1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2015

വാട്‌സാപ്പ് കോളിങ് കേരളത്തിലെ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങി. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് (2.11.561) കോളിങ് സൗകര്യം ഉള്ളത്.

എന്നാല്‍ കോളിങ് സൗകര്യം ലഭ്യമാകാന്‍ ഇപ്പോള്‍ വാട്‌സാപ്പ് കോളിങ് സൗകര്യം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപയോക്താവ് നിങ്ങളെ വാട്‌സാപ്പില്‍ വിളിക്കണം.

നിങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് കോളിങ് ലഭ്യമാക്കാന്‍ എളുപ്പമാണ്. ഇത്രമാത്രം

1. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി ഏറ്റവും പുതിയ വാട്‌സാപ്പ് വേര്‍ഷന്‍ ഡൗണ്‍ലോഡ്/അപ്‌ഡേറ്റ് ചെയ്യുക.
2. ഇപ്പോള്‍ വാട്‌സാപ്പ് കോളിങ് സൗകര്യം ഉപയോഗിക്കുന്ന ഏതെങ്കിലും ഉപയോക്താവിനോട് വാട്‌സാപ്പ് ഉപയോഗിച്ച് നിങ്ങളെ വിളിക്കാന്‍ ആവശ്യപ്പെടുക.

കോള്‍ ലഭിക്കുന്നതോടെ നിങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് കോളിങ് ആക്ടീവായിരിക്കും. ചാറ്റ്, കോണ്‍ടാക്ട് ടാബിന് ഇടതുവശത്തായാണ് ‘കോള്‍സ്’ ടാബ് പ്രത്യക്ഷപ്പെയ്യുക.

എന്നാല്‍ വാട്‌സാപ്പ് കാളിംഗ് ആക്ടീവാക്കാം എന്ന വാഗ്ദാനവുമായി ഒരു ലിങ്ക് വാട്‌സാപ്പില്‍ കറങ്ങി നടക്കുന്നുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്യരുത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നോ, വാട്‌സാപ്പ് വെബ്‌സൈറ്റില്‍നിന്നോ മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.