സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും …
സ്വന്തം ലേഖകൻ: ഒമാനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചക്കിടെ 9000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയതാണ് ഇതിന് കാരണമെന്നും മന്ത്രി …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ ശമ്പളം വെട്ടിക്കുറച്ച് യുഎസ് കമ്പനികൾ. വെട്ടിക്കുറക്കൽ ബാധിക്കുക സ്വകാര്യ മേഖലയിലെ 4 മില്യനോളം തൊഴിലാളികളെ. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. പല കമ്പനികളും അത് നടപ്പാക്കി തുടങ്ങിയതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ നേരത്തേ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും സമാനരീതിയിൽ …
സ്വന്തം ലേഖകൻ: കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ് ചൈന. ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, ‘ജനാധിപത്യം നിലനിർത്തണം’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന ‘ഭീകരവാദം’,’വിധ്വംസനം’, ‘വിദേശ ഇടപെടൽ’ എന്നൊക്കെയാണ് ആരോപിക്കുന്നത്. ചെെനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പൊലീസ് വേട്ടയാടുകയാണ്. ഇന്നലെ മാത്രം മുന്നൂറിലധികം ആൾക്കാരെയാണ് …
സ്വന്തം ലേഖകൻ: 20 വര്‍ഷത്തിലധികമായി റഷ്യ ഭരിക്കുന്ന വ്‌ലാദിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാമെന്ന് ജനവിധി. പുടിന് അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാര്‍ അംഗീകാരം നല്‍കി. 67 വയസ്സുള്ള പുടിന്‍ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലുണ്ട്. നിലവിലെ പ്രസിഡന്റ് സ്ഥാനം 2024 വരെയാണുള്ളത്. ആറുവര്‍ഷം വീതമുള്ള രണ്ടുതവണ കൂടി …
സ്വന്തം ലേഖകൻ: ചൈനീസ് കമ്പനികൾക്ക് നേരെയുളള വിവേചനപരമായ നടപടികൾ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. ഇന്ത്യൻ ഉല്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് …
സ്വന്തം ലേഖകൻ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ 27നു തുറക്കും. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതർ അറിയിച്ചു. കോസ് വേയിലൂടെ പ്രതിദിനം 75,000 പേർ യാത്ര ചെയ്യുന്നതായാണു കണക്ക്. വർഷത്തിൽ 1.1 കോടി വിനോദസഞ്ചാരികൾ പാലം വഴി ബഹ്റൈനിൽ എത്തുന്നു. ഇതിൽ 90 ലക്ഷം പേരും സൗദി …
സ്വന്തം ലേഖകൻ: ചൊവ്വയിലേക്കുള്ള യുഎഇയുടെ “അൽ അമൽ“ ദൌത്യത്തിന് ഇനി ദിവസങ്ങൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് ഈ മാസം 15നു പുലർച്ചെ 12.51നാണ് പേടകം കുതിച്ചുയരുക. വിക്ഷേപണത്തറയും അനുബന്ധ സംവിധാനങ്ങളും ഒരുങ്ങി. റോക്കറ്റിന്റെ പ്രവർത്തനക്ഷമതയും മറ്റും ഉറപ്പുവരുത്താനുള്ള അവസാന ഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. അടുത്തവർഷം ആദ്യപാദത്തിൽ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തുമെന്നു …
സ്വന്തം ലേഖകൻ: കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്. താഴ്വരയില്‍ അതീവ ജാഗ്രതയോടെയാണ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 107 പേര്‍ പ്രാദേശിക തീവ്രവാദികളാണ്. 11 പേര്‍ കശ്മീരിന് പുറത്തുള്ളവരാണ്,പാകിസ്ഥാനില്‍ നിന്നുള്ളവരും പാക് അധീന കാശ്മീരില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ താഴ്വരയില്‍ സജീവമായ തീവ്രവാദികള്‍ 160 …
സ്വന്തം ലേഖകൻ: ;പ്രവാസി ഇന്ത്യക്കാരുടെ കുടിശ്ശികയും നഷ്ടപരിഹാരവും രേഖപ്പെടുത്താനും വിദേശങ്ങളിലെ നിയമനടപടികൾക്കും സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി കൊവിഡ് 19 രോഗത്തെ തുടർന്ന് ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇവരിൽ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തൊഴിൽ …