1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ഏറ്റവും കരുത്തനായ ഇലക്ട്രിക് എഞ്ചിനുമായി റയിൽ‌വേയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിപ്ലവം
ലോകത്തെ ഏറ്റവും കരുത്തനായ ഇലക്ട്രിക് എഞ്ചിനുമായി റയിൽ‌വേയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിപ്ലവം
സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ഡബ്ല്യുഎജി 12 ബി എന്ന ഇലക്ട്രിക് ട്രെയിൻ ഓട്ടം തുടങ്ങുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനേട്ടമാണ് ഈ കരുത്തൻ സമ്മാനിച്ചത്. ഇതോടെ ഏറ്റവും കരുത്തുകൂടിയ എൻജിനുകൾ ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി മാറി ഇന്ത്യ. ഡബ്ല്യുഎജി 12 സീരിസിലെ രണ്ടാമത്തെ …
ബ്രിട്ടനിൽ തുടർച്ചയായി ആശ്വാസത്തിന്റെ ദിനം; മരണം 134 ആയി കുറഞ്ഞു
ബ്രിട്ടനിൽ തുടർച്ചയായി ആശ്വാസത്തിന്റെ ദിനം; മരണം 134 ആയി കുറഞ്ഞു
സ്വന്തം ലേഖകൻ: വാരാന്ത്യത്തിനു ശേഷവും മരണനിരക്ക് നൂറിനടുത്ത് പിടിച്ചു നിർത്താനായതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. രാജ്യത്ത് ഇന്നലെ 134 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . വടക്കൻ അയർലൻഡിൽ നിന്ന് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രണ്ടു മാസത്തിനിടെ ആദ്യമായാണ് സംഖ്യകൾ ഇത്രയും കുറയുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 37,048 ആയി. എന്നാൽ ഇതിനേക്കാൾ പതിനായിരം …
മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് ദുബായ്; സന്ദർശക വീസകൾ 3 മാസത്തേയ്ക്ക് സൗജന്യമായി നീട്ടുമെന്ന് സൌദി
മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് ദുബായ്; സന്ദർശക വീസകൾ 3 മാസത്തേയ്ക്ക് സൗജന്യമായി നീട്ടുമെന്ന് സൌദി
സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മിക്ക സ്ഥാപനങ്ങളും തുറന്നുകൊണ്ട് ദുബായ് പതുക്കെ സാധാരണ ജീവിതത്തിലേക്ക്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സാമൂഹിക അകലം പോലെയുള്ള ശുചിത്വ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, 60 …
ലോകത്ത് 5,718,989 കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷം കവിഞ്ഞു; കൊമ്പുകോർത്ത് ട്രം‌പും ട്വിറ്ററും
ലോകത്ത് 5,718,989 കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷം കവിഞ്ഞു; കൊമ്പുകോർത്ത് ട്രം‌പും ട്വിറ്ററും
സ്വന്തം ലേഖകൻ: ലോകത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഒന്നാമതെത്തി. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ …
അടിയന്തിരാവസ്ഥ പിൻ‌വലിച്ച് ജപ്പാൻ; ഇത് ജാപ്പനീസ് മോഡലിന്റെ വിജയമെന്ന് ആബെ
അടിയന്തിരാവസ്ഥ പിൻ‌വലിച്ച് ജപ്പാൻ; ഇത് ജാപ്പനീസ് മോഡലിന്റെ വിജയമെന്ന് ആബെ
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌൺ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും …
വന്ദേഭാരത് മൂന്നാം ഘട്ടം: കുവൈത്തില്‍ നിന്ന് 13 വിമാനങ്ങള്‍, 6 സർവീസുകൾ കേരളത്തിലേക്ക്
വന്ദേഭാരത് മൂന്നാം ഘട്ടം: കുവൈത്തില്‍ നിന്ന് 13 വിമാനങ്ങള്‍, 6 സർവീസുകൾ കേരളത്തിലേക്ക്
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ കുവൈത്തില്‍നിന്നും 13 വിമാനങ്ങള്‍ ഇന്ത്യയിലേക്ക്. ഇതില്‍ ആറ് എണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങള്‍ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച്ച രാവിലെ 11.30ന് കുവൈത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടും. ഇന്ത്യന്‍ സമയം ഏഴ് മണിക്ക് തിരുവനതപുരത്തേക്കെത്തും. മേയ് 29ന് കോഴിക്കോട്ടേക്കുള്ള …
രാജ്യത്ത് 24 മണിക്കൂറിനിടെ 6387 പേർക്ക് രോഗം; കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു
രാജ്യത്ത് 24 മണിക്കൂറിനിടെ 6387 പേർക്ക് രോഗം; കൊവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6387 പേര്‍ക്ക് കൂടി കൊവിഡ്. 170 പേരാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ മരണപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 154,181 ആയി. മരണസംഖ്യ 4,373 ആയി ഉയരുകയും ചെയ്തു. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 64,425 പേര്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു; പുതുതായി 13 ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു; പുതുതായി 13 ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 …
ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രമെന്ന് മുഖ്യമന്ത്രി
ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് …
ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; 31 ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദി
ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; 31 ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം കൂടിയാലോചനകള്‍ നടത്തുന്നത്. ലോക്ക്ഡൌൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 …