1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വന്ദേ ഭാരത്: ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക്‌ കോണ്‍സുലേറ്റ് ക്ഷേമനിധി സഹായം
വന്ദേ ഭാരത്: ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക്‌ കോണ്‍സുലേറ്റ് ക്ഷേമനിധി സഹായം
സ്വന്തം ലേഖകൻ: വന്ദേ ഭാരതിന്റെ ഭാഗമായി നാട്ടില്‍ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാല്‍, ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കി. ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും …
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ വിമാന സര്‍വീസിനും പുനരധിവാസ പാക്കേജിനും ശ്രമം
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ വിമാന സര്‍വീസിനും പുനരധിവാസ പാക്കേജിനും ശ്രമം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ …
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്‍കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്‍കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉപഭോക്താക്കളുടെ പണം തിരികെ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഇടപാടുകള്‍ നടത്തുകയും എന്നാല്‍ കമ്പനിയിലെ പ്രതിസന്ധി മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരില്‍ ചിലരുടെ പണമാണ് തിരികെ നല്‍കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇതുവരെ …
3 മാസത്തെ കാത്തിരിപ്പിന് ശേഷം 5 വയസ്സുകാരൻ വിഹാൻ ഒറ്റയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ
3 മാസത്തെ കാത്തിരിപ്പിന് ശേഷം 5 വയസ്സുകാരൻ വിഹാൻ ഒറ്റയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുശേഷം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ ‘പ്രത്യേക പരിഗണന’യുള്ള ടിക്കറ്റുമായാണ് ഒരു കൊച്ചു കുട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അഞ്ചു വയസ്സുകാരനായ വിഹാൻ ശർമയാണ് ഡൽഹിയിൽനിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തു …
എസ്എസ്എൽസി പരീക്ഷ നാളെ; മാറ്റണമെന്ന ഹർജി തള്ളി; എല്ലാ സന്നാഹവുമായി സർക്കാർ
എസ്എസ്എൽസി പരീക്ഷ നാളെ; മാറ്റണമെന്ന ഹർജി തള്ളി; എല്ലാ സന്നാഹവുമായി സർക്കാർ
സ്വന്തം ലേഖകൻ: മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് നാളെ തുടക്കം. കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. സ്കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. കുട്ടികളെ സ്കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ ഉപയോഗിക്കും. മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം …
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പ് കരുതിയിരിക്കുക: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പ് കരുതിയിരിക്കുക:  ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. “യുഎഇയിലെ ചില ആളുകളും ട്രാവൽ ഏജൻസികളും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വരാനിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങളുടെ പേരിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നതായും ചില സാഹചര്യങ്ങളിൽ വിമാനച്ചെലവിനും ഇന്ത്യയിലെ ക്വാറന്റൈൻ സംവിധാനങ്ങൾക്കുമായി ഇവരിൽ നിന്ന് മുൻകൂറായി പണം ആവശ്യപ്പെടുന്നതായും ഞങ്ങളുടെ …
“മിന്നൽ മുരളി” സിനിമാ സെറ്റ് തകർത്ത രാഷ്‌ട്രീയ ബജ്‌റംഗ് ദൾ നേതാവും ഗുണ്ടയുമായ രതീഷ് മലയാറ്റൂർ പിടിയിൽ
“മിന്നൽ മുരളി” സിനിമാ സെറ്റ് തകർത്ത രാഷ്‌ട്രീയ ബജ്‌റംഗ് ദൾ നേതാവും ഗുണ്ടയുമായ രതീഷ് മലയാറ്റൂർ പിടിയിൽ
സ്വന്തം ലേഖകൻ: കാലടി മണപ്പുറത്തു ‘മിന്നൽ മുരളി’ സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാഷ്‌ട്രീയ ബജ്‌റംഗ് ദൾള് ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കാലടി ശിവരാത്രി ആഘോഷ സമിതിയുടെയും സിനിമ സംഘടനകളുടെയും …
ബ്രിട്ടനിൽ കൊവിഡ് മരണം 36,675 ആയി; ബ്രിട്ടീഷുകാർക്ക് 14 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ച് ഫ്രാൻസ്
ബ്രിട്ടനിൽ കൊവിഡ് മരണം 36,675 ആയി; ബ്രിട്ടീഷുകാർക്ക് 14 ദിവസം ക്വാറന്റീൻ പ്രഖ്യാപിച്ച് ഫ്രാൻസ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 12 വയസുള്ള കുട്ടിയടക്കം 282 കൊവിഡ് മരണങ്ങൾ കൂടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 36,675 ആയി. നേരത്തെ കൊറോണ വൈറസ് മൂലം ബ്രിട്ടനിൽ മരണമടഞ്ഞ പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിക്ക് പതിനഞ്ചു വയസ്സായിരുന്നു. ആറാഴ്ച പ്രായമുള്ള കുഞ്ഞാണ് യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ച് ഏറ്റവും പ്രായം …
കൊവിഡ് കൊണ്ടുപോയ ജീവനുകൾക്ക് ആദരം; ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോർക്ക് ടൈംസ്
കൊവിഡ് കൊണ്ടുപോയ ജീവനുകൾക്ക് ആദരം; ഒന്നാം പേജ് ചരമക്കോളമാക്കി ന്യൂയോർക്ക് ടൈംസ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ കോവിഡ് ബാധയുടെ രൂക്ഷത വെളിവാക്കിക്കൊണ്ട് ഒന്നാം പേജ് ചരമക്കോളമാക്കി ദ ന്യൂയോര്‍ക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ നിരത്തിയിരിക്കുന്നത്. അമേരിക്കയിലെ കോവിഡ് മരണം ഒരുലക്ഷത്തോട് അടുക്കുമ്പോഴാണ് ശക്തമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും ന്യൂയോര്‍ക്ക് ടൈംസ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത് ഒരു …
ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ ആകെ മലയാളി മരണം 103 ആയി
ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഗൾഫിലെ ആകെ മലയാളി മരണം 103 ആയി
സ്വന്തം ലേഖകൻ: ഗൾഫിലെ 5 രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും 2 നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. യുഎഇയിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്, 63. ഗൾഫിൽ ബഹ്റൈനിൽ മാത്രമാണു മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്യാത്തത്. അബൂദബിയില്‍ രണ്ട് പേരും കുവൈത്തില്‍ ഒരാളുമാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂര്‍ …