സ്വന്തം ലേഖകന്‍: ‘ജൂറി അംഗങ്ങള്‍ എന്റെ ഏറാന്‍മൂളികളല്ല, പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം അവര്‍ക്കില്ല, ആദ്യം അവാര്‍ഡ് ഘടന പഠിക്കൂ,’ നാഷണല്‍ അവാര്‍ഡ് വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയദര്‍ശന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതെവന്നാല്‍ എന്തും വിളിച്ചുപറയാമെന്നും പ്രിയദര്‍ശന്‍ പരിഹസിച്ചു. റീജിയണല്‍ ജൂറിയില്‍ നിന്നുള്ള പത്തുപേരും …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പുതിയ അഞ്ചു പൗണ്ട് നോട്ടുകളുടെ വ്യാജന്‍ വിലസുന്നു, ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഏറെ സുരക്ഷാ മുന്‍കരുതലോടെ പുറത്തിറക്കിയ പുതിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടുകളുടെ വ്യാജനാണ് കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നോട്ടുകള്‍ വ്യാജനാണെന്ന് സ്ഥിരീകരിച്ചതോടെ ഇടപാടുകാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. വ്യാജനോട്ടുകള്‍ കൈവശമെത്തിയാല്‍ ഉടന്‍ അടുത്തുള്ള …
സ്വന്തം ലേഖകന്‍: നെഹ്‌റുവിന്റെ സ്വപ്ന പദ്ധതിയായിരുന്ന പഞ്ചവത്സര പദ്ധകള്‍ക്ക് അവസാനം, ഇനി ത്രിവത്സര പദ്ധതികളുടെ കാലം. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച പഞ്ചവത്സര പദ്ധതിക്കു പകരം ത്രിവത്സര പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കും. ഏപ്രില്‍ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം ചേരുക. …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പാകിസ്താന്‍, ഇന്ത്യ കടുത്ത നടപടികളിലേക്ക്, പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവക്കും. ‘ഇന്ത്യന്‍ ചാരന്‍’ എന്നാരോപിച്ച് പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് നീക്കത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭ്യമാക്കാന്‍, ശിക്ഷയില്‍ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ കല്ലേറു തടയാന്‍ കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് സൈനിക ജീപ്പ്, വീഡിയോ വിവാദമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവെച്ചു ഓടിച്ചു പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനിക വാഹന വ്യൂഹത്തില്‍ ഏറ്റവും മുമ്പിലെ വാഹനത്തിലാണ് യുവാവിനെ പ്രതിരോധ കവചമാക്കി …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്, വന്‍ നാശനഷ്ടമെന്ന് സൂചന. ഷാര്‍ജ അജ്മന്‍ പാതയിലുള്ള അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. 16 നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ലക്ഷ്യം ഐഎസ് ഭീകരരല്ല, പുതിയ ആയുധങ്ങളുടെ പരീക്ഷണം, യുഎസിനെതിരെ ആഞ്ഞടിച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ആണവേതര വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റതും അമേരിക്കയുടെ ആയുധ ശേഖരത്തില്‍ പത്തു വര്‍ഷമായി ഇരിക്കുന്നതുമായ ബോംബുകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന എംഒഎബി ആയുധം അഫ്ഗാനില്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് കര്‍സായിയുടെ വിമര്‍ശനം. അമേരിക്കന്‍ നീക്കത്തെ …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു, വിമര്‍ശനവുമായി യുഎസും ബ്രിട്ടനും, രാസായുധ ആക്രമണം വെറും കെട്ടുകഥയാണെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്. സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോള്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരേ …
സ്വന്തം ലേഖകന്‍: സിറിയക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിലും ബോംബ് വര്‍ഷവുമായി അമേരിക്ക, പ്രയോഗിച്ചത് അതിവിനാശകാരിയായ ‘ബോംബുകളുടെ അമ്മ’. ഏറ്റവും വലിയ ആണവേതര ബോംബായ, എല്ലാ ബോംബുകളുടേയും അമ്മ എന്ന് വിളിപ്പേരുള്ള ജി.ബി.യു 43 ആണ് യുഎസ് പ്രയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താന്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ആഷിന്‍ ജില്ലയിലായിരുന്നു യു.എസ് സൈന്യം …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിന്റെ മൃതദേഹമാണ് ഹഡ്‌സണ്‍ നദിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന 65 വയസുകാരിയായ ഷീലയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച …