സ്വന്തം ലേഖകൻ: ആഭ്യന്തര വിമാനസർവീസ് മേയ് 25 മുതൽ ആരംഭിക്കുമെന്ന് വ്യോമഗതാഗത മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവർത്തനം. എല്ലാ വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ വ്യോമഗതാഗത മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് …
സ്വന്തം ലേഖകൻ: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഒരു പരിധി വരെ കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ വരെ സമ്മതിക്കുന്നു. കേരളത്തിന്റെ പ്രതിരോധം രാജ്യത്തര മാധ്യമമായ ബിബിസിയില്‍ തത്സമയം വിശദീകരിക്കുകയാണ് കെകെ ശൈലജ. കൊറോണ വൈറസ് രോഗത്തിനെ ചെറുക്കാന്‍ കേരളം സ്വീകരിച്ച നടപടികളും പ്രതിരോധ …
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യു.എ.ഇ താമസ വിസയുള്ളവർക്ക് ജൂൺ ഒന്ന് മുതൽ മടങ്ങാൻ അനുമതി. കുടുംബാംഗങ്ങൾ യു.എ.ഇയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന് സൗകര്യം ലഭിക്കുക. അതേസമയം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് മടക്കയാത്ര സുഗമമാകില്ല. യുഎഇയിൽ ബന്ധുക്കളുള്ള റസിഡൻസ് വിസക്കാർക്ക് ജൂൺ ഒന്നുമുതൽ മടങ്ങി തുടങ്ങാം. വിദേശകാര്യ, അന്താരാഷ്ട്ര …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,924,372 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 320,816 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 1,928,325 പേർ രോഗമുക്തി നേടി. സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള തീവ്രശ്രമത്തിലാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ. കോവിഡ് ശക്തമായി പിടിമുറുക്കിയ ഇറ്റലിയിൽ പള്ളികളും കടകളും ഹോട്ടലുകളും തുറന്നു. അകലം പാലിച്ചു കൊണ്ട് …
സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത …
സ്വന്തം ലേഖകൻ: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. അവർക്കു വിമാനത്തിനകത്തു കയറാൻ കഴിഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾ അവരുടെ മണ്ണിലേക്കാണു വരുന്നത്. അതിനാൽ തടയാൻ കഴിയില്ല. …
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. പ്രതിദിനം ഏകദേശം 5000 രോഗികള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 134 കൊവിഡ് മരണങ്ങളില്‍ 51 എണ്ണവും മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍ 35 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം – 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് കാലമാണ്, സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകളുമൊക്കെയാണ് ചർച്ചകളിൽ നിറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികൾ പോലും പ്രിയപ്പെട്ടവരെ കാണാനും അടുത്തിരിക്കാനും ക്വാറന്റീൻ കഴിയും വരെ കാത്തിരിക്കുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എങ്ങനെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാം? ഈ ചോദ്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്‍പനയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ നിര്‍മ്മാണം അന്തിമഘട്ടത്തിൽ. കൊച്ചിയിലുള്ള സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചാലുടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ച് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആളുകൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കേരളത്തിലെ മദ്യവിൽപ്പന ശാലകളിൽ നിന്നും ബാറുകളിൽ നിന്നും ബിയർ ആൻഡ് വൈൻ …