1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

ഗ്യാപ്പ് ഈയറില്‍ ഒരു വര്‍ഷം പഠിക്കാനൊന്നും പോകാനാകാതെ വെറുതേ നില്‍ക്കുന്നവര്‍ക്കായി ഒരു ഓഫര്‍. ഒരു വര്‍ഷത്തേക്ക് വേണമെങ്കില്‍ സന്യാസ സമൂത്തില്‍ ചേരാം. റോമന്‍ കത്തോലിക്ക സന്യാസ സമൂഹമായ ക്വാര്‍ ആബേയാണ് ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഐല്‍ ഓഫ് വൈറ്റിലെ ബെനഡിക്ടിയന്‍ സന്യാസ ജീവിതം നേരിട്ട് അനുഭവിക്കാമെന്നതാണ് ഗ്യാപ് ഇയേഴ്‌സിനുളള വാഗ്ദാനം. നാല് പേര്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം ലഭിക്കുക.

വെറുതേ പോയി ചേര്‍ന്നുകളയാം എ്‌ന്നൊന്നും വിചാരിക്കേണ്ട. ശരിയായ ആളെ കണ്ടെത്തുന്നതിന് വേണ്ടി പ്രാര്‍ത്ഥനകളും മറ്റ് ടെസ്റ്റുകളും ഉണ്ടാകും. ഇന്റേണ്‍ഷിപ്പും തുടര്‍ന്ന് പന്നി, പശുക്കള്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ പരിശീലനവും ഉണ്ടായിരിക്കും. ആഴ്ചയില്‍ ആറ് ദിവസവും ജോലിയുണ്ടായിരിക്കും. ഒപ്പം പച്ചക്കറി തോട്ടം പരിപാലിക്കുക, ഭക്ഷണം പാകം ചെയ്യുക, ബുക്ക് ബയന്റിംഗ്, തുടങ്ങിയ കാര്യങ്ങളിലും പരിശീലനം ഉണ്ടായിരിക്കും. രാവിലെ അഞ്ച് മണിക്ക് എഴുനേല്‍ക്കണം.

എന്നാല്‍ ഇത് ഗ്യാപ് ഇയേഴ്‌സിനുളള സ്ഥിരമായ പരിശീലന പരിശീലന പരിപാടി അല്ലെന്ന് മഠം പറയുന്നു. ഒരു വര്‍ഷം പഠനത്തിന് പോകാതെ വീട്ടിലിരുന്ന് ബോറടിക്കുന്നവര്‍ക്ക് ജീവിതത്തിലെ സന്തോഷവും അച്ചടക്കവും കാട്ടികൊടുക്കാനുളള എളിയ ശ്രമം മാത്രമാണന്ന് ഫാ.ലൂക്ക് ബെല്‍ പറഞ്ഞു. ജീവിതത്തിന് ഒരു ആത്മീയ അടിത്തറ കെട്ടിപ്പടുക്കാനുളള അവസരമാണിതെന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ സ്ഥാപിച്ചതാണ് ഈ മഠം. ഹെന്‍ട്രി എട്ടാമന്റെ ഭരണകാലത്ത് ഇത് നശിച്ചുപോയെങ്കിലും പിന്നീട് ഇരുപതാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ബെനഡിക്ടിയന്‍ സന്യാസിമാര്‍ ഇത് പുനസ്ഥാപിക്കുകയായിരുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ എന്ത് ചെയ്യണമെന്നുളള കാര്യം അവര്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നീടുളള അവരുടെ ജീവിതത്തിന് മുതല്‍ കൂട്ടാകുന്ന തരത്തില്‍ എന്തെങ്കിലും പരിശീലനം നേടി മടങ്ങിപോകാന്‍ ഈ അവസരം മുതലാക്കുക വഴി കഴിയുമെന്നു ഫാ. ലൂക്ക് ബെല്‍ കത്തോലിക്ക് ഹെറാള്‍ഡിന് നല്‍കിയ പരസ്യത്തില്‍ പറയുന്നു. എന്നാല്‍ രണ്ട് മാസത്തേക്കും മറ്റും വരുന്ന ആളുകളെ സ്വീകരിച്ചിട്ട് കാര്യമില്ലന്ന് ഫാദര്‍ വ്യക്തമാക്കി. അവര്‍ക്കിവിടെയും അവരുടെ ജീവിതത്തിലും ഇതുകൊണ്ട് യാതൊരു പ്രേയോജനവുമുണ്ടാകില്ല. ചുരുങ്ങിയത് ഒരു കൊല്ലത്തേക്കെങ്കിലും പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കാണ് സന്യാസ സമൂഹത്തില്‍ അംഗത്വം നല്‍കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.