ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപിടിച്ച് കോട്ടയംകാരായ മൂന്ന് മലയാളികള്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍.മരണം ആത്മഹത്യയാണോ എന്നുള്ളതും അന്വേഷണത്തില്‍ പരിഗണിക്കുമെന്ന് പോലീസ് വെളിപ്പെടുത്തി.തീപിടിച്ച വീടിന്റെ ഡ്രൈവ് വേയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും ഒരു കത്ത് കണ്ടെടുത്തതോടെയാണ് ഇത്തരത്തിലുള്ള സംശയം ബലപ്പെട്ടത്.ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നും എന്നാല്‍ എല്ലാ സംശയങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിറ്റക്ടീവ് ജെഫ് മാഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.വീടിന്റെ പിന്‍വശത്തെ മുറിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടിലായിരുന്ന ജോര്‍ജ് ഇതൊന്നുമറിയാതെ വെള്ളിയാഴ്ച പുലര്‍ച്ചെ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചിരുന്നു.
മെല്‍ബണ്‍ ക്ലെയിന്‍ടണ്‍ സൗത്ത് മെയിന്‍ റോഡിലെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടോ വീട്ടിലെ നെരിപ്പോടില്‍നിന്ന് തീപടര്‍ന്നതോ ആകാം അപകടകാരണമെന്ന് കരുതുന്നു. വീടിന്റെ പിന്‍മുറിയിലായിരുന്നു അമ്മയും മക്കളും. ജനല്‍പ്പാളി തകര്‍ത്ത് രക്ഷാപ്രവര്‍ത്തകര്‍ അകത്തുകടന്നെങ്കിലും രക്ഷിക്കാനായില്ല.
ജോര്‍ജ് ഫിലിപ്പ് മെല്‍ബണില്‍ ഐ.ടി. കണ്‍സള്‍ട്ടന്‍റാണ്. കനഡയിലായിരുന്ന കുടുംബം പത്തുവര്‍ഷം മുമ്പാണ് മെല്‍ബണിലേക്ക് മാറിയത്. കുട്ടികള്‍ ക്ലെയിന്‍ടണ്‍ സൗത്ത് സെന്‍റ് പീറ്റേഴ്‌സ് സ്‌കൂള്‍വിദ്യാര്‍ഥികളാണ്.മൂന്നുവര്‍ഷം മുമ്പാണ് ജോര്‍ജും അനിതയും മക്കളും നാട്ടില്‍വന്നുപോയത്. രണ്ടുവര്‍ഷം മുമ്പ് അനിതയും മക്കളും മാത്രം നാട്ടില്‍ വന്നിരുന്നു. അന്നു വരാതിരുന്ന ജോര്‍ജ്, പ്രായമായ അമ്മ ഏലിക്കുട്ടിയെ കാണാനാണ് ഇപ്പോള്‍ വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല