സ്വന്തം ലേഖകന്‍: റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറു മാസമെങ്കിലും ഭാഗികമായി അടച്ചിടുമെന്ന് ഉറപ്പായി. മേയ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്നാണ് സൂചന. റണ്‍വേ ബലപ്പെടുത്തല്‍ പ്രവൃത്തി കൂടുതല്‍ സമയമെടുത്തേക്കാമെന്നതിനാല്‍ അടച്ചിടല്‍ സമയവും നീളാന്‍ സാധ്യതയുണ്ട്. ഇതോടെ അനിശ്ചിതത്വത്തില്‍ ആകുന്നത് ആ സമയത്ത് ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാരാന്. …
വാട്‌സാപ്പ് കോളിങ് കേരളത്തിലെ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങി. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് (2.11.561) കോളിങ് സൗകര്യം ഉള്ളത്. എന്നാല്‍ കോളിങ് സൗകര്യം ലഭ്യമാകാന്‍ ഇപ്പോള്‍ വാട്‌സാപ്പ് കോളിങ് സൗകര്യം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപയോക്താവ് നിങ്ങളെ വാട്‌സാപ്പില്‍ വിളിക്കണം. നിങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് കോളിങ് ലഭ്യമാക്കാന്‍ എളുപ്പമാണ്. ഇത്രമാത്രം 1. ഗൂഗിള്‍ …
സ്വന്തം ലേഖകന്‍: വികിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ യുകെയില്‍ വച്ച് ചോദ്യം ചെയ്യാന്‍ തയ്യാറാണെന്ന് സ്വീഡന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇതോടെ ലൈംഗീകാരോപണ കേസ് ഗതിമാറുമെന്ന പ്രതീക്ഷയിലാണ് അസാഞ്ചിന്റെ മോചനത്തിനായി ശ്രമിക്കുന്നവര്‍. പുതിയ തീരുമാനം കേസില്‍ മറ്റൊരു വഴി തുറക്കുമെന്ന് സ്വീഡനും പ്രതീക്ഷ പ്രകടിപ്പിച്ചു. 2010 ല്‍ അസാഞ്ച് സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വച്ച് രണ്ടു സ്ത്രീകളെ ലൈംഗീകമായി …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയും ശ്രീലങ്കയും നാല് കരാറുകളില്‍ ഒപ്പുവച്ചു. വിസ, കസ്റ്റംസ്, യൂത്ത് ഡവലപ്‌മെന്റ്, ശ്രീലങ്കയിലെ രബീന്ദ്രനാഥ ടാഗോര്‍ സ്മാരക നിര്‍മാണം എന്നിവയെ സംബന്ധിക്കുന്ന കരാറുകളിലാണ് ഒപ്പുവച്ചത്. ഇരുരാജ്യങ്ങളുടെയും കസ്റ്റംസ് അധികൃതര്‍ക്കിടയില്‍ സഹകരണത്തിനും ധാരണയായി. പുതിയ കരാറുകള്‍ വാണിജ്യത്തെ നടപടി ക്രമങ്ങളെ ലഘൂകരിക്കാനും നോണ്‍ താരിഫ് ബാരിയര്‍ …
സ്വന്തം ലേഖകന്‍: തനിക്ക് എയിഡ്‌സ് ബാധിച്ചെന്ന് തെറ്റിദ്ധരിച്ച ഐഐടി ബിരുദധാരി ഭാര്യയെയും രണ്ടു പെണ്‍മക്കളെയും തീയിട്ടു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്ധ്യപ്രദേശിലെ ബേതുലിലാണ് സംഭവം നടന്നത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെന്ന് യുവാവ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തി. യുവാവിന്റെ രക്ത പരിശോധനയില്‍ ഇയാള്‍ക്ക് എയിഡ്‌സ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 4 നാണ് പ്രവീണ്‍ …
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഘര്‍ഷ ഭരിതമായ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിച്ച കേരള നിയമസഭ സോഷ്യല്‍ മീഡിയയിലും താരമായി. ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിക്രിയകള്‍ കണ്ട് അന്തം വിട്ട ജനം പ്രതികരിച്ചത് രസകരമായ പോസ്റ്റുകളിലൂടെയാണ്. ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത് വി.ശിവന്‍കുട്ടി എം.എല്‍.എയാണ്. ഒപ്പം ജമീല പ്രകാശം കടിച്ചു എന്ന് ആരോപണം …
ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍മാര്‍. മൂന്നു മാസങ്ങല്‍ക്കു മുമ്പാണ് 21 വയസുള്ള യുവാവിന്റെ ലിംഗം മാറ്റി വക്കല്‍ ശസ്ത്രക്രിയ നടത്തിയത്. യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മതപരമായ അഗ്രചര്‍മ വിഛേദമാണ് യുവാനിന് വിനയായത്. വിഛേദം യുവാവിന്റെ ലിംഗത്തിന് ക്ഷതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യ …
ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ കോടതി 13 വര്‍ഷം തടവിന് ശിക്ഷിച്ചു. 2012 ല്‍ നഷീദ് അധികാരത്തിലിരുന്ന കാലത്ത് ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട കേസിലാണ് ഇപ്പോല്‍ കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ സമൂഹമായ മാലി ദ്വീപിലെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട …
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് വിധി നടപ്പിലാക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ആഗ്രയിലെ ഷാഹ്ഗഞ്ചില്‍ മദ്യപിച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് 22 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആഗ്ര സ്വദേശിയായ ജീത്തുവാണ് ജനക്കൂട്ടത്തിന്റെ രോഷത്തിന് ഇരയായത്. സമീപ പ്രദേശത്തുള്ള ഷൂ ഫാക്ടറിയില്‍ ജീവനക്കാരനാണ് ജീത്തു. മദ്യ ലഹരിയിലായിരുന്ന യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയാണ് …
യുകെയിലെ വൃദ്ധജനങ്ങള്‍ക്ക് ഇനി മുതല്‍ മരണസ്ഥലവും അവസാന കാല ചികിത്സയും സ്വയം തീരുമാനിക്കാം. ഇതു സംബന്ധിച്ച നിയമ പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്‍എച്ച്എസ്. ജീവിതത്തിന്റെ അവസാനം എങ്ങനെയായിരിക്കും എന്ന് സ്വയം തീരുമാനിക്കാനുള്ള അധികാരം രോഗികള്‍ക്ക് കൈമാറുന്നതാണ് പുതിയ സംവിധാനം. എന്‍എച്ച്എസിന്റെ അടിസ്ഥാന നിയമാവലിയില്‍ തന്നെ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതാണ് പുതിയ മാറ്റം എന്ന് കരുതപ്പെടുന്നു. …