1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുഴൂര്‍ സംഗമം ആവേശകരമായി
മുഴൂര്‍ സംഗമം ആവേശകരമായി
രണ്ടാമത് മുഴൂര്‍ സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു. ഇംഗ്ലണ്ടില്‍ നവ സുവിശേഷവല്‍ക്കരണ ചിന്തകള്‍ നല്‍കുവാനുളള ഉത്തരവാദിത്വം മുഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആരംഭിച്ച സംഗമത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മുഴൂര്‍ നിവാസികള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നു. …
പ്രഥമ പുതുവേലി സംഗമം ഒക്ടോബര്‍ 20ന്
പ്രഥമ പുതുവേലി സംഗമം ഒക്ടോബര്‍ 20ന്
യുകെയിലെ പുതുവേലി നിവാസികളുടെ പ്രഥമ സംഗമം ഒക്ടോബര്‍ 20ന് വൂസ്റ്ററില്‍ നടക്കും. വാര്‍ഡണ്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് സെന്റ്‌റില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് സംഗമ പരിപാടികള്‍ നടക്കുന്നത്. പുതുവേലി നിവാസിയായ മജീഷ്യന്‍ മാര്‍വിന്‍ ബിനോയുടെ ഇന്ദ്രജാല പ്രകടനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പ്രഥമസംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. പുതുവേലിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും …
ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ നാലാം വാര്‍ഷികവും കലാസന്ധ്യയും
ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ നാലാം വാര്‍ഷികവും കലാസന്ധ്യയും
യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായിരുന്ന ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര കലാജീവിതത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ യുകെയിലെ കലാസ്വാദകര്‍ക്കായി അതിവിശിഷ്ടമായ ഒരു കലാസദ്യയാണ് ഗ്രേസ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. ഗ്രേസ്‌നൈറ്റ് 2011ന്റെ തുടര്‍ച്ചയായി ഗ്രേസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗ്രേസ് നൈറ്റ് 2012 നവംബര്‍ മൂന്നിന് വൈകുന്നരേം ആറിന് സൗത്താംപ്ടണില്‍ വച്ച് നടത്തും. …
വൈമയുടെ ഓണാഘോഷം അവിസ്മരണീയമായി
വൈമയുടെ ഓണാഘോഷം അവിസ്മരണീയമായി
വെസ്റ്റ് യോര്‍ക്കെഷെയര്‍ മലയാളി അസോസിയേഷന്‍(വൈമ) യുടെ ഈവര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി. ഓണത്തിന്റെ അര്‍ത്ഥവും ചാരുതയും സമന്വയിച്ച മൈമയുടെ തിരുവോണാഘോഷം പ്രൗഢോജ്വലമായി ആഘോഷിച്ചപ്പോള്‍ പുതുതലമുറയ്ക്ക് സാംസ്‌കാരിക പൈതൃകം മനസിലാക്കുകയും മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. രാജകീയമായ പ്രശോഭയോടെ എഴുന്നള്ളത്ത് നടത്തിയ മഹാബലിയെ സ്‌നേഹാദരങ്ങളോടെ മൈമ അംഗങ്ങള്‍ സ്വീകരിച്ചു. ജോയ് കുഴുപ്പറമ്പില്‍ , ത്രേസ്യാമ്മ ജോസഫ്, …
ലീഡ്‌സ് കാത്തലിക് ഫോറത്തിന്റെ ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും
ലീഡ്‌സ് കാത്തലിക് ഫോറത്തിന്റെ ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും
ലീഡ്‌സിലെ സെന്റ് തോമസ് കാത്തലിക് ഫോറം കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും ഗംഭീരമായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ച കുടുംബമേള പാര്‍ക്കിലും പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്റെ ഭവനത്തിലും ആയിട്ടാണ് ആഘോഷിച്ചത്. ഫാമിലി ഫണ്‍ഗെയിംസ്, നര്‍മ്മസല്ലാപം, ബൈബിള്‍ ക്വിസ്, കുട്ടികള്‍ക്കായുളള കളികള്‍, ബാര്‍ബിക്യൂ എന്നിവ കോര്‍ത്തിണക്കിയാണ് ഫാമിലി ഫണ്‍ഡേ സംഘടിപ്പിച്ചത്. സൈബി സിറിയക് ബാര്‍ബിക്യൂവിനും അഡ്വ. ജിജി ജോര്‍ജ് …
ബ്രിസ്റ്റോളിന് ആവേശംപകര്‍ന്ന് മുഴൂര്‍ സംഗമം സമാപിച്ചു
ബ്രിസ്റ്റോളിന് ആവേശംപകര്‍ന്ന് മുഴൂര്‍ സംഗമം സമാപിച്ചു
മാത്യു ബ്ലാക്ക്പൂള്‍ ബ്ലാക്ക്പൂള്‍:രണ്ടാമത് മൂഴൂര്‍ സംഗമം പാല രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു. പിതാവ് തന്റെ സന്ദേശത്തില്‍ ഇംഗ്ലണ്ടില്‍ ഒരു പുതിയ നവ സുവിശേഷ വല്‍ക്കരണ ചിന്ത നല്കുവാനുള്ള ഉത്തരവാദിത്തം മൂഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. മൂഴൂര്‍ നിവാസികളുടെ ഒത്തുചേരലില്‍ പിതാവ് സന്തോഷം രേഖപ്പെടുത്തുകയും എല്ലാവിധ …
നണീറ്റണിലെ കര്‍ഷകശ്രീ ബേബിമാഷിന് ആദരം
നണീറ്റണിലെ കര്‍ഷകശ്രീ ബേബിമാഷിന് ആദരം
ബെന്നി മാവേലി നണീറ്റണ്‍: ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക മേളയില്‍ നണീറ്റണിലെ കര്‍ഷകശ്രീയായി ബേബി മാഷിനെ തെരഞ്ഞെടുത്തു. കൊതിയൂറുന്ന നാടന്‍ പച്ചക്കറികളും വിവിധയിനം പഴങ്ങളും വിളയുന്ന തോട്ടം നട്ടുവളര്‍ത്തി പരിപാലിച്ചതു പരിഗണിച്ചാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനാര്‍ഹരായത് രണ്ടുപേരാണ്. സജുമോനും അനീഷ് കല്ലുങ്കലും. മൂന്നാം സമ്മാനാര്‍ഹരായ സിനു ചെട്ടിയാട്ട് ജൈവവളപ്രയോഗത്തെ …
ലാലിന്റെ റണ്‍ബേബി റണ്‍, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ ചിത്രങ്ങള്‍ 23 നു വിവിധകേന്ദ്രങ്ങളില്‍
ലാലിന്റെ റണ്‍ബേബി റണ്‍, ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ ചിത്രങ്ങള്‍ 23 നു വിവിധകേന്ദ്രങ്ങളില്‍
ലണ്ടന്‍:യൂറോപ്പിലെ മലയാളികള്‍ക്കായി സൂപ്പര്‍താരം മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍, ജനപ്രീയനായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ എന്നീ ചിത്രങ്ങള്‍ യൂറോപ്പിലെ വിവിധകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അബര്‍ഡീന്‍, ഹാമില്‍ട്ടണ്‍, ലിസെസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, ന്യൂകാസില്‍, റീഡിംഗ്, ഷെഫീല്‍ഡ്, പോര്‍ട്‌സ്മൗത്ത്, മാഞ്ചസ്റ്റര്‍, ബ്രിക്കന്‍ഹെഡ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. ജോഷി സംവിധാനം ചെയ്ത റണ്‍ബേബി റണ്ണില്‍ ലാലിനെക്കൂടാതെ അമല പോള്‍, ബിജു മേനോന്‍, സിദ്ദിഖ് തുടങ്ങിയ …
മാസിന്റെ ഓണാഘോഷത്തിന് വന്‍ ജന പങ്കാളിത്തം
മാസിന്റെ ഓണാഘോഷത്തിന് വന്‍ ജന പങ്കാളിത്തം
സൗത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്റെ (മാസ്) ജനപങ്കാളിത്തത്താല്‍ ശ്രദ്ധ ആകര്‍ഷിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനായി 450 ഓളം മലയാളികളാണ് ശനിയാഴ്ച റിഗ്രന്റ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ എത്തിയത്. അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന കാലകായിക മത്സരങ്ങള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളാണ് മാസിന്റെ ഓണാഘോഷം ഉത്ഘാടനം ചെയ്തത്. ഓണസന്ദേശത്തിന് ശേഷം പാട്ട്, നൃത്തം, തിരുവാതിര തുടങ്ങിയ കലാപരിപാടികളും …
യുകെയില്‍ രാഗമഴ പെയ്യിക്കാന്‍ പാടും പാതിരിയെത്തുന്നു; ഒക്ടോബര്‍ ഒന്നു മുതല്‍ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ കച്ചേരി
യുകെയില്‍ രാഗമഴ പെയ്യിക്കാന്‍ പാടും പാതിരിയെത്തുന്നു; ഒക്ടോബര്‍ ഒന്നു മുതല്‍ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ കച്ചേരി
പാടും പാതിരി എന്ന പേരില്‍ പ്രശസ്തനായ ഫാ. പോള്‍ പൂവ്വത്തിങ്കലും സംഘവും യുകെയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത കച്ചേരി നടത്തുവാനായെത്തുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ അഞ്ചു വരെയുളള അഞ്ചാഴ്ചയാണ് യുകെയിലെ പ്രവാസികളെ ഗാനസാഗരത്തില്‍ ആറാടിക്കുവാനായി ഫാ. പോളും സംഘവും യുകെയിലെത്തുന്നത്. ഒക്ടോബര്‍ 12ന് ലണ്ടന്‍ ഹൈക്കമ്മീഷന്റെ ആതിഥേയത്വത്തില്‍ നെഹ്രൂ സ്‌റ്റേഡയിത്തില്‍ ഫാ. പോളും സംഘവും …