1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

അലക്‌സ് വര്‍ഗീസ്

യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചെസ്റ്റര്‍ തിരുനാള്‍ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തിരുനാളിനെത്തുന്ന നാനാജാതി മതസ്ഥരായ ജനങ്ങളെ സംഗീതത്തില്‍ ആറാടിക്കുവാന്‍ മലയാള സിനിമാ സംഗീത ലോകത്തെ മഹാപ്രതിഭയായ മര്‍ക്കോസും സംഘവുമെത്തി. ഉച്ച തിരിഞ്ഞ് 1.15 ന് ഇതിഹാദ് എയര്‍വെസിന്റെ ഫ്‌ലൈറ്റില്‍ മര്‍ക്കോസ് സംഘാങ്ങളോടൊപ്പം എത്തിച്ചേര്‍ന്നത്.

മാഞ്ചെസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വികാരി റവ.ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു ആന്റണി എന്നിവരുടെ നേത്രുത്വത്തില്‍ മാര്‍ക്കോസിനും സംഘത്തിനും വന്‍ വരവേല്‍പ്പ് നല്കി. ജൂലൈ 4 ശനിയാഴ്ച തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് 2 മണിയോടെ ഗാനമേള ആരംഭിക്കുവാന്‍ കഴിയുമെന്നാണ് സംഘാടകര്‍ കരുതുന്നത്. സെന്റ്. ആന്റണീസ് സ്‌കൂള്‍ ഗ്രൌണ്ടിലെ ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയത്തിലാണ് ഗാനമേള നടക്കുക.

മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം എത്തിക്കാന്‍ ജാസ് ഡിജിറ്റല്‍

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച (നാലാം തീയതി)നടക്കുന്ന കെ.ജി.മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നത് യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റല്‍ ആണ്. ഏറ്റവും നൂതനമായ ശബ്ദ ഉപകരണങ്ങളുടെയും ലൈറ്റിംഗ് ഉപകരണങ്ങളുടെയും വലിയ ശേഖരത്തിന്റെ ഉടമയാണ് ജാസ്.

ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നത് ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്ത് വര്‍ഷക്കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയന്‍ ആണ് ജാസിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡിജിറ്റല്‍ ഓഡിയോ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയും ജാസിനുണ്ട്. അടുത്തിടെ ലണ്ടനില്‍ നടന്ന വിജയ് യേശുദാസിന്റെ ഗാനമേളയിലും , സെലിബ്രിറ്റി ക്രിക്കറ്റ് , പ്രമുഖ മ്യൂസിക് ഡയറക്ടറായ അര്‍ജുന്‍ ബെന്നിയുടെ മ്യൂസിക്ക് ഷോയിലുമെല്ലാം ശബ്ദം ഒരുക്കിയത് ജാസ് ആയിരുന്നു. ഉടന്‍ ആരംഭിക്കുന്ന തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോയിലും ശബ്ദം ഒരുക്കുന്നത് ഡാസ് ഡിജിറ്റല്‍ ആണ്. കെ.ജി മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം കാണികളില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇവര്‍ അറിയിച്ചു. ദുക്‌റാന തിരുനാളില്‍ പതിനായിരം വോള്‍ട്ട് ശബ്ദം ആണ് ക്രമീകരിക്കുന്നത്. ഒപ്പം അത്യാധുനിക ലൈറ്റ് സെറ്റിംഗ്‌സും കൂടി ഒരുക്കുമ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നായി തീരും. സ്‌റ്റേജിന്റെ പിന്‍ഭാഗത്ത് പ്രത്യേക ടെന്റ് ഒരുക്കി അവിടെ നിന്നായിരിക്കും ശബ്ദം നിയന്ത്രിക്കുക.

നാട്ടിലെ പള്ളി പെരുനാളുകളുടെ തനിയാവര്‍ത്തനം ഇത്തവണ മാഞ്ചെസ്റ്ററില്‍ ഉണ്ടാക്കുവാനാണ് തിരുനാള്‍ കമ്മിറ്റി ഇടവക വികാരി ലോനപ്പനച്ചനോടും കണ്‍വീനര്‍ ബിജു ആന്റണിയുമോടൊന്നിച്ചു പരിശ്രമിക്കുന്നത്. പെരുനാള്‍ വന്‍ വിജയമാക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് കമ്മിറ്റിയംഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.