1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ദൃശ്യം 2; മോഹൻലാൽ ചിത്രം അടുത്ത മാസം തുടങ്ങും
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ദൃശ്യം 2; മോഹൻലാൽ ചിത്രം അടുത്ത മാസം തുടങ്ങും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളി മോഹൻലാൽ ചിത്രവും. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്ന തൊടുപുഴയിലാവും ആദ്യ ഷെഡ്യൂൾ ചിത്രീകരണം എന്നാണ് റിപ്പോർട്ട്. സിനിമാ താരങ്ങൾ പ്രതിഫലം …
ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്; ടിൽബറി പോർട്ടിലെ 110 മലയാളികൾ നാട്ടിലേക്ക്
ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്; ടിൽബറി പോർട്ടിലെ 110 മലയാളികൾ നാട്ടിലേക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒരാഴ്ചയ്ക്കിടെ കൊവിഡ് മരണ നിരക്കിൽ 10% കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 155 കൊവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 10 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 171 മരണങ്ങളായിരുന്നെങ്കിൽ ഇന്നലെ 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം വാരാന്ത്യങ്ങളിൽ …
ഇന്ത്യയ്ക്കെതിരായ ആരോപണം തിരിച്ചടിച്ചു! നേപ്പാൾ പ്രധാ‍നമന്ത്രിയുടെ രാജിയ്ക്കായി സമ്മർദ്ദം
ഇന്ത്യയ്ക്കെതിരായ ആരോപണം തിരിച്ചടിച്ചു! നേപ്പാൾ പ്രധാ‍നമന്ത്രിയുടെ രാജിയ്ക്കായി സമ്മർദ്ദം
സ്വന്തം ലേഖകൻ: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജിക്കായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമേറുന്നു. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ …
ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും; പാക് സൈനിക വിന്യാസം
ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും ഭീകര സംഘടനകളും; പാക് സൈനിക വിന്യാസം
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘർഷത്തിൽ ചൈനയെ സഹായിക്കാൻ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോർക്കുന്നതായി റിപ്പോർട്ട്. പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്താനിലേക്ക് പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ …
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് 4.0 വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് 4.0 വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി
സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് തുടക്കമായി. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാം ഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ …
ഇന്ത്യയില്‍ കൊവിഡ് മരണം 24 മണിക്കൂറില്‍ ആദ്യമായി 500 കടന്നു; രോഗികള്‍ 5.85 ലക്ഷം കവിഞ്ഞു
ഇന്ത്യയില്‍ കൊവിഡ് മരണം 24 മണിക്കൂറില്‍ ആദ്യമായി 500 കടന്നു; രോഗികള്‍ 5.85 ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. ആദ്യമായാണ് പ്രതിദിനം മരിക്കുന്നവരുടെ എണ്ണം 500 കടക്കുന്നത്. 18653 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു. ഇന്ത്യയില്‍ …
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്; 131 പേർക്ക് രോഗമുക്തി; പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്; 131 പേർക്ക് രോഗമുക്തി; പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്. 131 പേർക്ക് രോഗമുക്തിയുമുണ്ടായി. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതും. 13 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 …
തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളിലേയും വ്യവസായ, വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി. അതിന്റെ …
സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം; ആദ്യ ഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്
സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം; ആദ്യ ഫലം നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് രോഗം ബാധിച്ചശേഷം നടത്തുന്ന ആദ്യ പിസിആര്‍ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടൻ ഡിസ്ചാര്‍ജ് ചെയ്യാം. ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും …
കൊറോണ ആഘാതം: 2020 പകുതിയോടെ 340 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ഐഎൽഒ
കൊറോണ ആഘാതം: 2020 പകുതിയോടെ 340 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ഐഎൽഒ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ ആഗോള തലത്തിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. എന്നാൽ 2020ന്റെ രണ്ടാം പാദത്തിൽ 400 മില്യൺ തൊഴിലുകൾ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഈ കാലയളവിൽ ആഗോള തലക്കിൽ ജോലി സമയത്തിൽ 14 ശതമാനം കുറവുണ്ടാകുമെന്നും ഐഎൽഒ പറയുന്നു. മെയിൽ മാസത്തിൽ …