1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2012

ലണ്ടന്‍: ബ്രിട്ടനിലെ റീട്ടെയ്ല്‍ രംഗത്തെ ഭീമന്‍മാരായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്ക് കടക്കുന്നു. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഔട്ട്‌ലെറ്റുകളോട് അനുബന്ധിച്ച് തന്നെയാകും ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കുക. ഇതിന്റെ ആദ്യപടിയായി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്ക് ഫഌഗാഷിപ്പ് സ്റ്റോറില്‍ ബാങ്കിന്റെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്‍പത് ഔട്ട്‌ലെറ്റുകളില്‍ ബാങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവില്‍ കറന്റ് അക്കൗണ്ടുകള്‍, ഭവന വായ്പ തുടങ്ങിയ സേവനങ്ങള്‍ ബാങ്ക് വഴി ലഭ്യമാണ്. നിലവില്‍ എച്ച്എസ്ബിസി ബാങ്കുമായി ചേര്‍ന്ന് മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ എം& എസ് മണി എന്ന പേരില്‍ ഒരു ധനകാര്യ സ്ഥാപനം നടത്തുണ്ട്. നിലവില്‍ ഈ സ്ഥാപനം ക്രഡിറ്റ് കാര്‍ഡുകളും സേവിംഗ് ബാങ്ക് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ് സേവനം തുടങ്ങിയവയാണ് നല്‍കുന്നത്. ഇതാണ് എം & എസ് ബാങ്കെന്ന പേരില്‍ കൂടുതല്‍ സേവനങ്ങളുമായി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. ആയിരത്തി നാനൂറിലധികം ജീവനക്കാരുളള സ്ഥാപനമാണ് എം & എസ് മണി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.