സ്വന്തം ലേഖകന്‍: പതിമൂന്നാം വയസുമുതല്‍ യുവതിയെ ലൈംഗിക അടിമയാക്കി ഗുഹയിലടച്ച 83 കാരന്‍ ഇന്തോനേഷ്യന്‍ മന്ത്രവാദി പിടിയില്‍. പതിനഞ്ച് വര്‍ഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു മന്ത്രവാദി. ഇയാളുടെ വീടിനു സമീപമുള്ള ഗുഹയില്‍ നിന്നു യുവതിയെ കണ്ടെത്തിയതോടെയാണു സംഭവം പുറത്തായത്. 13 ആം വയസില്‍ ചികില്‍സയ്ക്കു വേണ്ടിയാണ് വ്യാജവൈദ്യന്‍ കൂടിയായ മന്ത്രവാദിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ എത്തിച്ചത്. …
സ്വന്തം ലേഖകന്‍: സൗദി, കാനഡ നയതന്ത്ര ബന്ധം ഉലയുന്നു; സൗദിയ്ക്ക് പിന്തുണയുമായി അറബ് രാജ്യങ്ങള്‍. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു എന്ന് കാണിച്ച് കാനഡയ്‌ക്കെതിരെ സൗദി അറേബ്യ കൈക്കൊണ്ട നടപടിയെ പിന്തുണച്ച് കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് കാനഡയുടെ പ്രവൃത്തിയെന്ന് യുഎഇയും അറബ് ലീഗും വ്യക്തമാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകന്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്; പ്രോക്‌സി വോട്ട് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ (പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ രാസായുധ ആക്രമണത്തിന്റെ പേരില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിയമവിരുദ്ധമെന്ന് റഷ്യ. പുതിയ ഉപരോധം അസ്വീകാര്യവുമാണെന്ന് തുറന്നടിച്ച റഷ്യ പക്ഷേ, യുഎസുമായി ക്രിയാത്മകമായ ബന്ധം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രീപലിനും മകള്‍ യുലിയയ്ക്കും നേരെ മാര്‍ച്ച് നാലിനു തെക്കന്‍ ബ്രിട്ടനിലാണ് രാസായുധാക്രമണമുണ്ടായത്. ഗുരുതരമായ പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. …
ലേഖകന്‍: പേമാരിയില്‍ മുങ്ങി കേരളം; മരണം 20 കവിഞ്ഞു; പലയിടത്തും ഉരുള്‍പ്പൊട്ടല്‍; ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രതാ മുന്നറിയിപ്പ്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ രണ്ട് ഷട്ടറുകള്‍ കൂടി രാവിലെ തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകളില്‍ കൂടി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; മരണം 319; ഭീതി പരത്തി വീണ്ടും ഭൂമി കുലുങ്ങി. ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂചലനങ്ങളില്‍ മരണം 319 ആയി. മരണസംഖ്യയെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വ്യത്യസ്ത കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഉന്നതതല യോഗത്തിനു ശേഷം ആഭ്യന്തരസുരക്ഷാ മന്ത്രി വിറാന്റോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ രണ്ടു തുടര്‍ചലനങ്ങള്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ പ്രതിമാസം തൊഴില്‍ നഷ്ടമാകുന്നത് ശരാശരി ഒരു ലക്ഷം പ്രവാസികള്‍ക്ക്. വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസങ്ങളില്‍ 5.12 …
സ്വന്തം ലേഖകന്‍: ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കടുത്ത നടപടികളിലേക്ക്. അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റത്തിനും സ്ഥിരതാമസത്തിനും പൗരത്വം ലഭിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്. നിയമാനുസൃത കുടിയേറ്റത്തിന്റെ നിബന്ധനകള്‍ കടുപ്പമാക്കി ഗ്രീന്‍ കാര്‍ഡുകളും പൗരത്വവും വെട്ടിക്കുറയ്ക്കാനാണ് ട്രംപിന്റെ നീക്കം. നിയമാനുസൃതമായ കുടിയേറ്റം ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരിക എന്ന വൈറ്റ് ഹൗസ് അഡ്വൈസര്‍ സ്റ്റീഫന്‍ …
സ്വന്തം ലേഖകന്‍: യുഎഇ പൊതുമാപ്പ്; നാട്ടിലേക്ക് മടങ്ങുന്ന മലയാളി പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള. ഓഗസ്റ്റ്ഒന്നു മുതല്‍ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്ന യു.എ.ഇ.യിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായാണ് പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ. രവി പിള്ള രംഗത്തെത്തിയിരിക്കുന്നത്. പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള …
സ്വന്തം ലേഖകന്‍: വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയുടെ കരുത്തിലെന്ന് ഐ എം എഫ്. അടുത്ത മൂന്നു ദശാബ്ദങ്ങളില്‍ ആഗോള സമ്പദ്ഘടനയില്‍ നേരത്തെ ചൈനയ്ക്കുണ്ടായിരുന്ന സ്ഥാനമായിരിക്കും ഇന്ത്യയ്‌ക്കെന്നും ലോക സമ്പദ്ഘടനയുടെ വളര്‍ച്ച ഇന്ത്യയുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.). ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 15 ശതമാനവും സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ഇന്ത്യയാണെന്ന് …