ഓസ്ട്രിയന്‍ മലയാളികളുടെ മനസ്സില്‍ വീണ്ടും ഗൃഹാതുരതയുടെ പൂക്കളങ്ങള്‍ ഒരുക്കി കേരള സമാജം വിയന്നയുടെ ഓണാഘോഷം ഹൃദ്യമായി.
ജോര്‍ജ് ജോണ്‍ വെര്‍സായി: ഫ്രാന്‍സില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി, ഫ്രഞ്ച് മലയാളി അസോസിയേഷന്‍ വര്‍ണ ശബളമായ കലാവിരുന്ന് നടത്തുവാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് വെര്‍സായിലുള്ള Universite Inter Ages ഹാളില്‍ വച്ച് ഓണാഘോഷവും കലാവിരുന്നും നടത്തും. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണപ്പാട്ടുകള്‍ , തിരുവാതിര, മറ്റ് കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തിന് …
ലോകമെമ്പാടുമുള്ള മലയാളികള്‍ തുടിക്കുന്ന ഹൃദയവുമായി ഓണത്തെ വരവേല്‍ക്കുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ എഡിന്‍ബര്‍ഗ് മലയാളികളും ഒരുങ്ങുന്നു.
ജോബി ആന്റണി വിയന്നയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യാഥിതിയായി പങ്കെടു സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി മാര്‍ ബോസ്കോ പുത്തൂര്‍ . കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല നിര്‍വഹിച്ചിരുന്നത് …
‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി . ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന …
ഇനി ഒരു ലജ്ജാവതി കൂടി ജാസിക്കു സ്വന്തം. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ലജ്ജാവതിയേ എന്ന പാട്ടിലൂടെ ഹരമായി മറിയ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണു വിവാഹിതനാകുന്നത്. ഈ വരുന്ന സെപ്‌റ്റംബര്‍ പതിനൊന്നിനാണ് വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ അതുല്‌ല്യ ജയശങ്കറാണു വധു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്‌ല്യ. ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് …
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സജീവരാഷ്ട്രീയത്തിലേക്കിറക്കാനുള്ള നീക്കത്തിന് പിന്നില്‍ വിധവയുടെ കണ്ണുനീര്‍ വിറ്റുകാശാക്കാനുള്ള നീചശ്രമമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി. തന്റെ കണ്ണുനീരാണ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്‌തികള്‍ ആയുധമാക്കുന്നതെന്ന് രമയ്ക്കറിയില്ലെന്നും സതീദേവി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പിടിവാശികൊണ്ടാണ് പി ജയരാജന്‍ ജയിലിലായത്. ഹൈക്കോടതി ജാമ്യം തള്ളിയതുകൊണ്ടെന്നും …
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിവി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഷുക്കൂര്‍ വധക്കേസില്‍ ഏഴുപ്രധാനപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രനാണ് ജാമ്യഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ …
വെല്ലൂരിലെ ആശുപത്രിയില്‍ നിന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരെ തേടിയൊരു സന്തോഷവാര്‍ത്ത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്. അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുത്തതായും ജഗതിയിപ്പോള്‍ നടക്കാന്‍ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഇടതുകൈയ്ക്കിപ്പോഴും മുഴുവനായി …