1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2017

സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്, വന്‍ നാശനഷ്ടമെന്ന് സൂചന. ഷാര്‍ജ അജ്മന്‍ പാതയിലുള്ള അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. 16 നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. കനത്ത പുക പരന്നതിനെ തുടര്‍ന്ന് സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. കനത്ത പുക പരന്നത് കാഴ്ച മറച്ചത്തോടെ തീയണയ്ക്കാനുള്ള ശ്രമം ദുഷ്‌കരമായി. മൂന്നു മണിക്കൂര്‍ നേരത്തേക്ക് ആളുകളെ പ്രദേശത്തേക്ക് എത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

വൈദ്യുതി തകരാറാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അവധി ദിവസമായിരുന്നതിനാല്‍ ഇവിടെ താമസിക്കുന്നവര്‍ പലരും പുറത്തു പോയിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കെട്ടിടത്തിന് നൂറു മീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.