ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭ വളയുമെന്ന് യുവമോര്‍ച്ചയും എല്‍ഡിഎഫും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. വെടിവയ്പുവരെ ഉണ്ടായേക്കാം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാന്‍ അവസരമില്ലാത്ത ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അന്യജില്ലകളില്‍ നിന്ന് …
ലോകത്തിലെ ആദ്യത്തെ ഗൂഗിള്‍ ഷോപ്പ് ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി. ലണ്ടനിലെ ടോട്ടെന്‍ഹാം കോര്‍ട്ട് റോഡിലുള്ള കറീസ് പിസി വേള്‍ഡിലാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്ലെറ്റുകളുമാണ് ഷോപ്പിലെ പ്രധാന ആകര്‍ഷണം. ഒപ്പം ക്രോംബുക്ക് ലാപ്‌ടോപ്പുകളും, ക്രോംകാസ്റ്റ് ടിവി സെര്‍വീസുകളുമുണ്ട്. ഗൂഗിള്‍ ഉപകരണങ്ങള്‍ കൂടുതല്‍ നന്നായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഉപയോക്താക്കളെ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകളും ഷോപ്പില്‍ …
യൂറോയുമായുള്ള വിനിമയ നിരക്കില്‍ പൗണ്ട് കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ചൊവ്വാഴ്ച പൗണ്ടിന്റെ കുതിപ്പ് അവസാനിച്ചിത് ഒരു പൗണ്ടിന് 1.40 യൂറോ എന്ന നിരക്കിലാണ്. അതായത് 100 പൗണ്ടിന് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ളതിനേക്കാള്‍ 22 യൂറോ കൂടുതല്‍ ലഭിക്കും. ഡോളറും യൂറോയുമായുള്ള വിനിമയ നിരക്കില്‍ ഡോളറും നില മെച്ചപ്പെടുത്തി. ഒരു യൂറോക്ക് …
കേരളത്തില്‍ കാമുകരോടൊത്ത് ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. 2014 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള 11 മാസത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 2868 വീട്ടമ്മമാരെയാണ്. അതായത് പ്രതിമാസം ശരാശരി 260 വീട്ടമ്മമാരെ കാണാതാവുന്നുണ്ട് എന്നര്‍ഥം. പോലീസ് രേഖകളിലുള്ള ഈ ഞെട്ടിക്കുന്ന കണക്ക് വിവരാവകാശ നിയമപ്രകാരം ഒരു പ്രമുഖ മലയാള പത്രമാണ് പുറത്തു വിട്ടത്. …
കേരളത്തില്‍ വേനല്‍ അവധിക്കാലം അടുത്തെത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു. സീസണ്‍ തിരക്ക് പരമാവധി മുതലാക്കാന്‍ വിമാന യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ തയ്യാറെടുക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.നേരത്തെ ഉംറ തിരക്ക് പരിഗണിച്ച് സൗദി എയര്‍വേയ്‌സ് യാത്രക്കൂലി …
ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി ചവര്‍ വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. ഉപയോഗ ശേഷം കുപ്പികളു മറ്റു ചപ്പുവവറുകളും വലിച്ചെറിയുന്നവരെ കുടുക്കാന്‍ നടത്തിയ റെയ്ഡില്‍ 4 പേര്‍ അറസ്റ്റിലായി. ചപ്പുചവറുകള്‍ തോന്നിയ പോലെ വലിച്ചെറിയുന്ന പ്രവണത ശക്തമായതോടെയാണ് എന്‍വിരോണ്മെന്റല്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം രാജവ്യാപകമായി റെയ്ഡ് നടത്തിയത്. പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥരുറ്റേയും ഹമ്പര്‍സൈഡ്, ഹെര്‍ട്ട്‌ഫോര്‍ട്‌ഷെയര്‍, കേബ്രിഡ്ജ്‌ഷെയര്‍, നോട്ടിംഗാംഷെയര്‍ എന്നിവിടങ്ങളിലെ പോലീസുകാരുടേയും നേതൃത്വത്തിലായിരുന്നു മിന്നല്‍ …
കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പ്രത്യേക കോടതി വിസ്തരിക്കും. ഏപ്രില്‍ 8 ന് ഹാജരാകാനാണ് മന്മോഹന്‍ സിംഗിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ വ്യവസായിയായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ്, എന്നിവരേയും കോടതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി അഴിമതി വിരുദ്ധ നിയമ …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്നു ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പോയത് മോഷ്ടിച്ചെടുത്ത ആഭരണങ്ങളുമായെന്ന് പുതിയ വെളിപ്പെടുത്തല്‍. യാത്ര ചെലവിന് പണമുണ്ടാക്കാനാണ് പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ വകയായുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം അവിശ്വസനീയമാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. യാത്രക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഒരു ട്രാവല്‍ ഏജന്റിന് എകദേശം 1,000 പൗണ്ട് കൈമാറിയതായി പോലീസ് പാര്‍ലമെന്റ് …
ഇന്ത്യയില്‍ വിവാദമായ ഡല്‍ഹി ബലാത്സംഗ കേസിനെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു പുറകെ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വിവാദത്തിലേക്ക്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ ശ്രീലങ്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഉലയുന്നു. ബ്രിട്ടീഷ് സംവിധായകനായ കാലും മാക്രെ സംവിധാനം ചെയ്ത നോ ഫയര്‍ സോണ്‍ എന്ന ഡോക്യുമെന്റടിയാണ് ശ്രീലങ്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തര …
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വിവാദങ്ങള്‍ കൊണ്ട് ഭരിക്കാന്‍ സമയമില്ലെങ്കിലും മന്ത്രിമാരുടെ വിദേശ യാത്രക്ക് കുറവില്ല. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മന്ത്രിമാര്‍ വിദേശ യാത്രക്കായി പൊടിച്ചത് 40 ലക്ഷം രൂപ. ധനമന്ത്രി കെഎം മാണി നിയമസഭയെ അറിയിച്ച കണക്കാണിത്. ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയത് തൊഴില്‍ മന്ത്രിയായ ഷിബു ബേബി ജോണാണ്. 9,92,901 രൂപ. 7, …