1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി മടക്കം: രജിസ്റ്റര്‍ ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ എത്തിയത് 11,181 പേര്‍
പ്രവാസി മടക്കം: രജിസ്റ്റര്‍ ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ എത്തിയത് 11,181 പേര്‍
സ്വന്തം ലേഖകൻ: പ്രവാസികള്‍ തിരിച്ചെത്താന്‍ തുടങ്ങുന്നതിന് മുമ്പ് ഒരുഘട്ടത്തില്‍ സംസ്ഥാനത്ത് 16 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സ്വാഭാവികമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് എത്തിയ 133 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75 പേര്‍ യുഎഇയില്‍നിന്ന് എത്തിയവരും …
“വരാനിരിക്കുന്നത് കൊവിഡിനും മേലെ!” മുന്നറിയിപ്പ് നല്‍കി വുഹാനിലെ ബാറ്റ് വുമണ്‍
“വരാനിരിക്കുന്നത് കൊവിഡിനും മേലെ!” മുന്നറിയിപ്പ് നല്‍കി വുഹാനിലെ ബാറ്റ് വുമണ്‍
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി. ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് സമമാണെന്നും മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ആഗോള സഹകരണം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.ഒപ്പം സയന്‍സ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും ഇവര്‍ പറഞ്ഞു. …
സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യ വാരം മുതൽ
സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യ വാരം മുതൽ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന …
“മിന്നല്‍ മുരളി” സിനിമയുടെ സെറ്റ് പൊളിച്ച സംഭവം; മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
“മിന്നല്‍ മുരളി” സിനിമയുടെ സെറ്റ് പൊളിച്ച സംഭവം; മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
സ്വന്തം ലേഖകൻ: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ക്രിസ്ത്യന്‍ പള്ളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലയ മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ഗോകുല്‍, രാഹുല്‍, സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സെറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ്. കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് …
യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ഷോ “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗതെർ” മെയ് 28 വ്യാഴാഴ്ച മുതൽ
യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ഷോ “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗതെർ” മെയ് 28 വ്യാഴാഴ്ച മുതൽ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊവിഡ് – 19 രോഗബാധിതരായവർക്കുവേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് …
“തത്സമയം ഒരു ഭൂമികുലുക്കം”: ഒട്ടും കുലുങ്ങാതെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ (വീഡിയോ)
“തത്സമയം ഒരു ഭൂമികുലുക്കം”: ഒട്ടും കുലുങ്ങാതെ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ (വീഡിയോ)
സ്വന്തം ലേഖകൻ: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസാന്ത ആര്‍ഡേന്‍ പങ്കെടുത്ത തത്സമയ ടെലിവിഷന്‍ അഭിമുഖത്തിനിടെ പാര്‍ലമെന്റ് കെട്ടിടത്തെ കുലുക്കി ഭൂചലനം. എന്നാല്‍ പരിഭ്രമമോ ആശങ്കയോ പ്രകടിപ്പിക്കാതെ സ്വാഭാവികമെന്നോണം ജസീന്ത അഭിമുഖം തുടര്‍ന്നു, ഭൂചലനത്തിന്റെ അനുഭവം അവതാരകനുമായി പങ്കുവെച്ചു. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ന്യൂസിലാന്‍ഡില്‍ ലെവിന്‍ മേഖലയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായത്. പാര്‍ലമെന്റ് …
ബ്രിട്ടനിൽ കൊവിഡ് മരണത്തിലും വ്യാപനത്തിലും കുറവ്; ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത
ബ്രിട്ടനിൽ കൊവിഡ് മരണത്തിലും വ്യാപനത്തിലും കുറവ്; ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ലോക്ക്ഡൗണിലായ ബ്രിട്ടൻ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള റോഡ് മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈയാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും അദ്ദേഹം സൂചന നൽകി. കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കും, അനിവാര്യമല്ലാത്ത ഷോപ്പുകൾ ഉടൻ വീണ്ടും തുറക്കാനും …
സൌദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു; കുവൈത്തിൽ ഒറ്റ ദിവസം 665 രോഗികൾ
സൌദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു; കുവൈത്തിൽ ഒറ്റ ദിവസം 665 രോഗികൾ
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് …
ലോകത്ത് 55 ലക്ഷവും കടന്ന് കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷത്തിലേക്ക്
ലോകത്ത് 55 ലക്ഷവും കടന്ന് കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 5,532,121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 347,249 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 1,689,581 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 99,381 പേര്‍ …
രാജ്യത്ത് കോവിഡ് മരണം 4000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം
രാജ്യത്ത് കോവിഡ് മരണം 4000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ. 5 ദിവസം തുടർച്ചയായി 6000 ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. …