സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം ലണ്ടനില്‍ വംശീയ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറു മാസക്കാലം ലണ്ടന്‍ ട്യൂബില്‍ 468 വംശീയ അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നല്ലൊരു പങ്കും മതപരമായ അധിക്ഷേപങ്ങളോ അക്രമങ്ങളോ ആയിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു മുമ്പുള്ള ആറു മാസം കേവലം 297 …
സ്വന്തം ലേഖകന്‍: മോദിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം. ഒരു മാസത്തോളമായി ഡല്‍ഹിയില്‍ സമരം നടത്തിവരുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ റെയ്‌സിന ഹില്‍സില്‍ നഗ്‌നരായി പ്രകടനം നടത്തിയത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം മോദി അക്ഷര്‍ധാം ക്ഷേത്രസന്ദര്‍ശനവും മറ്റും നടത്തുന്നതിനിടയിലായിരുന്നു സമരം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി …
സ്വന്തം ലേഖകന്‍: ഓസ്‌ടേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, യുറേനിയം ഇറക്കുമതിയും പ്രതിരോധ സഹകരണവും പ്രധാന വിഷയങ്ങള്‍, ഇന്ത്യക്കാര്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന അക്രമ സംഭവങ്ങള്‍ അവഗണിക്കപ്പെട്ടതായി ആക്ഷേപം. ഡല്‍ഹിയിലെത്തിയ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ നടത്തിയ ചര്‍ച്ചകളില്‍ യുറേനിയം ഇറക്കുമതി ഏറ്റവും നേരേത്ത ആരംഭിക്കാന്‍ ധാരണയായതിനു പുറമേ പ്രതിരോധം, വിദ്യാഭ്യാസം, ഊര്‍ജം …
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോയില്‍ ഒരു അന്താരാഷ്ട്ര സൗഹൃദ സെല്‍ഫി, നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമൊത്തുള്ള സെല്‍ഫി തരംഗമാകുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മാല്‍ക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ദല്‍ഹി മെട്രോയില്‍ സഞ്ചരിക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു. മാന്‍ഡി മുതല്‍ അക്ഷര്‍ദാം വരെയാണ് ഇരുവരും മെട്രോയില്‍ സഞ്ചരിച്ചത്. സെല്‍ഫി മോദി പതിവുപോലെ ട്വിറ്ററില്‍ പങ്കു …
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗം, സിറിയ ഒറ്റപ്പെടുന്നു, പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് രാജിവക്കണമെന്ന ആവശ്യവുമായി ജി7 രാജ്യങ്ങള്‍, റഷ്യക്കതിരെ രൂക്ഷ വിമര്‍ശനം. സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിനെതിരെ രംഗത്തെത്തിയ ജി7 രാജ്യങ്ങള്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനേയും അദ്ദേഹത്തിന് പരസ്യപിന്തുണ നല്‍കുന്ന റഷ്യയേയും രൂക്ഷമായി വിമര്‍ശിച്ചു. …
സ്വന്തം ലേഖകന്‍: ക്രിസ്ത്യന്‍ പള്ളികളിലെ സ്‌ഫോടനം, ഈജിപ്തില്‍ മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, അക്രമത്തെ അപലപിച്ച് മാര്‍പാപ്പ. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പള്ളികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഈജിപ്തില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അഹ്‌ദേല്‍ ഫത്താ അല്‍ സിസി ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാതിരിക്കാന്‍ രാജ്യത്താകമാനം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ പിടികൂടിയ മുന്‍ ഇന്ത്യന്‍ സൈനികന് വധശിക്ഷ, പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ നേവി മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പാകിസ്താന്‍ മിലിട്ടറിയുടെ പി.ആര്‍.ഒ വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യവിരുദ്ധ നീക്കം നടത്തിയതിനും ബലൂചിസ്ഥാനില്‍ അക്രമത്തിന് പ്രേരണ നല്‍കിയതിനും കുല്‍ഭൂഷനെ …
സ്വന്തം ലേഖകന്‍: ‘സെല്‍ഫിയൊക്കെ എടുക്കാം, ആദ്യം ആ ഹെല്‍മറ്റ് ഒന്നിടൂ,’ ഹെല്‍മറ്റില്ലാതെ സെല്‍ഫിയെടുക്കാന്‍ എത്തിയ ഫ്രീക്കന്മാര്‍ക്ക് നടുറോഡില്‍ സച്ചിന്റെ ഉപദേശം. രാജ്യസഭാംഗം കൂടിയായ സച്ചിന്‍ ഹൈദരാബാദിലാണ് ബൈക്ക് യാത്രികര്‍ക്ക് റോഡ് സുരക്ഷാ സന്ദേശം നല്‍കിയത്. സച്ചിന്‍ തന്നെ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന സച്ചിന്‍ ട്രാഫിക് പോയിന്റില്‍ ഹെല്‍മറ്റില്ലാതെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് ട്രംപ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഉത്തര കൊറിയന്‍ മേഖലയിലേക്ക്. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍വിന്‍സണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ കൊറിയന്‍ മേഖലയിലേക്ക് നീങ്ങിയതായി യുഎസ് പസഫിക് കമാന്‍ഡ് അറിയിച്ചു. ഉത്തരകൊറിയയില്‍നിന്നുള്ള ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണിത്. വിമാനവാഹിനിക്കു പുറമേ മിസൈല്‍ നശീകരണികളും മറ്റു യുദ്ധക്കപ്പലുകളും …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ജ്ഡ്ജിയാകുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യക്കാരിയായ അനൂജ രവീന്ദ്ര ദിര്‍. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയിലെ ജഡ്ജിയായാണ് 49 കാരിയായ അനൂജ നിയമിതയായത്. ഈ പദവിയിലെത്തുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വ്യക്തിയാണ് അനൂജ രവീന്ദ്ര ദിര്‍. സര്‍ക്യൂട്ട് കോടതികളില്‍ ജഡ്ജിസ്ഥാനം വഹിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയും അനൂജയാണ്. താന്‍ …