1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓരോ ഇന്ത്യക്കാരനും വിഐപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായി ഒഴിവാക്കി
ഓരോ ഇന്ത്യക്കാരനും വിഐപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായി ഒഴിവാക്കി
സ്വന്തം ലേഖകന്‍: ഓരോ ഇന്ത്യക്കാരനും വിഐപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സര്‍ക്കാര്‍ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് പൂര്‍ണമായി ഒഴിവാക്കി. ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് മോദിയുടെ പ്രതികരണം. ഈ നടപടി ഒരുപാട് മുന്‍പേ എടുക്കേണ്ടിയിരുന്നു. ഇന്നത്തെ നടപടി ശക്തമായ തുടക്കമാണെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വിഐപികളുടെ …
പുതിയ യുദ്ധമുറകള്‍ പഠിക്കാന്‍ ചൈനീസ് സൈനികരോട് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ആഹ്വാനം, സൈനിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന
പുതിയ യുദ്ധമുറകള്‍ പഠിക്കാന്‍ ചൈനീസ് സൈനികരോട് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ആഹ്വാനം, സൈനിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന
സ്വന്തം ലേഖകന്‍: പുതിയ യുദ്ധമുറകള്‍ പഠിക്കാന്‍ ചൈനീസ് സൈനികരോട് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ആഹ്വാനം, സൈനിക ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന് സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ പുതിയതായി രൂപംകൊടുത്ത 84 സൈനിക ഘടകങ്ങളോടാണ് സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് പ്രസിഡന്റ് ആഹ്വാനം ചെയ്തത്. യുദ്ധത്തെക്കുറിച്ച് പഠിക്കാനും ആയോധന മുറകളില്‍ …
ബന്ധു നിയമന വിവാദം, ഇ.പി ജയരാജനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മറ്റിയില്‍ ഖേദം പ്രകടിപ്പിച്ചതായി യെച്ചൂരി, ഇരുവര്‍ക്കും താക്കീത്
ബന്ധു നിയമന വിവാദം, ഇ.പി ജയരാജനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മറ്റിയില്‍ ഖേദം പ്രകടിപ്പിച്ചതായി യെച്ചൂരി, ഇരുവര്‍ക്കും താക്കീത്
സ്വന്തം ലേഖകന്‍: ബന്ധു നിയമന വിവാദം, ഇ.പി ജയരാജനും പി.കെ ശ്രീമതിയും കേന്ദ്ര കമ്മറ്റിയില്‍ ഖേദം പ്രകടിപ്പിച്ചതായി യെച്ചൂരി, ഇരുവര്‍ക്കും താക്കീത്. ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരായ നടപടി സ്ഥിരീകരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇരുവരെയും കേന്ദ്രകമ്മറ്റി താക്കീത് ചെയ്തതായി വെളിപ്പെടുത്തി. അച്ചടക്ക നടപടിയുടെ ഭാഗമായി നല്‍കുന്ന ഏറ്റവും ലഘുവായ ശിക്ഷയാണിത്. …
ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള തെരേസാ മേയ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം, തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളിയാണെന്ന ആരോപണം തള്ളി പ്രധാനമന്ത്രി
ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള തെരേസാ മേയ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം, തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളിയാണെന്ന ആരോപണം തള്ളി പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള തെരേസാ മേയ് സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം, തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കളിയാണെന്ന ആരോപണം തള്ളി പ്രധാനമന്ത്രി. പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 13 നെതിരെ 522 പേര്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ രാജ്യം ഇനി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കും. ചൊവ്വാഴ്ചയാണ് ജൂണില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന അപ്രതീക്ഷിത നീക്കവുമായി …
ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍
ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസ്, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വനണി, മുരളി മനോഹര്‍, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ …
‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍
‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: ‘ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍’ നയത്തിന്റെ പ്രഖ്യാപനമായി ട്രംപ് പുതിയ എച്ച് 1 ബി വിസാ ഉത്തരവില്‍ ഒപ്പുവച്ചു, ആശങ്ക ഒഴിയാതെ ഇന്ത്യക്കാര്‍. അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന തന്റെ മുദ്രാവാക്യത്തിന് അനുയോജ്യമായ വിസ നയമാണ് ട്രംപ് ഫലത്തില്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളെയും വിദഗ്ധരെയും സാരമായി ബാധിക്കുന്നതാണ് ഈ …
തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി
തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി
സ്വന്തം ലേഖകന്‍: തെളിവില്ല! മൂന്നര വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ വെറുതെ വിട്ട് ബംഗളുരു കോടതി. ബെംഗളൂരുവിലെ ഫ്രാന്‍സ് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ഹെഡ് ചാന്‍സറിയായിരുന്ന പാസ്‌കല്‍ മസൂരിയറിനെയാണ് അഞ്ചു വര്‍ഷത്തിനു ശേഷം കോടതി കുറ്റ വിമുക്തനാക്കിയത്. മൂന്നര വയസ്സുള്ള മകളെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റം തെളിയിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് …
ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍
ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍
സ്വന്തം ലേഖകന്‍: ഭാര്യമാര്‍ ആറ്, മക്കള്‍ 54, കൊച്ചു മക്കള്‍ വേറേയും, സമൂഹ മാധ്യമങ്ങളില്‍ താരമായി പാകിസ്താനില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ അബ്ദുള്‍ മജീദ് മെന്‍ഗലാണ് ആറു ഭാര്യമാരിലായി 54 മക്കളുമായി വാര്‍ത്തയിലെ താരമായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുന്ന 70 കാരനായ അബ്ദുള്‍ മജീദിന് പന്ത്രണ്ട് മക്കള്‍ പലപ്പോഴായി മരിച്ചതിനാല്‍ …
ബിഗ്ബാംഗും ദൈവത്തിന്റെ ഇടപെടലും പരസ്പര വിരുദ്ധമല്ല, പരിണാമ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരി, സൃഷ്ടി വാദത്തില്‍ ശ്രദ്ധേയ തിരുത്തുമായി മാര്‍പാപ്പ
ബിഗ്ബാംഗും ദൈവത്തിന്റെ ഇടപെടലും പരസ്പര വിരുദ്ധമല്ല, പരിണാമ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരി, സൃഷ്ടി വാദത്തില്‍ ശ്രദ്ധേയ തിരുത്തുമായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ബിഗ്ബാംഗും ദൈവത്തിന്റെ ഇടപെടലും പരസ്പര വിരുദ്ധമല്ല, പരിണാമ വിസ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരി, സൃഷ്ടി വാദത്തില്‍ ശ്രദ്ധേയ തിരുത്തുമായി മാര്‍പാപ്പ. കത്തോലിക്ക സഭ കാലങ്ങളായി പിന്തുണച്ചുപോന്ന സൃഷ്ടി വാദത്തില്‍ നിന്ന് വ്യത്യസ്തമായി പരിണാമ, സ്‌ഫോടന സിദ്ധാന്തങ്ങള്‍ ശരിയാണെന്നും ദൈവം മാന്ത്രികനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. പോന്‍ടിഫിഷ്യല്‍ അക്കാദമി ഓഫ് സയന്‍സസില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ …
യുഎസില്‍ വീണ്ടും വംശീയ അധിക്ഷേപം, സിഖുകാരനായ ടാക്‌സി ഡ്രൈവറുടെ തലപ്പാവ് വലിച്ചഴിച്ചു
യുഎസില്‍ വീണ്ടും വംശീയ അധിക്ഷേപം, സിഖുകാരനായ ടാക്‌സി ഡ്രൈവറുടെ തലപ്പാവ് വലിച്ചഴിച്ചു
സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അധിക്ഷേപം, സിഖുകാരനായ ടാക്‌സി ഡ്രൈവറുടെ തലപ്പാവ് വലിച്ചഴിച്ചു. പഞ്ചാബില്‍ നിന്നുള്ള ഹര്‍കിര്‍ദ് സിങ് (25) എന്ന ടാക്‌സി ഡ്രൈവറുടെ തലപ്പാവാണ് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുകയും വലിച്ചഴിക്കുകയും ചെയ്തത്. ഹര്‍കിര്‍ദിനെ മദ്യപിച്ച് ലക്കുകെട്ട അക്രമികള്‍ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് അക്രമിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. 20 വയസ് വീതം പ്രായമുള്ള മൂന്ന് …