സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇതിനു മുന്‍പ് 2014 ഏപ്രില്‍ 20നാണ് ഇങ്ങനെ വന്നത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരു ദിവസമാണ് വരുന്നത്. ഇത്യോപ്യ, എറിട്രിയ, ഈജിപ്ത്, …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രപതി ഭരണത്തിന് കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
സ്വന്തം ലേഖകന്‍: പ്രസിഡന്റിന് പാര്‍ലമെന്റിനു മേല്‍ അധികാരം നല്‍കുന്നത് സംബന്ധിച്ച് തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന, അങ്കം ജയിച്ച് സര്‍വ ശക്തനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. പാര്‍ലമെന്ററി സമ്പ്രദായത്തിനു പകരം പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി വേണമോ വേണ്ടയോയെന്ന് ഇന്ന് തുര്‍ക്കിക്കാര്‍ തീരുമാനിക്കും. ഹിതപരിശോധനയെ അനുകൂലിച്ച് തുര്‍ക്കി ജനത വോട്ടുചെയ്താല്‍ രാജ്യം പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി. പാകിസ്താനികളുടെ ചില പ്രവര്‍ത്തനം മൂലം ഇസ്ലാമിനും ചീത്തപ്പേരുണ്ടായതായി പറഞ്ഞ മലാല ദൈവനിന്ദ ആരോപിച്ച് മാധ്യമ പഠന വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു ഇരുപത്തി മൂന്നുകാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. ഫെയ്‌സ്ബുക്കില്‍ …
സ്വന്തം ലേഖകന്‍: മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 10 …
സ്വന്തം ലേഖകന്‍: അമേരിക്കയേയും ട്രംപിനേയും വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ കൂറ്റന്‍ സൈനിക പരേഡ്, ആറാം അണുബോംബ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. രാഷ്ട്ര പിതാവായ കിം ഇല്‍ സുങ്ങിന്റെ 105 മത് ജന്മവാര്‍ഷിക ദിനത്തില്‍ പ്യോങ്യാങ്ങിലെ അദ്ദേഹത്തിന്റെ പേരിലുള്ള ചത്വരത്തില്‍ സംഘടിപ്പിച്ച റാലിയാണ് യുഎസിനെതിരായ യുദ്ധ പ്രഖ്യാപനവും ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയുടെ ശക്തി പ്രകടനവുമായി മാറിയത്. …
സ്വന്തം ലേഖകന്‍: അപകടകാരികളായ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പന നിരോധിച്ച് ദുബായ്, വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാന്‍ നിരോധനമില്ല. സിംഹവും പുലിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെയും കഴുകനും പരുന്തും അടക്കമുള്ള പക്ഷികളുടെയും വില്‍പ്പനയ്ക്കാണ് നിരോധനം. ജുലൈ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. 2016 ലെ ഫെഡറല്‍ നിയമം ഇരുപത്തിരണ്ടിന്റെ അടിസ്ഥാനത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയാണ് അപകടകാരികളായ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായി ലൈക്ക് വാരിക്കൂട്ടി ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. ബ്രിട്ടനിലെ നോയല്‍ റാഡ്‌ഫോര്‍ഡ്, സൂസന്ന റാഡ്‌ഫോര്‍ഡ് ദമ്പതികളുടെ കുടുംബമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. 19 മക്കളാണ് ഇവര്‍ക്കുള്ളത്. 10 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും. ഇപ്പോള്‍ 20മത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് 42കാരിയായ സൂസന്ന. ഇവരുടെ 19 മത്തെ കുട്ടിയായ പെണ്‍കുഞ്ഞ് …
സ്വന്തം ലേഖകന്‍: മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു. ചില മതവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ധിപ്പി്ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കും. മതസംവരണ നടപടികള്‍ക്ക് ഭാരണഘടന സാധുത ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഹൈദാരാബാദില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് …
സ്വന്തം ലേഖകന്‍: സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്. ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ഇതിഹാസമായത് വരെയുള്ള കാര്യങ്ങളാണ് പറയുന്നത്. സച്ചിനും മകന്‍ അര്‍ജുനും ചിത്രത്തില്‍ വേഷമിടുന്നു. ബ്രിട്ടീഷ് ഡോക്യുമെന്ററി …