധികം ഉയര്‍ന്നു കേട്ടത്‌. പുതുതലമുറയില്‍ ബോള്‍ഡ്‌ കഥാപാത്രങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ റീമയോളം പോന്ന മറ്റൊരാളില്ലെന്ന ചിന്തയാണ്‌ ആരാധകരെ ഈ പേരിനു ചുറ്റും കറക്കിയത്‌. എന്നാല്‍ ഇപ്പോള്‍ മറ്റൊരാളുടെ പേരാണ്‌ ജൂലിയുടെ സ്‌ഥാനത്തേക്ക്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

പാലേരി മാണിക്യത്തിലൂടെ മലയാളികളുടെ മാണിക്യമായി മാറിയ മൈഥിലി. ചട്ടക്കാരിയുടെ പുതിയ പതിപ്പ്‌ കെഎസ്‌ സേതുമാധവന്റെ മകന്‍ സന്തോഷ്‌ സേതുമാധവനാണ്‌ ഒരുക്കുന്നത്‌. പമ്മന്റെ കഥയാണ്‌ ചട്ടക്കാരിയെന്ന ചിത്രത്തിന്റെ ആധാരം, തോപ്പില്‍ ഭാസിയായിരുന്നു ഇതിന്‌ തിരക്കഥാരൂപം നല്‍കിയത്‌. ഒരു ആംഗ്ലോഇന്ത്യന്‍ പെണ്‍കുട്ടിയും ഒരു ഹിന്ദു യുവാവും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ്‌ ചട്ടക്കാരിയിലെ പ്രമേയം. ചിത്രത്തിന്റെ റീമേക്ക്‌ രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്‌ കുമാറാണ്‌ നിര്‍മ്മിക്കുക. എം ജയചന്ദ്രനാണ്‌ സംഗീതം കൈകാര്യം ചെയ്യുന്നത്‌. മറ്റു കഥാപാത്രങ്ങള്‍ക്കായി താരനിര്‍ണയം നടന്നുവരുകയാണ്‌.

എന്തായാലും ചട്ടക്കാരി കൂടി വരുന്നതോടെ പഴയ ചിത്രങ്ങളുടെ റീമേക്കുകളുടെ വന്‍ നിരയാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുന്നത്‌. നീലത്താമരയിലൂടെ തുടക്കമിട്ട ട്രെന്‍ഡ്‌ രതിനിര്‍വേദവും കടന്ന്‌ രാജാവിന്റെ മകനിലൂടെ ചട്ടക്കാരിയില്‍ എത്തി നില്‍ക്കുകയാണ്‌ ട്രെന്‍ഡ്‌ ഈ വിധത്തില്‍ മുന്നോട്ടുപോയാല്‍ ഇനിയും നിരവധി ചിത്രങ്ങള്‍ പുറത്തുവരുമെന്ന്‌ ഉറപ്പാണ്‌. അരപ്പെട്ട കെട്ടിയ ഗ്രാമവും തൃഷ്‌ണയുമെല്ലാം റീമേക്ക്‌ ചെയ്യുന്നതു സംബന്ധിച്ചുള്ള ചര്‍ച്ച സജീവമാണ്‌. ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം ആലോചിക്കണമെന്ന്‌ കഴിഞ്ഞ ദിവസം സുരേഷ്‌ ഗോപി അഭിപ്രായപ്പെട്ടിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.