1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2022

സ്വന്തം ലേഖകൻ: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 10 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. ‘അയ്യപ്പനും കോശിയും’ ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. തമിഴ് താരം സൂര്യ(സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാർ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം പങ്കിട്ടു.

മലയാളിയായ അപർണ ബാലമുരളി(സൂററൈ പോട്ര്)യാണ് മികച്ച നടി. ബിജു മേനോൻ(അ്യ്യപ്പനും കോശിയും) മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയപ്പോൾ ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി എല്ലാവരെയും ഞെട്ടിച്ചു. ‘തിങ്കളാഴ്ച്ച നിശ്ചയ’മാണ് മികച്ച മലയാള സിനിമ

സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത ‘റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള’ നേടി.

ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ്‌ പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.മികച്ച സംവിധായകൻ, മികച്ച ഗായിക, മികച്ച സഹനടൻ. മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്‌കാരങ്ങളാണ് ‘അയ്യപ്പനും കോശിയും’ സ്വന്തമാക്കിയത്.

പ്രധാന പുരസ്കാരങ്ങൾ

ഫീച്ചർ സിനിമ: സൂററൈ പോട്ര്
സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)
നടൻ: സൂര്യ, അജയ് ദേവ്ഗൺ
നടി: അപർണ ബാലമുരളി
സഹനടൻ : ബിജു മേനോൻ
സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും)
ഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
ഗായകൻ: രാഹുൽ ദേശ്പാണ്ഡെ
തിരക്കഥ: സുധ കൊങ്കാര, ശാലിനി(സൂററൈ പോട്ര്)
ക്യാമറ: സുപ്രതിം ബോൽ(അവിജാത്രിക്)
എഡിറ്റിങ്: ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)
സംഗീതസംവിധാനം: തമൻ (അല വൈകുണ്ഠപുരം ലോ), ജി.വി. പ്രകാശ് (സൂററൈ പോട്ര്)
പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ്(സൂററൈ പോട്ര്)
സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖർ,സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
പുതുമുഖ സംവിധായകൻ: മഡോണ അശ്വിൻ(മണ്ടേല)
ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)
കുട്ടികളുടെ ചിത്രം: സുമി സിനിമ
ഗാനരചന: മനോജ് മുൻതാഷിർ
നൃത്തസംവിധാനം: സന്ധ്യ രാജു(നാട്യം)
ചമയം: റാം ബാബു(നാട്യം)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള)
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെൺകളും
തെലുങ്ക് ചിത്രം : കളർ ഫോട്ടോ
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേർഡ്സ് (മലയാളം, സംവിധായകൻ നന്ദൻ)
മലയാളത്തിൽ നിന്ന് പുരസ്കാരത്തിനർഹമായ ചിത്രങ്ങൾ
മികച്ച മലയാളചിത്രം -തിങ്കളാഴ്ച നിശ്ചയം
സഹനടൻ -ബിജു മേനോൻ (അയ്യപ്പനും കോശിയും)
​ഗായിക -നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
സംവിധായകൻ -സച്ചി (അയ്യപ്പനും കോശിയും)
സംഘട്ടനം -മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
ഓഡിയോ​ഗ്രഫി -വിഷ്ണു ​ഗോവിന്ദ് (മാലിക്)
സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണൻ (എം.ടി. അനുഭവങ്ങളുടെ പുസ്തകം)
ഛായാ​ഗ്രഹണം -നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)
വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേർഡ്സ് (സംവിധാനം: നന്ദൻ)
പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി (കപ്പേള)

ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളി പ്രേക്ഷകർക്ക് വിങ്ങുന്ന നോവോർമയാവുകയാണ് സംവിധായകൻ സച്ചി. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയിൽ ഇടം നേടിയത്. നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്കാരനിറവിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെ പോയെന്ന സങ്കടം ബാക്കിയാകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.