1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2012

വീസ നിയമങ്ങള്‍ രാജ്യത്തെ യൂണിവേഴ്സിറ്റികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ വന്ന അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ പുതിയ വിദ്യാര്‍ത്ഥി വീസ നിയമങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ മാത്രം ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ പഠിച്ചാല്‍ മതിയെന്ന് ശഠിക്കുന്ന ടയര്‍ 4 നിയമമാണ് കുടിയേറ്റ വകുപ്പ് മന്ത്രി ഡാമിയന്‍ ഗ്രീന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമം ഏതാനം ആഴ്ചകള്‍ക്കകം നടപ്പില്‍ വരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇനി ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനാകുക.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ (പിഎസ്ഡബ്ല്യു) ഏപ്രിലില്‍ പുനഃസ്ഥാപിക്കും. ബിരുദ വിദ്യാര്‍ത്ഥിള്‍ക്ക് പുതിയ വഴികളിലൂടെ മാത്രമെ ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്താനാകൂ. യൂണിവേഴ്സിറ്റികള്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളില്‍ ഇരുപതിനായിരം പൗണ്ട് ശമ്പളം കിട്ടുന്ന ജോലി ലഭിക്കുന്നവര്‍ക്ക് മാത്രമെ ബ്രിട്ടണില്‍ ജോലി ചെയ്യാന്‍ അവകാശമുള്ളു. 50,000 പൗണ്ടിലധികം നിക്ഷേപം നടത്തുന്ന വ്യവസായികള്‍ക്കും ചെറുകിട സംരഭകര്‍ക്കും മാത്രം ബ്രിട്ടണില്‍ താമസിക്കാം. ഡിഗ്രി ലെവലിലുംതാഴെ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ മൂന്നിനൊന്നിന് മാത്രമായിരിക്കും ഇനിമുതല്‍ ജോലി ലഭിക്കുക- തുടങ്ങിയ നിയമങ്ങളാണ് പുതിയ ടയര്‍ നാല് വീസയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികളില്‍ക്ക് ഇപ്പോള്‍ രണ്ട് വര്‍ഷമാണ് ബ്രിട്ടണില്‍ പഠനശേഷം ജോലി ചെയ്യാന്‍ അനുവദിക്കുന്നത്. അതും ടയര്‍ 1 പിഎസ്ഡബ്ല്യു (പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ) ഉള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. എന്നാല്‍ ഏപ്രില്‍ മുതല്‍ ഈ സൗകര്യം എല്ലാ വിദേശവിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കില്ല എന്നതാണ് നിയമത്തിലെ പ്രധാന പോരായ്മ. പുതിയ നിയമങ്ങള്‍ പ്രകാരം മികച്ച യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ മാത്രമാണ് ബ്രിട്ടണില്‍ പഠനശേഷം ജോലി ചെയ്യാന്‍ അനുവദിക്കുന്നത്.

നിങ്ങള്‍ ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന സമയത്ത് കഴിവ് തെളിയിക്കുകയും ബ്രിട്ടീഷ് കമ്പനികളില്‍ 20,000 പൗണ്ടിന് മുകളില്‍ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്താല്‍ ബ്രിട്ടണില്‍ തങ്ങുന്നതിന് ഒരു കുഴപ്പവുമില്ല. എന്നാല്‍ അങ്ങനെ മികച്ച ശമ്പളമുള്ള ജോലി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ബ്രിട്ടണില്‍ തങ്ങാന്‍ സാധ്യമല്ല. ഇങ്ങനെ 20,000 പൗണ്ട് ശമ്പളം തരുന്ന സ്ഥാപനം ബ്രിട്ടീഷ് ബോര്‍ഡര്‍ ഏജന്‍സി അംഗീകരിച്ച കമ്പനിയായിരിക്കും എന്നതാണ് മറ്റൊരു പ്രശ്നം. ഏതെങ്കിലും ഒരു കമ്പനിയില്‍നിന്ന് ഇരുപതിനായിരം പൗണ്ട് ശമ്പളമുള്ള ജോലി കിട്ടിയെന്ന് പറഞ്ഞാല്‍ ബ്രിട്ടണില്‍ തങ്ങാന്‍ സാധിക്കില്ലെന്നര്‍ത്ഥം.

ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടപ്പിലാക്കുന്ന കുടിയേറ്റ വിരുദ്ധ നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അറിയാത്തവരെ ബ്രിട്ടണിലേക്ക് കുടിയേറാന്‍ സമ്മതിക്കില്ല, ഡിപ്പന്റന്റ് വീസയില്‍ വരുത്തിയ മാറ്റങ്ങള്‍ തുടങ്ങിയവ പ്രധാനപ്പെട്ട തീരുമാനങ്ങളായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി വീസയില്‍ വരുത്തുന്ന കാതലായ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതമാണ് വരുത്താന്‍ പോകുന്നത്.

ഉയര്‍ന്ന സാമ്പത്തികമാന്ദ്യത്തെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടാണ് പഠനശേഷം ചെറുകിട വ്യവസായങ്ങളിലും മറ്റുമായി അമ്പതിനായിരം പൗണ്ട് നിക്ഷേപിക്കാന്‍ സാധിക്കുന്നവര്‍ക്ക് ബ്രിട്ടണില്‍ സ്ഥിരമായി താമസിക്കാമെന്ന നിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ ഇവിടെ വരുന്നത് പഠിക്കാന്‍ വേണ്ടിയായിരിക്കണമെന്ന കാര്യം തീര്‍ച്ചപ്പെടുത്തണം എന്നതാണ് സര്‍ക്കാരിന്റെ പ്രധാനമായുള്ള ആവശ്യം.

എന്നാല്‍ വീസ നിയമത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയമങ്ങള്‍ ബ്രിട്ടണിലെ യൂണിവേഴ്സിറ്റികളെ പ്രതികൂലമായി ബാധിക്കുമെന്ന ആരോപണം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ഇപ്പോള്‍ വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ അടുത്ത അക്കാദമിക് വര്‍ഷത്തില്‍ എത്ര വിദ്യാര്‍ത്ഥികളുടെ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് യൂണിവേഴ്സിറ്റി അധികൃതര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.