1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

‘മതമില്ലാത്ത ജീവന്‍’ എന്ന പാഠം ഉള്‍പ്പെടുത്തിയത് വിവാദമായതിനെ തുടര്‍ന്ന് 2008ല്‍ വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച പുസ്തകങ്ങള്‍ വീണ്ടും വിതരണത്തിനെത്തി. അരീക്കോട് ഉപജില്ലയിലെ മുണ്ടമ്പ്ര ജിയുപി സ്‌കൂളിലേയ്ക്കാണ് ‘മതമില്ലാത്ത ജീവന്‍’ തിരിച്ചെത്തിയത്.

ഏഴാംക്ലാസില്‍ വിതരണംചെയ്ത സാമൂഹികശാസ്ത്ര പുസ്തകത്തില്‍ ഈ പാഠം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. വിവാദ പുസ്തകം കുട്ടികള്‍ക്ക് നല്‍കിയവരെ ശിക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് എഇഒ പുസ്തകം തിരിച്ചുവാങ്ങാന്‍ നിര്‍ദേശം നല്‍കി. ക്ലാസില്‍ പുസ്തകം കൊണ്ടു വന്ന ഇരുപതോളം കുട്ടികളില്‍ നിന്ന് ഇത് തിരിച്ചു വാങ്ങി. എന്നാല്‍ പുസ്തകം നാല്‍പ്പതോളം കുട്ടികളുടെ കയ്യില്‍ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ എത്രയെണ്ണത്തില്‍ വിവാദ പാഠം ഉണ്ടെന്ന കാര്യം വ്യക്തമല്ല.
അതേസമയം സ്‌കൂളില്‍ എത്തിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. ബോധപൂര്‍വ്വം വിവാദ പുസ്തകം വിതരണം ചെയ്തുവെന്ന വാദം തെറ്റാണ്.

വിവാദപുസ്തകം വിതരണം ചെയതതിനെ ചൊല്ലി ഇടത്, യുഡിഎഫ് സംഘടനകള്‍ വിവിധ ആരോപണങ്ങളുമായി രംഗത്തെത്തി.2009ലും 2010ലും അച്ചടിച്ച് കടലാസ് വിലയ്ക്ക് തൂക്കിവിറ്റ പുസ്തകങ്ങള്‍ തിരിച്ചുവാങ്ങിയാണ് ഈ വര്‍ഷം സ്‌കൂളുകളില്‍ വിതരണം നടത്തിയതെന്നും ഇക്കൂട്ടത്തിലാണ് പിന്‍വലിച്ച പാഠമുള്ള പുസ്തകം പെട്ടതെന്നുമാണ് ഇടത് അധ്യാപകസംഘടനകളുടെ ആരോപണം.

എന്നാല്‍ അച്ചടിച്ച പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം നല്‍കാതെ അവസാനം കടലാസ് വിലയ്ക്ക് തൂക്കി വില്‍ക്കാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ നീക്കം പുറത്തു കൊണ്ടു വന്നതിലുള്ള അമര്‍ഷമാണ് ഇടതു സംഘടനകള്‍ പ്രകടിപ്പിക്കുന്നതെന്നാണ് യുഡിഎഫ് സംഘടനകളുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.