1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

കുടിയേറ്റം തടയാന്‍ നെട്ടോട്ടമോടുന്ന കാമറൂണ്‍ സര്‍ക്കാരിന്റെ വക അടുത്ത പാര വരുന്നു.ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മറ്റൊരു കടുത്ത നിയമം കൂടി കുടിയേറ്റക്കാര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുവാന്‍ ഹോം ഓഫീസ് തീരുമാനിച്ചു.ഇതനുസരിച്ച് വിസ കാലാവധി കഴിഞ്ഞും പ്രത്യേക അപേക്ഷകളിന്മേല്‍ യു.കെയില്‍ തങ്ങുവാന്‍ അനുവദിക്കുന്ന കാലാവധി പരമാവധി 28 ദിവസമായി നിജപ്പെടുത്തും. 28 ദിവസത്തിലേറെ തങ്ങുന്നവര്‍ പിന്നീട് ലീവ് ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായ് നല്‍കുന്ന അപേക്ഷകള്‍ തിരസ്കരിക്കുകയും ചെയ്യും.

2012 ഒക്ടോബര്‍ 1 മുതലാണ് ഈ പുതിയ നിയമവും പ്രാബല്യത്തില്‍ വരിക. ഫാമിലി മൈഗ്രേഷന്‍ നിയമങ്ങളില്‍ ജൂലൈ ഒന്‍പതുമുതല്‍ നടപ്പിലാക്കുന്ന കര്‍ശനനിയന്ത്രണങ്ങളുടെ തുടര്‍ച്ചയായിട്ടാകും ഈ പുതിയ നിയമവും നടപ്പിലാക്കുക.

ഇതോടെ വിസ തീര്‍ന്നാല്‍ അനുവദിച്ചിട്ടുള്ള 28 ദിവസത്തിനുള്ളില്‍ തന്നെ പുതിയ വിസ ലഭ്യമാക്കുവാന്‍ കഴിയുന്നവര്‍ക്കുമാത്രമേ യു.കെയില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥയായിരിക്കും സംജാതമാകുക. ലീവ് കാലാവധി വര്‍ദ്ധിപ്പിക്കണമെന്നുള്ളവര്‍ അനുവദനീയമായ ദിനങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ അപേക്ഷ സമര്‍പ്പിച്ച് അനുമതിയും നേടിയിരിക്കണം.

തന്മൂലം അനുവദനീയമായ ലീവ് കാലാവധിയായ 28 ദിവസങ്ങള്‍ക്കുശേഷം യു.കെയില്‍ നിന്നും പുറത്തുപോയതിനുശേഷം മാത്രമേ പുതിയ വിസ അപേക്ഷ നല്‍കി യുകെയില്‍ തിരിച്ചെത്തുവാന്‍ കഴിയുകയുള്ളൂ.

ഈ പുതിയ നിയമം പ്രാവര്‍ത്തികമാക്കിയിരിക്കുന്ന വിസ റൂട്ടുകള്‍ താഴെപ്പറയുന്നവയാണ്.

the points-based system;
all working and student routes;
visiting routes;
long residency routes;
discharged HM Forces; or
UK ancestry routes.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.