സ്വന്തം ലേഖകൻ: സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സംരംഭകർക്ക് പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന ‘സ്കിൽ അപ് അക്കാദമി’, വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ‘സ്കെയിൽ അപ് പ്ലാറ്റ്ഫോം’, നിക്ഷേപ അവസരങ്ങളെക്കുറിച്ചും …
സ്വന്തം ലേഖകൻ: സൗദി, ഇന്ത്യൻ വിദേശ കാര്യ മന്ത്രിമാർ ഇറ്റലിയിൽ ചർച്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ചും ചർച്ച നടന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. ജി20 രാജ്യങ്ങളുടെ വിദേശകാര്യ-വികസന മന്ത്രിമാരുടെ സംഗമത്തിൽ എത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 2234 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 2,66,536 ആയി ഉയർന്നു. 1569 പേർക്ക് കൂടി രോഗം ഭേദമായി. 2,33,287 പേരാണ് രോഗമുക്തരായത്. 33,249 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത്. 87.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറെ ഇടവേളക്കു ശേഷമാണ് രോഗമുക്തി …
സ്വന്തം ലേഖകൻ: 12 രാജ്യങ്ങളിൽനിന്ന് നാളെ മുതൽ കുവൈത്തിലേക്ക് നേരിട്ടു വിമാന സർവീസ് അനുവദിക്കും. ബോസ്നിയ, ബ്രിട്ടൻ, സ്പെയിൻ, യുഎസ്, നെതർലാൻഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നീളുകയാണ്. വാക്സീൻ സ്വീകരിച്ച …
സ്വന്തം ലേഖകൻ: ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് ഓഗസ്‌റ്റോടെ ലോകത്താകമാനം ബ്രോഡ്ബാൻഡ് സേവനം നൽകും. ഇതിനായി സ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ടെക്‌നോളജീസ് കോർപറേഷൻ 1,500 ലധികം സാറ്റലൈറ്റുകൾ വിക്ഷേപിച്ചു കഴിഞ്ഞു. 500നും ആയിരം കോടി ഡോളറിനുമിടയിലാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. 2000 കോടി ഡോളറിലധികം അതിന്റെ പരിപാലന ചെലവിനായി വേണ്ടിവരുമെന്നും മസ്‌ക് പറയുന്നു. നിലവിൽ 69,000 സജീവ …
സ്വന്തം ലേഖകൻ: കേരളത്തിലെ മുതിർന്ന പൗരൻമാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തുടക്കമിട്ടു. മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി’ വിജയകരമായി സർക്കാർ ആശുപത്രികളിലൂടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടുത്ത …
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ …
സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് പോകുമെന്ന് മോട്ടോർ വാഹനവകുപ്പ്. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്ന് വകുപ്പ് വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾക്കാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. നേരത്തെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ ഇതുവെര കേസെടുത്തിരുന്നുള്ളു. എന്നാൽ ഇനി ബ്ലൂടൂത്ത് സംസാരവും പിടികൂടും. വാഹനത്തിലെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ. വാക്സിനേഷന്‍ ക്യാംപെയ്നുകള്‍ക്ക് വേഗമാര്‍ജിക്കുകയും കോവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. വരാനിരിക്കുന്ന വിനോദസഞ്ചാര സീസൺ പരമാവധി ചൂഷണം ചെയ്ത് മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യം. ഫ്രാന്‍സില്‍ രാജ്യവ്യാപക കര്‍ഫ്യൂ ജൂണ്‍ 20ന് അവസാനിച്ചു. നേരത്തെ …