യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേളയ്ക്ക് ഒകടോബര്‍ ആറ് മുതല്‍ തുടക്കമാകും. ഈ വര്‍ഷത്തെ കലാമേളയ്ക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ആഥിത്യം വഹിക്കും.
രണ്ടാമത് മൂഴൂര്‍ സംഗമം ഈ മാസം പതിനഞ്ചിന് ബ്രിസ്റ്റോളില്‍ നടക്കും. സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വെറ്റ് ഹാളിലെ സെന്റ് വിന്‍സെന്റ് ഡീപോള്‍ ചര്‍ച്ചിലാണ് സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന …
ഹോര്‍ഷം റിഫം മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22 ന് നടക്കും. സെന്റ് ജോണ്‍ ചര്‍ച്ച് ഹാളില്‍ വൈകുന്നേരം അഞ്ച് മണി മുതലാണ് ആഘോഷം. അസ്സോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങള്‍ ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
ഹാരോഗേറ്റ് മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഹാരോഗേറ്റ് മേയര്‍ റോബര്‍ട്ട് വിണ്ടാസ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. സെക്രട്ടി പ്രവീണ്‍ ചെങ്ങലത്ത്, പ്രസിഡന്റ് ബിനോയ് അലക്‌സ്, ഫാ. ജിം ലീവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
മലയാള ഭാഷയ്ക്ക് ഇനിയും എഴുത്തച്ഛനേയും വള്ളത്തോളിനേയും പോലുള്ള പ്രതിഭാധനന്മാരായ..
വൈവിദ്ധ്യമാര്‍ന്ന പരിപാടികളുമായി മാഞ്ചസ്റ്റര്‍ കെസിഎ ഓണം ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ സെയില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാവിലെ പത്തു മണിയോടെ നടന്ന വടംവലി മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രസിഡന്റ് ബിജു കുളത്തിങ്കല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ദിലീപ് മാത്യൂ, ഗ്ലോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്‍മാന്‍ സാബൂ കുര്യന്‍ മന്നാകുളം, വൈസ് പ്രസിഡന്റ് ലൂസി സോയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന …
ജോര്‍ജ് എടത്വ സൗത്താംപ്ടണ്‍: കല ഹാംപ്ഷയര്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി. ഹെട്ജ് എന്റ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകിട്ട് കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബ്ബറാ വിജയകുമാറും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി കലയുടെ ഓണസന്ധ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലയുടെ അംഗങ്ങളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്തും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കലാസന്ധ്യയ്ക്ക് മിഴിവേകി. കലയുടെ …
എയ്ല്‍സ്ബറി മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ ഓണം ആഘോഷിച്ചു. ആന്റണി പതിനഞ്ചില്‍ തിരികൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. സൗത്ത് കോര്‍ട്ട് പളളി വികാരി ഫാ. ജോണ്‍ ഫ്‌ളെമിംഗ്, ക്ലബ്ബ് എം സ്ഥാപകന്‍ അനുരാജ് എന്നിവര്‍ സംസാരിച്ചു. ആസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എയ്ല്‍സ്ബറി മലയാളി തീയേറ്റേഴ്‌സിന്റെ പ്രഥമ നാടകം സദ്ദസ്സിന്റെ കൈയ്യടി നേടി. അസോസിയേഷനിലെ കുട്ടികളുടെ ഡാന്‍സ് അരങ്ങേറ്റവും …
ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളുമായി ഇപ്‌സ് വിച്ച് മലയാളി അസ്സോസിയേഷന്‍ ഇക്കുറിയും ഓണം ആഘോഷിച്ചു. റാന്‍സം സോഷ്യല്‍ ക്ലബ്ബിലായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മത്തായി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിയുടെ എഴുന്നളളത്ത് നടന്നു. ഇപ്‌സ് വിച്ച് മേയര്‍ മേരി ബ്ലേക്ക് നിലവിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ …
കേരള കാത്തലിക് കമ്യുണിറ്റി സെന്റ് ഹെലന്‍സിന്റെ ആഭിമുഖ്യത്തില്‍ ഓണാം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കും. 15 നു ശനിയാഴ്ച ഹോളിക്രോസ് ചര്‍ച്ചഹാളിലാണ് ആഘോഷം. രാവിലെ 9:30 ന് ഹോളിമാസിനുശേഷം ആഘോഷങ്ങള്‍ക്കു തുടക്കമാകും. യുകെയിലെ എലെവല്‍ പരീക്ഷയില്‍ 4 സ്റ്റാര്‍ കരസ്ഥമാക്കിയ ജ്യോതിസ് മണലിനെയും ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ഇതിന്റെ ഭാഗമായി ആദരിക്കും. …