സ്വന്തം ലേഖകന്‍: ട്രംപിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ അവസാനിക്കുന്നില്ല, ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ സര്‍ജന്‍ ജനറല്‍ സ്ഥാനത്തുനിന്ന് മാറ്റി. യു.എസിലെ പബ്ലിക് ഹെല്‍ത്ത് സര്‍വിസ് കമീഷന്‍ഡ് കോര്‍പ്‌സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ജന്‍ ജനറലായിരുന്ന ഇന്ത്യന്‍ വംശജന്‍ വിവേക് മൂര്‍ത്തിയെ മാറ്റാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റ് ബറാക് …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്റെ ചാവേര്‍ ബോംബാക്രമണം, മരണം 140 കവിഞ്ഞു, മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന. വെള്ളിയാഴ്ചയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ– ഷരീഫ് സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയത്. ഒട്ടേറെപ്പേര്‍ക്കു ഗുരുതരമായി പരുക്കേറ്റതനാല്‍ മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച …
സ്വന്തം ലേഖകന്‍: അല്‍ ഖ്വയ്ദ തലവന്‍ സവാഹിരി പാക് ചാരസംഘടന ഐഎസ്‌ഐയുടെ സംരക്ഷണയിലെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഡ്രോണ്‍ ആക്രമണം അതീജിവിച്ച് അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് രക്ഷപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാകിസ്താന്റെ സംരക്ഷണയില്‍ കറാച്ചിയിലാണെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. 2001 അവസാനത്തോടുകൂടി യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ദലൈലാമയെ തുരുപ്പുചീട്ടാക്കി ഇന്ത്യ കളിക്കുന്ന കളിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈന. അരുണാചല്‍ പ്രദേശിലെ സ്ഥലനാമങ്ങള്‍ പുനര്‍നാമകരണം ചെയ്തതിനെ അപലപിച്ച ഇന്ത്യയുടെ നടപടി തള്ളിക്കളയുന്നതിനിടെയാണ് ചൈനയുടെ പരാമര്‍ശം. ദലൈലാമയെ തുരുപ്പുശീട്ടാക്കി ഇന്ത്യ തരംതാഴ്ന്ന നീക്കമാണ് നടത്തുന്നതെന്ന് ആക്ഷേപിച്ച ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്, അതിന്റെ പേരില്‍ ഇന്ത്യ വലിയ …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാറിന്റെ ആത്മാവ് ഉള്‍ക്കൊണ്ടിട്ടില്ല, ഒബാമയും ഇറാനുമായി ഒപ്പുവച്ച ആണവ കരാറിനെതിരെ ട്രംപ്. നോര്‍ത്ത് കൊറിയയുമായുള്ള ആണവ കാര്യ പ്രശ്‌നങ്ങള്‍ കത്തിനില്‍ക്കെ ഇറാനുമായും കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഒപ്പുവച്ച ആണവ കരാറിനെ മുന്‍നിര്‍ത്തിയാണ് ഇറാനെതിരെ ആരോപണങ്ങളുമായി ട്രംപ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം, ഫ്‌ലോറിഡയില്‍ കണ്ണൂര്‍ സ്വദേശിക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശിയായ ഷിനോയ് മൈക്കിളിനാണ് വെട്ടേറ്റത്. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഇദ്ദേഹത്തെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഡിക്‌സി ഹൈവേയ്ക്ക് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ വച്ചായിരുന്നു അക്രമം. കടയിലെ മറ്റൊരു ജീവനക്കാരിയെ കറുത്ത വര്‍ഗക്കാരന്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ഷിനോയ് ഇടപെട്ടപ്പോഴാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നു ട്വീറ്റ് ചെയ്ത കെആര്‍കെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും …
സ്വന്തം ലേഖകന്‍: പുലിമുരുകന്റെ പുലിപ്പല്ലു മാല ലക്ഷം രൂപയ്ക് ആരാധകന്‍ സ്വന്തമാക്കി. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ തന്നെയാണ് മാല സമ്മാനിച്ചത്. എറണാകുളം സ്വദേശിയായ മാത്യു ജോസാണ് സുഹൃത്തായ അരുണ്‍ പ്രഭാകരന് വേണ്ടി മാല ലേലത്തില്‍ പിടിച്ചത്. ഇരുവരും കൊച്ചിയില്‍ നടന്ന ചടങ്ങിലെത്തിയിരുന്നു. ‘ഒരുപാട് പേര്‍ ഇത്തരത്തിലുളള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി …
സ്വന്തം ലേഖകന്‍: യുഎസില്‍ മുന്‍ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നല്‍കിയില്ല, ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളര്‍ പിഴ. റോസ് ഇന്റര്‍നാഷനല്‍ ആന്‍ഡ് ഐ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാന്‍ഷു ഭാട്ടിയക്കാണ് നിര്‍ദേശം ലഭിച്ചത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിന്‍ഗ്വാളിന്റെ പരാതിയില്‍ 2016 ആഗസ്റ്റിലാണ് തൊഴില്‍വകുപ്പ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വകുപ്പിന്റെ വേജ് ആന്‍ഡ് അവര്‍ ഡിവിഷന്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി വീണ്ടും ദുബായ് വിമാനത്താവളത്തിനു സ്വന്തം. കഴിഞ്ഞ വര്‍ഷം എട്ട് കോടിയിലധികം പേരാണ് ദുബായ് വിമാനത്താവളം വഴി പറന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി ദുബായ്ക്ക് ലഭിക്കുന്നത്. എട്ട് കോടി മുപ്പത് ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം …